ഇഡിഎല്‍ഐ ആനുകൂല്യങ്ങള്‍ക്കുള്ള വ്യവസ്ഥകളില്‍ അയവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപിഎഫിന്റെ പരിധിയില്‍ വരുന്ന കോടിക്കണക്കിന് ജീവനക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) പദ്ധതിയ്ക്ക് കീഴിലെ മിനിമം അഷ്വറന്‍സ് ആനുകൂല്യങ്ങള്‍ നീട്ടാന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചു. 2020 മാര്‍ച്ച് അഞ്ചിന് നടന്ന 226 -ാമത് യോഗത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.ഭേദഗതി ചെയ്ത നിയമങ്ങള്‍ അനുസരിച്ച്, ഒരു വ്യക്തി സേവനത്തിലിരിക്കെ മരണപ്പെടുകയാണെങ്കില്‍, ഈ വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക് ഇഡിഎല്‍ഐ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.

മരണപ്പെടുന്നതിന് മുമ്പുള്ള 12 മാസങ്ങള്‍ക്കുള്ളില്‍ ഈ വ്യക്തി ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍പ്പോലും ഈ ആനുകൂല്യങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും. മുമ്പ്, ഒരു വ്യക്തിയുടെ മരണത്തിന് മുമ്പുള്ള 12 മാസങ്ങളിലെ തുടര്‍ച്ചയായ കാലയളവില്‍ ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ ഇഡിഎല്‍ഐ ആനുകൂല്യങ്ങള്‍ ലഭിക്കുമായിരുന്നില്ല. സേവനത്തിലിരിക്കെ മരണപ്പെട്ട ജീവനക്കാരന്റെ കുടുംബാംഗങ്ങള്‍ക്ക്, മിനിമം അഷ്വറന്‍സ് ആനുകൂല്യമായ 2.5/ 3 ലക്ഷം രൂപ ലഭിക്കുന്നതിനാവശ്യമായി ഭേദഗതികള്‍ ബോര്‍ഡ് വരുത്തിയിട്ടുണ്ട്. നേരത്തെ, ജീവനക്കാരന്റെ മരണത്തിന് മുമ്പുള്ള 12 മാസത്തെ തുടര്‍ച്ചയായ കാലയളവില്‍ ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന പക്ഷം ഈ ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരല്ലായിരുന്നു.

കേരളത്തിൽ സ്വർണ വില കൂപ്പുകുത്തി, ഒറ്റയടിയ്ക്ക് കുറഞ്ഞത് 1200 രൂപ; വിവാഹക്കാർക്ക് സന്തോഷ വാർത്തകേരളത്തിൽ സ്വർണ വില കൂപ്പുകുത്തി, ഒറ്റയടിയ്ക്ക് കുറഞ്ഞത് 1200 രൂപ; വിവാഹക്കാർക്ക് സന്തോഷ വാർത്ത

ഇഡിഎല്‍ഐ ആനുകൂല്യങ്ങള്‍ക്കുള്ള വ്യവസ്ഥകളില്‍ അയവ്

ചുരുങ്ങിയത് 2.5 ലക്ഷം രൂപയും പരമാവധി 6 ലക്ഷം രൂപയുമാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളായി നല്‍കുന്നത്. എന്നാല്‍, ഒരു ഇപിഎഫ് അംഗം ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ പോലും ഈ ആനുകൂല്യങ്ങള്‍ അവരിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം മാര്‍ച്ച് അഞ്ചിന് ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഇഡിഎല്‍ഐ പദ്ധതി പ്രകാരം, ഒരു അംഗത്തിന് ലഭിക്കുന്ന പരമാവധി ഇന്‍ഷുറന്‍സ് ആനുകൂല്യം ആറു ലക്ഷം രൂപയാണ്.

യെസ്‌ ബാങ്കില്‍ എസ്‌ബിഐ 7,250 കോടി രൂപയോളം നിക്ഷേപിക്കാൻ ഒരുങ്ങുന്നു.യെസ്‌ ബാങ്കില്‍ എസ്‌ബിഐ 7,250 കോടി രൂപയോളം നിക്ഷേപിക്കാൻ ഒരുങ്ങുന്നു.

2018 -ല്‍ മിനിമം അഷ്വറന്‍സ് പരിധി 2.5 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. ഇതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് മിനിമം അഷ്വറന്‍സ് ആനുകൂല്യം നല്‍കുന്ന വ്യവസ്ഥ മാറ്റാനുള്ള തീരുമാനവും സിബിടി കൈക്കൊള്ളുന്നത്. ഇപിഎഫ് അംഗങ്ങള്‍ സ്വതവേ ഇഡിഎല്‍ഐ പദ്ധതിയ്ക്ക് കീഴിലാണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പദ്ധതി പ്രകാരം ഒരു ജീവനക്കാരന്‍ സേവന കാലയളവില്‍ മരണമടഞ്ഞാല്‍ ആ വ്യക്തിയുടെ നാമനിര്‍ദേശകന് 2.5 മുതല്‍ 6 ലക്ഷം രൂപ വരെ നല്‍കണം.

Read more about: epfo ഇപിഎഫ്ഒ
English summary

ഇഡിഎല്‍ഐ ആനുകൂല്യങ്ങള്‍ക്കുള്ള വ്യവസ്ഥകളില്‍ അയവ് | epfo rule change now more people to get edli benefits

epfo rule change now more people to get edli benefits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X