ദീപാവലിയ്ക്ക് മുമ്പ് തന്നെ പിഎഫ് പലിശ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിച്ചേക്കും; ബാലന്‍സ് എങ്ങനെ പരിശോധിക്കാം?

6 കോടിയിലേറെ വരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കോടിക്കണക്കിന് വരുന്ന ഉപയോക്താക്കള്‍ക്ക് ഈ ദീപാവലി കൂടുതല്‍ മധുരതരമാക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപിഎഫ്ഒ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

6 കോടിയിലേറെ വരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കോടിക്കണക്കിന് വരുന്ന ഉപയോക്താക്കള്‍ക്ക് ഈ ദീപാവലി കൂടുതല്‍ മധുരതരമാക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപിഎഫ്ഒയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2020-21 കാലയളവിലെ പലിശ നിരക്ക് ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ഇപിഎഫ്ഒ വൈകാതെ തന്നെ കൈമാറും.

ദീപാവലിയ്ക്ക് മുമ്പ് തന്നെ പിഎഫ് പലിശ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിച്ചേക്കും; ബാലന്‍സ് എങ്ങനെ പരിശോധിക്ക

ഏകദേശം 6 കോടിയിലേറെ ഉപയോക്താക്കള്‍ക്ക് ഈ നേട്ടം ലഭ്യമാകും. 2020-21 സാമ്പത്തിക വര്‍ഷത്തെ 8.5 ശതമാനം പിഎഫ് പലിശ നിരക്ക് കൈമാറുവാനുള്ള നിര്‍ദേശം സര്‍ക്കാര്‍ ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞു. തൊഴില്‍ വകുപ്പും ഈ തീരുമാനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. അതിനാല്‍ തന്നെ ഇനി ഏറെ വൈകാതെ ഇപിഎഫ്ഒ 8.5 ശതമാനം പലിശ തുക ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നല്‍കും. ദീപാവലിയ്ക്ക് മുമ്പായി തന്നെ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് തുക എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2020-21 സാമ്പത്തിക വര്‍ഷത്തിലും പലിശ നിരക്ക് 8.5 ശതമാനമായി നിലനിര്‍ത്തുവാനാണ് ഇപിഎഫ്ഒ തീരുമാനിച്ചത്. കഴിഞ്ഞ 7 വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും ഇതേ പലിശ നിരക്ക് തന്നെയായിരുന്നു ഇപിഎഫ്ഒ നല്‍കിയിരുന്നത്. അതേ സമയം 2019ല്‍ 8.65 ശതമാനമായിരുന്നു പലിശ നിരക്ക്. 2018ല്‍ നല്‍കിയ പലിശ നിരക്ക് 8.55 ശതമാനവും. 2019 - 20 സാമ്പത്തിക വര്‍ഷത്തില്‍ കെവൈസി വിഷയങ്ങള്‍ കാരണം മിക്ക വ്യക്തികള്‍ക്കും 8-10 മാസങ്ങള്‍ക്ക് ശേഷമാണ് പലിശ ലഭിച്ചിരുന്നത്.

അതേ സമയം വ്യാജ ഫോണ്‍ കോളുകള്‍ വരികയാണെങ്കില്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ഇപിഎഫ്ഒ അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപിഎഫ്ഒ യാതൊരു കാരണവശാലും അക്കൗണ്ട് ഉടമകളുടെ യുഎഎന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഫോണ്‍ കോളുകളിലൂടെ അന്വേഷിക്കുകയില്ല. അക്കൗണ്ട് ഉടമകളെ ഫോണ്‍ കോള്‍ മുഖേന ഇപിഎഫ്ഒ ബന്ധപ്പെടുകയുമില്ല എന്നും ഇപിഎഫ്ഒ പങ്കുവച്ചിരിക്കുന്ന ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

നിങ്ങളുടെ അക്കൗണ്ടിലേക്ക് പലിശ തുക ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയുവാന്‍ ചില മാര്‍ഗങ്ങളുണ്ട്. ഇപിഎഫ്ഒ പലിശ കൈമാറ്റം ചെയ്യുന്നതിനെ സംബന്ധിച്ച് മുഴുവന്‍ ഉപയോക്താക്കളെയും സന്ദേശത്തിലൂടെ അറിയിക്കുന്നതാണ്. അതുപോലെ ഒരൊറ്റ സന്ദേശം അയയ്ക്കുന്നത് വഴി നിങ്ങള്‍ക്ക് അക്കൗണ്ട് ബാലന്‍സ് വിവരങ്ങളും അറിയുവാന്‍ സാധിക്കും. ഇതിനായി നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്നും 7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG എന്ന രീതിയിലാണ് എസ്എംഎസ് സന്ദേശം അയക്കേണ്ടത്. സന്ദേശത്തിലെ അവസാന മൂന്ന് അക്ഷരങ്ങള്‍ നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന ഭാഷയെയാണ് സൂചിപ്പിക്കുന്നത്.

അക്കൗണ്ട് വിവരങ്ങള്‍ നിങ്ങള്‍ക്ക് മലയാളത്തിലാണ് ലഭ്യമാകേണ്ടത് എങ്കില്‍
EPFOHO UAN MAL എന്ന രീതിയിലാണ് സന്ദേശം അയയ്‌ക്കേണ്ടത്. എന്നാല്‍ അക്കൗണ്ട് ഉടമ ശ്രദ്ധിയ്‌ക്കേണ്ട കാര്യം UAN മായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറില്‍ നിന്നും എസ്എംഎസ് അയച്ചാല്‍ മാത്രമേ ഉപയോക്താവിന് ഈ സേവനം ലഭ്യമാവുകയുള്ളൂ. ഇത് കൂടാതെ 011-22901406 എന്ന നമ്പറിലേക്ക് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറില്‍ നിന്നും മിസ്ഡ് കോള്‍ നല്‍കിയാലും നിങ്ങള്‍ക്ക് അക്കൗണ്ട് ബാലന്‍സ് വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും. നിങ്ങളുടെ നമ്പറില്‍ നിന്നും മേല്‍പ്പറഞ്ഞ നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയാല്‍ പിഎഫ് അക്കൗണ്ട് വിവരങ്ങള്‍ എസ്എംഎസ് സന്ദേശമായി ഇപിഎഫ്ഒ ഉപയോക്താവിന് നല്‍കും.

Read more about: epfo
English summary

EPFO may soon transfer the pf interest for 2020-21 in the accounts of more than 6 crore subscribers

EPFO may soon transfer the pf interest for 2020-21 in the accounts of more than 6 crore subscribers
Story first published: Tuesday, October 12, 2021, 16:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X