പിഎഫ് വരിക്കാർക്ക് ഈ ലോക്ക്‌ഡൗൺ കാലത്ത് തിരുത്തൽ അഭ്യർത്ഥനകൾ ഓൺലൈനായി സമർപ്പിക്കാമെന്ന് ഇപിഎഫ്‌ഒ. അംഗങ്ങളുടെ ജനന തീയതിയിൽ എന്തെങ്കിലും തിരുത്തൽ ഉണ്ടെങ്കിൽ അത് ഓൺലൈനായി പരിഹരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അറിയിച്ചു. 'നിങ്ങൾ ജനന തീയതി മാറ്റനുള്ള അപേക്ഷ നൽകുകയാണെങ്കിൽ ഇപിഎഫ്‌ഒ യുഐഡിഎഐ വഴി നിങ്ങളുടെ അഭ്യർത്ഥന പരിശോധിച്ച് ഉടനടി തിരുത്തൽ നടപടികൾ എടുക്കുന്നതാണ്' ഇപിഎഫ്‌ഒ വ്യക്തമാക്കി.
എസ്എസ്എൽസി ബുക്ക് പോലെ ജനനത്തീയതി തെളിയിക്കുന്ന നിങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏതെങ്കിലും സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, ആധാർ, കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ ഓർഗനൈസേഷനുകളുടെ സർവീസ് രേഖകൾ, ഒരു സിവിൽ സർജ്ജൻ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, സർക്കാർ നൽകുന്ന മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിങ്ങനെയുള്ള ഏതെങ്കിലും രേഖകൾ ഹാജരാക്കി വരിക്കാർക്ക് അവരുടെ ജനന തീയതി തിരുത്താവുന്നതാണ്.
ഓൺലൈനായി ഫണ്ട് ആവശ്യപ്പെട്ട വരിക്കാർക്ക് ഉടനടി തുക നൽകണം;
കോവിഡ്-19 പശ്ചാത്തലത്തിൽ ഓൺലൈൻ ഫണ്ട് അഭ്യർത്ഥനകൾ വേഗത്തിലാക്കാൻ ഫീൽഡ് ഓഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഇപിഎഫ്ഒ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വരിക്കാർക്ക് അവരുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാവുന്നതാണ്. കോവിഡ്-19 പശ്ചാത്തലത്തിൽ ലഭിക്കുന്ന ഇത്തരം അദ്യർത്ഥനകൾ വേഗത്തിൽ പരിഹരിക്കണമെന്ന് ഫീൽഡ് ഓഫീസുകൾക്ക് ഇപിഎഫ്ഒ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ, അത് എങ്ങനെ ശരിയാക്കാമെന്ന് നോക്കാം;
പിഎഫ് അംഗങ്ങൾക്ക് അവരുടെ പേര്, ജനന തീയതി, മറ്റ് വിശദാംശങ്ങൾ എന്നിവയിൽ എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ, ഇപിഎഫ്ഒ റെക്കോർഡിൽ ഓൺലൈനായി തിരുത്തലുകൾ വരുത്താൻ കഴിയും.
1. ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം, യുഎഎൻ, പാസ്‌വേഡ് എന്നിവ നൽകി നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് ലോഗിൻ ചെയ്യുക.
2. അക്കൗണ്ട് തുറന്ന ശേഷം 'മോഡിഫൈ ബേസിക് ഡീറ്റൈൽസ്' എന്നത് ക്ലിക്കുചെയ്യുക.
3. നിങ്ങൾക്ക് ആധാർ കാർഡുണ്ടെങ്കിൽ, അക്കൗണ്ടിന്റെ വിശദാംശങ്ങൾ കാർഡിലുള്ളത് പോലെയായിരിക്കും, മാത്രമല്ല അവ എഡിറ്റുചെയ്യാനും കഴിയില്ല.
4. ഇല്ലെങ്കിൽ, ശരിയായ വിവരങ്ങൾ നൽകുന്നതിന് വിശദാംശങ്ങൾ എഡിറ്റുചെയ്യുക.
5. 'അപ്‌ഡേറ്റ് ഡീറ്റൈൽസ്' എന്നതിൽ ക്ലിക്ക് ചെയ്‌ത് അംഗീകാരത്തിനായി സമർപ്പിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications