ഇപിഎഫ് ക്ലെയിമുകൾ ഇനി വളരെ എളുപ്പം; നടപടികൾ ഓൺലൈനാക്കി ഇപി‌എഫ്‌ഒ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ഇപി‌എഫ്‌ നിക്ഷേപം പിൻവലിക്കുന്നത് ഇപ്പോൾ പഴയതുപോലെ ബുദ്ധിമുട്ടുള്ള കാര്യമല്ല. കാരണം എം‌പ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർ‌ഗനൈസേഷൻ‌ (ഇപി‌എഫ്‌ഒ) ഇപ്പോൾ ക്ലെയിമുകൾ‌ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മാർഗമാണ് പിന്തുടരുന്നത്. മാത്രമല്ല പിഎഫിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളിലും ഇപി‌എഫ്‌ഒ മാറ്റം വരുത്തി. വിവിധ ലൊക്കേഷനുകളിൽ നിന്ന് ഓൺലൈൻ ക്ലെയിമുകൾ സെറ്റിൽ ചെയ്യാനുള്ള അവസരമാണ് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓ‍ര്‍ഗനൈസേഷൻ ഒരുക്കിയിരിക്കുന്നത്.

 

അതായത് പ്രാദേശിക ഓഫീസുകളിൽ‌ നിന്ന് അക്കൗണ്ടുകൾ‌ ഡീലിങ്ക് ചെയ്യുന്നതിനാൽ‌ ഇപി‌എഫ് പിൻ‌വലിക്കൽ ക്ലെയിമുകൾ‌ മുമ്പത്തേതിനേക്കാൾ വേഗത്തിൽ‌ പ്രോസസ്സ് ചെയ്യാൻ സാധിക്കും. മുമ്പ് നിങ്ങളുടെ പ്രൊവിഡൻറ് ഫണ്ട് അക്കൗണ്ട് അടുത്തുള്ള ഒരു പ്രാദേശിക ഇപി‌എഫ്‌ഒ ഓഫീസുമായി ലിങ്കുചെയ്യുമായിരുന്നു. ആ പ്രത്യേക ഓഫീസാണ് അതിന്റെ അധികാരപരിധിയിൽ വരുന്ന എല്ലാ ക്ലെയിമുകളും പ്രോസസ്സ് ചെയ്‌തിരുന്നത്. അതിനാൽ തന്നെ വരിക്കാരുടെ അപേക്ഷകൾ പരിഹരിക്കാൻ വൈകുകയും ചെയ്യും. അതിനാൽ തന്നെ പുതിയ സംവിധാനം ആറു കോടിയോളം വരുന്ന ഉപഭോക്താക്കൾക്ക് കൊറോണക്കാലത്ത് സഹായകരമാകും എന്നാണ് കരുതുന്നത്.

 

 വായ്‌പ മൊറട്ടോറിയം; പലിശയും പിഴപ്പലിശയും ഈടാക്കാനുള്ള തീരുമാനത്തെ വിമർശിച്ച് സുപ്രീംകോടതി വായ്‌പ മൊറട്ടോറിയം; പലിശയും പിഴപ്പലിശയും ഈടാക്കാനുള്ള തീരുമാനത്തെ വിമർശിച്ച് സുപ്രീംകോടതി

ഇപിഎഫ് ക്ലെയിമുകൾ ഇനി വളരെ എളുപ്പം; നടപടികൾ ഓൺലൈനാക്കി ഇപി‌എഫ്‌ഒ

പ്രൊവിഡൻറ് ഫണ്ട്, പെൻഷൻ, ഇപിഎഫിൽ നിന്നുള്ള പണം പിൻവലിക്കൽ എന്നിവയെല്ലാം ഇനി പുതിയ സംവിദാനം വഴി എളുപ്പത്തിൽ സെറ്റിൽ ചെയ്യാനാകും. ഇപിഎഫ്ഒയുടെ പല ഓഫീസുകളും കൊറോണ പ്രതിസന്ധി കാരണം മതിയായ സ്റ്റാഫുകൾ ഇല്ലാതെയാണ് പ്രവ‍ര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രാദേശിക ഓഫീസുകൾ വഴിയും ക്ലെയിം സെറ്റിൽ ചെയ്യുന്നതിന് അവസരം ഒരുക്കുന്നത്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇപിഎഫ് വരിക്കാര്‍ക്ക് നിക്ഷേപത്തിന്റെ ഒരുഭാഗം തിരിച്ചെടുക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വരിക്കാർക്ക് മൂന്ന് മാസത്തെ അടിസ്ഥാന വേതനത്തിന്റെയും ഡി‌എയുടെയും (ഡിയർ‌നെസ് അലവൻസ്) പരിധിവരെ പിൻ‌വലിക്കാം അല്ലെങ്കിൽ ഇപി‌എഫ് അക്കൗണ്ടിലെ അംഗത്തിന്റെ ക്രെഡിറ്റിനുള്ള തുകയുടെ 75% വരെ. ഏതാണോ കുറവ് അത്.

കൊറോണക്കാലത്ത് മാത്രം 80,000 ത്തിൽ അധികം ക്ലെയിമുകളാണ് ഇപിഎഫ്ഒ തീർപ്പാക്കിയത്. ഇതുവഴി 270 കോടി രൂപയോളം വരുന്ന ക്ലെയികളാണ് പ്രതിദിനം തീർപ്പാക്കേണ്ടിവരുന്നത്. അതിനാൽ തന്നെ പുതിയ സംവിദാനത്തിലൂടെ ഇപിഎഫ്ഒയുടെ പ്രദേശിക ഓഫീസുകൾ വഴി ഇനി എളുപ്പത്തിൽ പരാതികൾ പരിഹരിക്കാനാകും. കൊറോണക്കാലത്ത് രാജ്യമെമ്പാടും എളുപ്പത്തിൽ സേവനം ലഭ്യമാക്കാനും കഴിയും.

Read more about: epfo
English summary

EPFO offers opportunity to settle online claims from multiple locations | ഇപിഎഫ് ക്ലെയിമുകൾ ഇനി വളരെ എളുപ്പം; നടപടികൾ ഓൺലൈനാക്കി ഇപി‌എഫ്‌ഒ

EPFO offers opportunity to settle online claims from multiple locations
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X