ദില്ലി: കൊവിഡ് പ്രതിസന്ധിയിലും പുതിയ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്. 2021 ഫെബ്രുവരിയില്‍ മാത്രം 12.37 ലക്ഷം പേരാണ് ഇപിഎഫ്ഒയില്‍ പുതുതായി അംഗങ്ങളായത്. കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും നടപ്പ് സാമ്പത്തിക വർഷം 69.58 ലക്ഷം പേരെ പുതുതായി നിധിയുടെ ഭാഗമാക്കാൻ ഇപിഎഫ്ഒയ്ക്ക് സാധിച്ചു. 2021 ഏപ്രിൽ 20ന് പ്രസിദ്ധീകരിച്ച പുതിയ പ്രൊവിഷണൽ പേറോൾ ഡാറ്റായിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

2021 ജനുവരിയെ അപേക്ഷിച്ച് 2021 ഫെബ്രുവരിയിൽ പുതിയ അംഗങ്ങളുടെ എണ്ണത്തിൽ 3.52 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മുൻവർഷങ്ങളെ അടിസ്ഥാനമാക്കിയുള്ള താരതമ്യ പഠനത്തിൽ നിന്നും, 2020 ഫെബ്രുവരിയെ അപേക്ഷിച്ച് ഇത്തവണ അംഗങ്ങളുടെ എണ്ണത്തിൽ 19.63 ശതമാനം വർധന ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 ഫെബ്രുവരിയിൽ പുതുതായി അംഗങ്ങളായ 12.37 ലക്ഷം പേരിൽ, 7.56 ലക്ഷം പേരോളം ആളുകള്‍ ഇതാദ്യമായാണ് ഇപിഎഫ്ഒയുടെയുടെ സാമൂഹികസുരക്ഷാ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നത്. പ്രായം തിരിച്ചുള്ള പഠനഫലങ്ങൾ പ്രകാരം , 2021 ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട അംഗങ്ങളിൽ ഏറ്റവും കൂടുതൽ ( 3.29 ലക്ഷത്തോളം പേര് ) 22 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്. 29 നും 35 നും മദ്ധ്യേ പ്രായമുള്ളവരാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ( 2.51 ലക്ഷം).
2021 ഫെബ്രുവരിയിൽ പുതുതായി അംഗങ്ങളായവരുടെ 21% ( 2.60 ലക്ഷം) വനിതകളാണ് എന്ന് ലിംഗ അടിസ്ഥാനത്തിലുള്ള അവലോകനങ്ങൾ വ്യക്തമാക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
