വരിക്കാര്‍ക്ക് പുതിയ സേവനങ്ങള്‍ നല്കാന് പദ്ധതിയുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്. സര്‍ക്കാരിന്റെ ഇ-ലോക്കര്‍ സേവനമായ ഡിജിലോക്കറില്‍ ഇനി മുതല്‍ പെന്ഷന് പേയ്മെന്റ് ഓര്‍ഡറും യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറും ലഭ്യമാകുമെന്ന് ഇപിഎഫ്ഒ ട്വിറ്റര്‍ വഴി പുറത്തു വിട്ട ട്വീറ്റില്‍ അറിയിച്ചു. ഡിജിലോക്കര്‍ വഴി ഇപിഎഫ്ഒ വരിക്കാര്‍ക്ക് യുഎഎന്നും പിപിഒയും ഇനിമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതുവഴി നിരവധി പെന്‍ഷന്‍കാര്‍ക്കും പിഎഫ് അംഗങ്ങള്‍ക്കും അവരുടെ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സമയബന്ധിതമായി ആനുകൂല്യങ്ങള്‍ നേടാനും സാധിക്കും. നിലവില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരെ സംബന്ധിച്ചിടത്തോളം യുഎന്‍ പ്രധാനമാണ്. കാരണം അവരുടെ വിവിധ ഇപിഎഫ് അക്കൗണ്ടുകളെ ട്രാക്ക് ചെയ്യാന്‍ ഇതുവഴി സാധിക്കുന്നു. പെന്ഷന് വാങ്ങുന്ന ആളുകള്‍ക്ക് അവരുടെ പെന്ഷന് ലഭിക്കാനായി നല്കുന്ന 12 അക്ക നമ്പറാണ് പിപിഒ നമ്പര്‍. മാത്രമല്ല, ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുമ്പോള്‍ പിപിഒ നമ്പറാണ് നല്‍കേണ്ടത്.
എന്താണ് ഡിജിലോക്കര്‍?
ഒരു വ്യക്തിയുടെ എല്ലാ രേഖകളുടെയും സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ ക്ലൗഡില്‍ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ പരിശോധിക്കാനും സഹായിക്കുന്നത് ഡിജിലോക്കര്‍ അക്കൗണ്ടാണ്. ഈ അക്കൗണ്ട് തുറയ്ക്കാനായി 12 അക്ക ആധാര്‍ നമ്പര്‍ ആവശ്യമാണ്.
ഡിജിലോക്കറില്‍ നിന്ന് യുഎന്‍ / പിപിഒ നമ്പര്‍ എങ്ങനെ ലഭ്യമാക്കാം
- https://digilocker.gov.in/ എന്ന ലിങ്കിലേക്ക് പോകുക
- സൈന്‍ ഇന്‍' ക്ലിക്ക് ചെയ്ത് അക്കൗണ്ടിലേക്ക് പ്രവേശിക്കുക.
-നിങ്ങളുടെ ആധാര്‍ നമ്പറോ യൂസര്‍ നെയിമോ നല്‍കുക.
-നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ അയച്ച ഒടിപി നല്‍കുക. തുടര്‍ന്ന് സബ്മിറ്റ് ടാബില്‍ ക്ലിക്ക് ചെയ്യുക.
-6 അക്ക പിന് നല്‍കുക, തുടര്‍ന്ന് 'സബ്മിറ്റ്' ക്ലിക്ക് ചെയ്യുക.
- ഇഷ്യൂ ഡോക്യുമെന്റ്സില്‍ ക്ലിക്ക് ചെയ്യുക
- ലഭ്യമായ പുതിയ പേജില്‍ ഗെറ്റ് മോര് ഇഷ്യൂഡ് ഡോക്യുമെന്റ്സ് ക്ലിക്ക് ചെയ്യുക
- സെന്‍ട്രല്‍ ഗവണ്മെന്റ് ടാബിന് കീഴിലുള്ള 'എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്' ക്ലിക്ക് ചെയ്യുക.
-സ്ക്രീനില്‍ തുറക്കുന്ന പുതിയ പേജില്‍ യുഎഎന്‍ ക്ലിക്ക് ചെയ്ത് യുഎഎന്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ഗെറ്റ് ഡോക്യുമെന്റ് ക്ലിക്ക് ചെയ്യുക
ഇഷ്യൂഡ് ഡോക്യുമെന്റ് വിഭാഗത്തില്‍ നിങ്ങളുടെ ഡാറ്റ ഇനി മുതല്‍ സേവ് ചെയ്ത് വെക്കും. ഇവിടെ നിന്നും യുഎഎന്‍ കാര്‍ഡ് പിഡിഎഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
ഡിജിലോക്കര്‍ എങ്ങനെ ഉപയോഗിക്കാം
വെബ്സൈറ്റ് വഴിയോ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ഡിജിലോക്കര്‍ ആപ്ലിക്കേഷന്‍ വഴിയോ ഡിജിലോക്കര്‍ ഉപയോഗിക്കാം. ഇതിലേക്ക് ആധാര്‍ നമ്പറോ മൊബൈല്‍ നമ്പറോ ഉപയോഗിച്ച് ഒരു ഐഡി രൂപീകരിച്ച് ഒടിപി വഴി സൈന്‍ ഇന്‍ ചെയ്യാം. നിങ്ങളുടെ ഡോക്യുമെന്റുകള്‍ ഏതെങ്കിലും സംഘടനകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതും അക്കൗണ്ടില്‍ കാണാന്‍ സാധിക്കും. നിങ്ങളുടെ സ്വന്തം രേഖകള്‍ അപ് ലോഡ് ചെയ്യാനും ഇ സൈന്‍ ചെയ്യാനും ഡിജിലോക്കര്‍ വഴി കഴിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
