നടപ്പ് സാമ്പത്തിക വർഷത്തിൽ ഇപിഎഫ് വരിക്കാർക്കുള്ള പലിശ നിരക്ക് വർദ്ധിപ്പിക്കാൻ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). പലിശ നിരക്ക് 8.25 ശതമാനമായി വർദ്ധിപ്പിക്കുന്ന കാര്യം ഇപിഎഫ്ഒ തീരുമാനിച്ചതായി വാർത്ത ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് ഇപിഎഫ് വരിക്കാർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്.
2023 മാർച്ചിൽ നേരിയ വർധനവ് മാത്രമായിരുന്നു എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ ഇപിഎഫ്ഒ വരുത്തിയത്. കൃത്യമായി പറഞ്ഞാൽ 8.10 ശതമാനത്തിൽ നിന്ന് പലിശ നിരക്ക് 8.15 ശതമാനത്തിലെത്തി. 2022 മാർച്ചിലാണ് പലിശ 8.10 ശതമാനത്തിലെത്തുന്നത്. 1977-78 സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിച്ച 8 ശതമാനത്തിന് ശേഷം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായിരുന്നു അക്കാലയളവിൽ ഇപിഎഫ് വരിക്കാർക്ക് ലഭിച്ചത്.

2023-24 ലേക്ക് 8.25 ശതമാനം പലിശ നിരക്ക് നൽകാനുള്ള തീരുമാനം ഫെബ്രുവരി 10 ശനിയാഴ്ച നടന്ന യോഗത്തിൽ ഇപിഎഫ്ഒയുടെ ഉന്നാതാധികാര സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി)ആണ് എടുത്തത്. സിബിടിയുടെ തീരുമാനം ധനമന്ത്രായത്തിന്റെ അനുമതിക്കായി സമർപ്പിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരിന്റേതാണ്. സർക്കാർ അംഗീകാരം ലഭിക്കുന്നതോടെ ലിശ നിരക്ക് ആറ് കോടിയിലധികം ഇപിഎഫ്ഒ വരിക്കാരുടെ അക്കൗണ്ടിലേക്ക് എത്തും.
2020ൽ 8.5 ശതമാനമായിരുന്നു എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ. 2018 - 19 വർഷത്തിൽ 8.65 ശതമാനമായിരുന്നതിൽ നിന്നുമാണ് പലിശ നിരക്ക് പിന്നീടുള്ള വർഷങ്ങളിൽ താഴേക്ക് വന്നത്. 2016 - 17ൽ 8.65 ശതമാനവും 2017 - 18ൽ 8.55 ശതമാനവും ആയിരുന്നു ഇപിഎഫ് പലിശ. 2015 - 16ൽ 8.8 ശതമാനമായിരുന്നടുത്തുനിന്നാണ് പലിശ നിരക്ക് താഴേക്ക് പതിച്ചത്. ഇത്തരത്തിൽ കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇപിഎഫ് പലിശ നിരക്കിൽ മാറ്റം സംഭവിച്ചുകൊണ്ടേയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
