ദില്ലി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള പിന്‍വലിക്കലില്‍ ചില നിയന്ത്രണങ്ങള്‍ വന്നേക്കും. പെന്ഷന് ഫണ്ടില്‍ നിന്നുള്ള പണം വേഗത്തില്‍ പിന്‍വലിക്കാന്‍ ഇനി സാധിച്ചേക്കില്ല. ഇത് സംബന്ധിച്ച് ശ്രീനഗറില്‍ ചേരുന്ന ഇപിഎഫ്ഒ ട്രസ്റ്റീസ് യോഗം തീരുമാനമെടുത്തേക്കും. കൂടാതെ ഈ വര്‍ഷത്തെ പലിശ നിരക്ക് നിജപ്പെടുത്തുകയും ചെയ്യുമെന്നാണ് വിവരം. പുതിയ തൊഴില്‍ ചട്ടത്തിന് കീഴിലാണ് മാറ്റങ്ങള്‍ വരുത്താന്‍ നീക്കം നടക്കുന്നത്. തുടര്‍ച്ചയായി പിഎഫ് ഫണ്ട് പിന്‍വലിക്കുന്നത് തടയുക എന്ന ഉദ്ദേശവുമുണ്ട്.

പിഎഫ് അംഗങ്ങളുടെ പെന്ഷന് തുക ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ജോലിയില്‍ നിന്ന് ഒഴിഞ്ഞാല്‍ രണ്ടു മാസം കഴിഞ്ഞാല്‍ പെന്ഷന് ഫണ്ട് പിന്‍വലിക്കാമെന്നാണ് നിലവിലുള്ള രീതി. ഇത് രണ്ടു വര്‍ഷം വരെ പിന്‍വലിക്കാന്‍ സാധിക്കില്ല എന്ന തരത്തിലേക്ക് മാറ്റാനാണ് ആലോചന. പുതിയതായി അംഗങ്ങളാകുന്നവര്‍ക്ക് പ്രത്യേക പെന്ഷന് അക്കൗണ്ടുകള്‍ ഒരുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇവര്‍ക്ക് പുതിയ ഫോര്‍മുല അടിസ്ഥാനമാക്കിയാകും പെന്ഷന് ഫണ്ടിലേക്ക് പണം മാറ്റിവെക്കുക.
ജോലി മാറുമ്പോള്‍ പെന്ഷന് ഫണ്ട് പിന്‍വലിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. അതാകട്ടെ, പെന്ഷന് ലഭിക്കുന്ന വേളയില്‍ കുറഞ്ഞ തുക മാത്രം കിട്ടാന്‍ കാരണമാകും. അതേസമയം, ജോലിയില്ലാതെ രണ്ടു വര്‍ഷത്തെ ഇടവേളയുണ്ടെങ്കില്‍ മാത്രമേ പെന്ഷന് ഫണ്ട് പിന്‍വലിക്കാന്‍ അനുവദിക്കൂ എന്നാണ് വരാന്‍ പോകുന്ന പുതിയ രീതി. ഇത് സംബന്ധിച്ച് ഉടന്‍ ഔദ്യോഗിക തീരുമാനമെടുക്കും.
അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎഫ് പലിശ നിരക്ക് ഇന്ന് പ്രഖ്യാപിക്കും. 8.3 ശതമാനത്തിനും 8.5 നുമിടയിലാകുമെന്നാണ് സൂചന. പിഎഫ് സെന്‍ട്രല്‍ ബോര്‍ഡ് ട്രസ്റ്റീസ് യോഗമാണ് തീരുമാനമെടുക്കുക. ഇപിഎഫിന്റെ സാമ്പത്തിക ഭദ്രത പരിശോധിച്ച ശേഷമാകും തീരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.5 ശതമാനമായിരുന്നു പലിശ നിരക്ക്. അതു തുടര്‍ന്നേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
