എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ ) 2025-26 ലെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നേരിയ തോതിൽ കുറച്ചേക്കുമെന്ന് സൂചന. നിലവിൽ പലിശ നിരക്ക് 8.25 ശതമാനമാണ്. ഇതിൽ നിന്നും 8 ശതമാനത്തിലേക്കൊ അല്ലെങ്കിൽ 8.20 ശതമാനത്തിലേക്കൊ കുറയ്ക്കുമെന്നാണ് സൂചന. മാർച്ച് ആദ്യ വാരത്തിൽ നടക്കുന്ന 239-ആമത് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകും. സിബിടി അംഗീകരിച്ചുകഴിഞ്ഞാൽ, പലിശ നിരക്ക് ധനകാര്യ മന്ത്രാലയം അംഗീകരിക്കും, അതിനുശേഷം തൊഴിൽ മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുകയും തുടർന്ന് ഈ വർഷം മധ്യത്തോടെ വരിക്കാരുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യുകയും ചെയ്യും.
അതേസമയം ഈ വർഷം പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങൾ തുടർച്ചയായി മൂന്നാം വർഷവും തൽസ്ഥിതി നിലനിർത്താൻ ബോർഡിനെ നിർബന്ധിതമാക്കിയേക്കും എന്നാണ് ഒരുവിഭാഗം പറയുന്നത്. എല്ലാ ഓപ്ഷനുകളും പരിഗണിക്കുന്നുണ്ട്. പക്ഷേ പ്രധാൻ മന്ത്രി വീക്ഷിത് ഭാരത് റോസ്ഗർ യോജന പ്രകാരം കൂടുതൽ ആളുകൾ ഇപിഎഫ്ഒയിൽ ചേരുന്നതിനാൽ , ഇപിഎഫ്ഒയിൽ മിനിമം ബഫർ നിലനിർത്തുന്നതിനായി കൂടുതൽ ആളുകൾക്ക് പേഔട്ടിനുള്ള നിരക്കുകൾ ചെറുതായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്.
ഇതുവരെയുള്ള നിക്ഷേപങ്ങളുടെ വരുമാനത്തെ അടിസ്ഥാനമാക്കി, ഈ സാമ്പത്തിക വർഷത്തെ ഇപിഎഫ്ഒ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കണക്കാക്കുന്നതിനും സിബിടിയുടെ പരിഗണനയ്ക്കായി ശുപാർശ ചെയ്യുന്നതിനുമായി ഇപിഎഫ്ഒയുടെ ധനകാര്യ, നിക്ഷേപ, ഓഡിറ്റ് കമ്മിറ്റി (എഫ്ഐഎസി) ഫെബ്രുവരി അവസാന വാരത്തിൽ യോഗം ചേരും.

പരിധി ഉയർത്തും
സാമൂഹിക സുരക്ഷാ പരിരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള വേതന പരിധി പ്രതിമാസം ₹15,000 ൽ നിന്ന് ₹25,000 ആയി ഉയർത്തുന്ന വിഷയവും ബോർഡ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിബിടി യോഗത്തിന്റെ അജണ്ട ഇതുവരെ അന്തിമമാക്കിയിട്ടില്ല. വർദ്ധിച്ചുവരുന്ന വേതനവും പണപ്പെരുപ്പവും വലിയൊരു വിഭാഗം തൊഴിലാളികളെ സാമൂഹിക സുരക്ഷാ വലയിൽ നിന്ന് പുറത്താക്കിയതായി ചൂണ്ടിക്കാട്ടി, ജനുവരിയിൽ സുപ്രീം കോടതി ഇപിഎഫ്ഒയോട് നാല് മാസത്തിനുള്ളിൽ വേതന പരിധി ഉയർത്താൻ നിർദ്ദേശിച്ചിരുന്നു.
പിഎഫിന്‍റെ പ്രാധാന്യം
ഇന്ത്യയിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് പിഎഫ് ഒരു പ്രധാന സാമ്പത്തിക സുരക്ഷയാണ്. ജോലിയിൽ പ്രവേശിച്ചാലുടൻ ജീവനക്കാരന്റെ പേരിൽ ഇപിഎഫ്ഒ അക്കൗണ്ട് തുറക്കും. എല്ലാ മാസവും ശമ്പളത്തിൽ നിന്ന് ഒരു ഭാഗം പിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. ആവശ്യമുള്ളപ്പോൾ ഈ പണം പിൻവലിക്കാൻ അവസരമുണ്ട്. പിഎഫിൽ നിന്ന് ഭാഗികമായി പണം പിൻവലിക്കാൻ ജീവനക്കാരൻ കുറഞ്ഞത് 12 മാസമെങ്കിലും ജോലി ചെയ്തിരിക്കണം. ഇപിഎഫ്ഒ ഈ നിയമം കർശനമായി നടപ്പാക്കുന്നു. ഒരു വർഷത്തിന് ശേഷം മാത്രമേ ഭാഗികമായി പിൻവലിക്കാൻ സാധിക്കൂ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications