മാര്‍ച്ചിലെ ഇ-ചലാന്‍ ഫയല്‍ ചെയ്യുന്നതിന് തൊഴിലുടമകള്‍ക്ക് ഗ്രേസ് പിരീഡ് അനുവദിച്ച് ഇപിഎഫ്ഒ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍, മാര്‍ച്ച് മാസത്തിലെ സംഭാവനകള്‍ നല്‍കുന്നത് മെയ് 15 -ലേക്ക് മാറ്റിവെച്ചതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ബുധനാഴ്ച അറിയിച്ചു. ആറ് ലക്ഷം സ്ഥാപനങ്ങള്‍ക്കും അഞ്ച് കോടിയിലധികം വരിക്കാര്‍ക്കുമായിരിക്കും ഇതിന്റെ ആശ്വാസം ലഭിക്കുക. ഇപിഎഫ്ഒ നടത്തുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുള്ള സംഭാവനകള്‍ അടയ്‌ക്കേണ്ടത് ഏപ്രില്‍ 15 വരെ ആയിരുന്നു, ഇത് മെയ് 15 വരെ നീട്ടി. കൊവിഡ് 19 സൃഷ്ടിച്ച അഭൂതപൂര്‍വമായ സാഹചര്യവും കൊവിഡ് വ്യാപനം തടയുന്നതിനായി 2020 മാര്‍ച്ച് 24 അര്‍ദ്ധരാത്രി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണും കണക്കിലെടുക്കുമ്പോള്‍, മാര്‍ച്ച് മാസത്തെ ഇലക്ട്രോണിക് ചലാന്‍ കം റിട്ടേണ്‍ (ഇസിആര്‍) ഫയല്‍ ചെയ്യാനുള്ള അവസാന തീയതി, 2020 മാര്‍ച്ചില്‍ ജീവനക്കാര്‍ക്കായി വേതനം നല്‍കിയ തൊഴിലുടമകള്‍ക്കായി മെയ് 15 വരെ നീട്ടുന്നതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

 

സാധാരണയായി മാര്‍ച്ച് മാസത്തെ സംഭാവനകള്‍ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 15 ആണ്. ആയതിനാല്‍, ഇപിഎഫ്& എംപി ആക്ട്, 1952 പ്രകാരം വരുന്ന സ്ഥാപനങ്ങളില്‍ 2020 മാര്‍ച്ചില്‍ നല്‍കേണ്ട സംഭാവനകളും അഡ്മിനിസ്‌ട്രേറ്റിവ് ചാര്‍ജുകളും അടയ്ക്കാന്‍ 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചതായും പ്രസ്താവനയില്‍ പറയുന്നു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഈ തീരുമാനം 2020 മാര്‍ച്ചില്‍ ജീവനക്കാര്‍ക്ക് വേതനം വിതരണം ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലുടമകള്‍ക്ക് പിന്തുണയും ആശ്വാസവും നല്‍കുകയും കൊവിഡ് 19 പ്രതിസന്ധി സമയത്ത് ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിന് തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 
 മാര്‍ച്ചിലെ ഇ-ചലാന്‍ ഫയല്‍ ചെയ്യുന്നതിന് തൊഴിലുടമകള്‍ക്ക് ഗ്രേസ് പിരീഡ് അനുവദിച്ച് ഇപിഎഫ്ഒ

തൊഴിലില്‍ തടസ്സമുണ്ടാകാതിരിക്കാനും പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ സഹായിക്കുന്നതിന് ജീവനക്കാര്‍ക്ക് വരുമാനം ഉറപ്പാക്കാനുമുള്ള പ്രധാന്‍ മന്ത്രി ഗരിബ് യോജനയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ഈ നീക്കം. അഞ്ച് കോടി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിക്കൊണ്ട് സ്ഥിരസ്ഥിതിയായി ഇസിആര്‍ ഫയല്‍ ചെയ്യുന്നതിന് ആറ് ലക്ഷത്തോളം സ്ഥാപനങ്ങള്‍ക്ക് ഇത് ആശ്വാസം നല്‍കും. തൊഴിലുടമകള്‍ 2020 മാര്‍ച്ചിലെ വേതനം വിതരണം ചെയ്യുന്ന തീയതി, ഇസിആറില്‍ പ്രഖ്യാപിക്കണം. ഈ പ്രഖ്യാപനത്തോടു കൂടിയ ഇസിആര്‍, 2020 മാര്‍ച്ചിലേക്കുള്ള സംഭാവനകളും അഡ്മിനിട്രേറ്റിവ് ചാര്‍ജുകളും 2020 മെയ് 15-നോ അതിന് മുമ്പോ നല്‍കേണ്ടതാണ്. മാര്‍ച്ചിലേക്കുള്ള വേതനം വിതരണം ചെയ്യുന്ന തൊഴിലുടമകള്‍ക്ക്, ഇപിഎഫ് കുടിശ്ശിക അടയ്ക്കുന്നതിനുള്ള നിശ്ചിത തീയതി നീട്ടുന്നതില്‍ നിന്ന് ആശ്വാസം ലഭിക്കുക മാത്രമല്ലെ ചെയ്യുന്നത്, മെയ് 15 -നോ അതിന് മുമ്പോ പണമടച്ചാല്‍ പലിശയുടെയും പിഴയുടെയും ബാധ്യത കൂടി ഒഴിവാക്കവുന്നതാണ്.

English summary

മാര്‍ച്ചിലെ ഇ-ചലാന്‍ ഫയല്‍ ചെയ്യുന്നതിന് തൊഴിലുടമകള്‍ക്ക് ഗ്രേസ് പിരീഡ് അനുവദിച്ച് ഇപിഎഫ്ഒ

epfo allows 30 days grace period to employers for filing e-challan for march
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X