സന്തോഷ വാർത്തയുമായി ഇപിഎഫ്ഒ! പിഎഫ് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്ന പ്രക്രിയയെ ലളിതമാക്കുകയും ക്ലെയിം നിരസിക്കൽ കുറയ്ക്കുകയും ചെയ്യുന്നതിനായി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇപിഎഫ്ഒ. ഒക്ടോബർ 13-ന് തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷന്റെ ഉന്നതാധികാര സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ആണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ഈ മാറ്റത്തിലൂടെ, ജോലി നഷ്ടപ്പെട്ട് തൊഴിൽ രഹിതരായിരിക്കുന്ന ജീവനക്കാർക്ക് ഇനി 12 മാസത്തെ തൊഴിലില്ലായ്മയ്ക്ക് ശേഷം അവരുടെ പിഎഫ് തുക പൂർണ്ണമായും പിൻവലിക്കാൻ കഴിയും. മാത്രമല്ല, പിഎഫ് പെൻഷൻ പിൻവലിക്കാനുള്ള കാലയളവ് 2 മാസത്തിൽ നിന്ന് 36 മാസമായി ഉയർത്തുകയും ചെയ്യും.
സത്യത്തിൽ ഈ മാറ്റം വലിയ രീതിയിൽ ഇപിഎഫ് അംഗങ്ങൾക്ക് ഗുണകരമാവും. കാരണം, അവരുടെ വിരമിക്കൽ സമ്പാദ്യത്തിനോ പെൻഷൻ അവകാശങ്ങൾക്കോ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഈ മാറ്റത്തിലൂടെ സാധിക്കും. അതുപോലെ തന്നെ ഭാഗികമായി പണം പിൻവലിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കിയത് അംഗങ്ങൾക്ക് വലിയ നേട്ടമാവും. ഈ പുതിയ നിയമങ്ങൾ പിഎഫ് അംഗങ്ങൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു.

എത്ര തുക വരെ പിൻവലിക്കാം?
ഏറ്റവും പുതിയ നിയമം പ്രകാരം, ജോലി നഷ്ടപ്പെട്ട് 12 മാസത്തിനു ശേഷം നിങ്ങൾക്ക് മുഴുവൻ പിഎഫ് തുകയും പിൻവലിക്കാം. എന്നിരുന്നാലും, ഇപിഎഫ് കോർപ്പസിന്റെ 25% അക്കൗണ്ടിൽ സൂക്ഷിക്കേണ്ടി വരും. ഇത് അംഗങ്ങൾക്ക് തുടർന്നും പലിശ വരുമാനം ലഭിക്കുന്നതിന് സഹായകരമാവും. അതിനാൽ ബാക്കി 75% മാത്രമേ നിങ്ങൾക്ക് പിൻവലിക്കാൻ കഴിയൂ.
പിഎഫ് ഓൺലൈനായി എങ്ങനെ പിൻവലിക്കാം?
- ആദ്യം ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് പണം പിൻവലിക്കാൻ, ഫോം നമ്പർ 19 (ഫോം 19) പൂരിപ്പിക്കേണം.
- വെബ്സൈറ്റിൽ നിന്നും മെമ്പർ UAN/ഓൺലൈൻ സർവ്വീസിൽ UAN, പാസ്‌വേഡ്, കാപ്ച എന്നിവ നൽകുക.
- അതിനു ശേഷം ഫോം 19, ഫോം 10C എന്നിവ തിരഞ്ഞെടുക്കുക. ഇതിൽ ഫോം 19 പിഎഫിനും, 10C പെൻഷനും വേണ്ടിയുള്ളതാണ്.
- UANമായി ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ട് നമ്പർ നൽകി 'വെരിഫൈ' ക്ലിക്ക് ചെയ്യുക.
- ഇതിലൂടെ നിങ്ങൾ യോഗ്യനാണെങ്കിൽ നികുതി കിഴിവ് ഒഴിവാക്കുന്നതിനായി 15G അല്ലെങ്കിൽ 15 H അപ്‌ലോഡ് ചെയ്യാം.
ജീവിതം കൂടുതൽ എളുപ്പം, ചരിത്ര തീരുമാനവുമായി ഇപിഎഫ്ഒ, പിഎഫിൽ നിന്ന് മുഴുവൻ തുകയും പിൻവലിക്കാം
- അതിനു ശേഷം പേര്, അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവ ഉൾപ്പെടുന്ന ഒരു ബാങ്ക് ചെക്ക് അപ്‌ലോഡ് ചെയ്യുക.
- ഇപ്പോൾ നിങ്ങൾക്ക് 'Get Aadhaar OTP' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി ഇവിടെ നൽകുക.
- ക്ലെയിം ഇപിഎഫ്ഒക്ക് സമർപ്പിക്കും. ഇത് അംഗീകരിച്ചു കഴിഞ്ഞാൽ പിൻവലിച്ച തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
