നിങ്ങളൊരു ഇപിഎഫ് വരിക്കാരനാണോ? ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപിഎഫ് ഉണ്ടെങ്കിലും ഇപ്പോഴും പല വരിക്കാർക്കും അവരുടെ ഇപിഎഫ് ബാലൻസും മറ്റും എളുപ്പത്തിൽ പരിശോധിക്കാമെന്ന് അറിയില്ല. അതായത് ഇനി മുതൽ നിങ്ങളുടെ പിഎഫ് വിവരങ്ങൾ ആക്‌സസ് ചെയ്യാൻ ഒരു വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുകയോ അല്ലെങ്കിൽ ഒരു ഇപിഎഫ്‌ഒ ഓഫീസ് സന്ദർശിക്കുകയോ വേണ്ട. വെറുമൊരു മിസ്ഡ് കോൾ മാത്രം ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാം.
ഇതൊരു പുതിയ സംവിധാനമാണ്. പിഎഫ് ബാലൻസ് കാലതാമസമില്ലാതെ തിരിച്ചറിയാൻ സഹായിക്കുന്നതാണിത്. എന്നാൽ അതിനു മുന്നേ നിങ്ങളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ആധാർ അല്ലെങ്കിൽ പാൻ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
അവസാന ഇപിഎഫ് സംഭാവനയുടെയും നിലവിലെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) ബാലൻസിന്റെയും വിവരങ്ങൾക്കായി വരിക്കാരൻ ഒരു മിസ്ഡ് കോൾ നൽകിയാൽ മതിയാകും. ഈ സൗകര്യം ഉപയോഗിക്കുന്നതിന് നിങ്ങൾ ഇനിപ്പറയുന്നവ ഉറപ്പാക്കണം:

ഇപിഎഫ്ഒ വിവരങ്ങൾ: ഈ കാര്യങ്ങൾ ശ്രദ്ധിക്കുക...
1. ആദ്യം ഏകീകൃത പോർട്ടലിൽ നിങ്ങളുടെ മൊബൈൽ നമ്പർ UAN ഉപയോഗിച്ച് സജീവമാക്കണം.
2. ബാങ്ക് അക്കൗണ്ട്, ആധാർ, പാൻ തുടങ്ങിയ ഏതെങ്കിലും ഒരു KYC UANമായി ബന്ധിപ്പിച്ചിരിക്കണം.
3. ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായ ശേഷം ഘട്ടം 1 ൽ സൂചിപ്പിച്ചിരിക്കുന്ന നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകാം.
4. രണ്ട് റിംഗുകൾക്ക് ശേഷം കോൾ സ്വയമേവ വിച്ഛേദിക്കപ്പെടും. ഈ മിസിഡ് കോൾ സേവനം പൂർണമായും സൗജന്യമായിരിക്കും. അതിനാൽ ഉപഭോക്താവിന് അധിക സാമ്പത്തിക ചെലവുകൾ സംഭവിക്കില്ല.
5. ഇത്തരത്തിൽ മിസ്ഡ് കോൾ ചെയ്താൽ വരിക്കാരന് അവസാനം ക്രെഡിറ്റ് ചെയ്ത തുകയുടേയും പ്രൊവിഡന്റ് ഫണ്ട് ബാലൻസിന്റെയും വിശദാംശങ്ങൾ കണ്ടെത്താൻ കഴിയും.
എസ്എംഎസ് വഴി ഇപിഎഫ് ബാലൻസ് എങ്ങനെ പരിശോധിക്കാം?
മിസ്ഡ് കോൾ സേവനം പോലെ തന്നെ ഇപിഎഫ് വരിക്കാർക്ക് എസ്എംഎസ് സേവനവും ഇനി മുതൽ ഉപയോഗിക്കാം. UAN-ആക്ടിവേറ്റ് ചെയ്ത അംഗങ്ങൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയച്ചു കൊടുക്കാം. ഇതിലൂടെ വരിക്കാർക്ക് ഇപിഎഫിലെ ഏറ്റവും പുതിയ പിഎഫ് സംഭാവനയും ബാലൻസും കണ്ടെത്താനാകും. ഇതും വളരെ എളുപ്പത്തിൽ പരിശോധിക്കാവുന്ന സേവനമാണ്.
ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, മറാത്തി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി എന്നീ ഭാഷകളിൽ ഈ സൗകര്യം ലഭ്യമാണ്. അതിനാൽ തന്നെ രാജ്യത്തെ ഓരോ മാതൃഭാഷ സംസാരിക്കുന്നവർക്കും മറ്റും പ്രതിസന്ധികളില്ലാതെ ഈ സേവനം ഉപയോഗിക്കാം. മാത്രമല്ല ഇംഗ്ലീഷ് അറിയാത്തവർക്കും ഇത് ഉപകാരപ്രദമാവും. ഇവിടെ ഇംഗ്ലീഷ് അല്ലാത്ത ഭാഷയിൽ SMS ലഭിക്കുവാൻ നിങ്ങൾ UAN ന് ശേഷം ഇഷ്ടപ്പെട്ട ഭാഷയുടെ ആദ്യത്തെ മൂന്ന് പ്രതീകങ്ങൾ നൽകേണ്ടി വരും.
ഉദാഹരണത്തിന് മലയാളത്തിൽ ഒരു SMS ലഭിക്കാൻ, 7738299899 എന്ന നമ്പറിലേക്ക് 'EPFOHO UAN "MAL' എന്ന് SMS അയയ്ക്കണം.
ഇന്റർനെറ്റ് ഉപയോഗിക്കാതെ നിങ്ങൾക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ EPFOയുടെ മിസ്ഡ് കോൾ, SMS സേവനങ്ങൾ വളരെ സഹായകരമായി ഉറപ്പാക്കാം. എന്നാൽ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ UAN എപ്പോഴും കുറഞ്ഞത് ഒരു KYC രേഖയുമായും മൊബൈൽ നമ്പറുമായും ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications