ദില്ലി: ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ വേഗത്തിലാക്കാന്‍ എളുപ്പവഴി ഒരുക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ). ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-നോമിനേഷന് ആരംഭിച്ചു. നേരത്തെ ഫോറം രണ്ട് പൂരിപ്പിച്ച് റീജ്യണല്‍ ഓഫീസുകളില്‍ നേരിട്ടെത്തിയാണ് നോമിനേഷന് പ്രക്രിയ ചെയ്തിരുന്നത്. ഇ-നോമിനേഷന് ആരംഭിച്ചതോടെ ഇനി നേരിട്ട് എത്തേണ്ടതില്ല. ഓണ്‍ലൈന്‍ വഴി സാധിക്കും. ഇപിഎഫ്ഒ അംഗങ്ങള്‍ക്കുള്ള വെബ്സൈറ്റില്‍ ഇതിന് സൗകര്യമുണ്ട്.

യുഎഎന്നുമായി മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി സൗകര്യം. മാത്രമല്ല, ആധാര്‍ വെരിഫിക്കേഷന് കഴിയുകയും വേണം. മൊബൈന്‍ ലിങ്ക് ചെയ്യുകയും ആധാര്‍ വെരിഫിക്കേഷന് കഴിയുകയും ചെയ്തവര്‍ വേഗത്തില്‍ ഇ-നോമിനേഷന് ചെയ്യണം. അംഗത്തിന്റെ മരണ ശേഷം അവകാശികള്‍ക്ക് ഓണ്‍ലൈന്‍ വഴി പെന്ഷന് ക്ലെയിം ചെയ്യണമെങ്കില്‍ നോമിനേഷന് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്ത മൊബൈലിലേക്ക് ലഭിക്കുന്ന ഒടിപി വഴി അവകാശികള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കും.
നേരത്തെ തൊഴിലുടമ വഴി നോമിനേഷന് ഫോറം പൂരിപ്പിച്ചു നല്കിയവര് ഓണ്‍ലൈന്‍ വഴി ചെയ്യേണ്ടതില്ല. ഒട്ടേറെ അംഗങ്ങള്‍ ഇതുവരെ ആധാര്‍, ബാങ്ക് അക്കൗണ്ടുകള്‍ യുഎഎന്നുമായി ബന്ധിപ്പിച്ചിട്ടില്ല. പണം പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇടപാടുകളും വളരെ വേഗത്തില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ സാധിക്കണമെങ്കില്‍ ഇവ നിര്‍ബന്ധമാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ നേരിട്ട് ഇപിഎഫ്ഒ ഓഫീസില്‍ എത്തുന്നത് ഒഴിവാക്കാനും കെവൈസി യുഎഎന്നുമായി ബന്ധിപ്പിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
