100 രൂപ പോലും വേണ്ട, ഈ ഓഹരികൾ വാങ്ങുന്നോ? ഇന്നത്തെ ഓഹരി വിപണിയിൽ 100 രൂപയിൽ താഴെയുള്ള ചെറുകിട മൂലധന ഓഹരിയായ എരായ ലൈഫ്‌സ്‌പെയ്‌സ് ലിമിറ്റഡ് തുടർച്ചയായ നാലാം ദിവസവും തിങ്കളാഴ്ച അപ്പർ സർക്യൂട്ടിൽ പൂട്ടി. ഇന്ന് തിങ്കളാഴ്ച ബി.എസ്.ഇയിൽ എരായ ലൈഫ്‌സ്‌പെയ്‌സ് ഓഹരി വില 71.27 രൂപയിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസത്തെ 67.88 രൂപയെ അപേക്ഷിച്ച് തിങ്കളാഴ്ച എരായ ലൈഫ്‌സ്‌പെയ്‌സ് ഓഹരി വില ഏകദേശം 5% നേട്ടത്തോടെ ആരംഭിച്ചു. ഇന്ന് മാറ്റമില്ലാതെ 71.27 രൂപയിൽ തന്നെ വ്യാപാരം പുരോഗമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2024 ഒക്ടോബറിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കാണ് 316.9 രൂപ. എന്നാൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് 30.50 രൂപ. കഴിഞ്ഞ 5 ട്രേഡിങ്ങ് സെഷനുകളിൽ എരായ ലൈഫ്‌സ്‌പെയ്‌സ് ഓഹരി വില ഏകദേശം 22% ഉയർന്നു. ഈ നേട്ടം അപ്രതീക്ഷിതമല്ല, എങ്കിലും 100 രൂപ പോലുമില്ലാത്ത ഈ ഓഹരികൾ വാങ്ങിയാലോ?
മൂന്നാം പാദത്തിലെ ഫലങ്ങൾ...
2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ ഫലങ്ങൾ അനുസരിച്ച് അറ്റ വിൽപ്പന 3,584 ശതമാനം വർദ്ധിച്ച് 666.11 കോടി രൂപയായി. മാത്രമല്ല അറ്റാദായം 130 ശതമാനം വർദ്ധിച്ച് 0.53 കോടി രൂപയുമായി ഇത് 2024 സാമ്പത്തിക വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലാണ്. എരായ ലൈഫ്‌സ്‌പേസ് ലിമിറ്റഡ് 10:1 ഓഹരി വിഭജനം പ്രഖ്യാപിച്ചു . അതായത്, 10 രൂപ മുഖവിലയുള്ള നിലവിലുള്ള ഓരോ ഓഹരിയും 1 രൂപ മുഖവിലയുള്ള പത്ത് പുതിയ ഓഹരികളായി വിഭജിക്കപ്പെടും. ഓഹരി വിഭജനത്തിനുള്ള കാലാവധി 2024 ഡിസംബർ 06 വെള്ളിയാഴ്ചയായിരുന്നു.
കമ്പനിയുടെ വിപണി മൂലധനം 1,349 കോടി രൂപയാണ്. ഈ ഓഹരികൾ വെറും ഒരു വർഷത്തിനുള്ളിൽ 140 ശതമാനം മൾട്ടിബാഗർ റിട്ടേണും 3 വർഷത്തിനുള്ളിൽ 9,000 ശതമാനവും നൽ എന്നത് ശ്രദ്ധേയമാണ്. 2024 ഡിസംബർ വരെ, കമ്പനിയുടെ പ്രൊമോട്ടർമാർക്ക് 35.17 ശതമാനം ഓഹരികളും, വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് 22.63 ശതമാനം ഓഹരികളും, വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് 1.84 ശതമാനവും ഓഹരികളുണ്ട്, ബാക്കി 40.41 ശതമാനം ഓഹരികളും പൊതുജനങ്ങൾക്ക് വേണ്ടിയാണ്.

എരായ ലൈഫ്‌സ്‌പെയ്‌സസ്
എരായ ലൈഫ്‌സ്‌പെയ്‌സ് ലിമിറ്റഡ് 1967 ഫെബ്രുവരിയിൽ ടോബു എന്റർപ്രൈസസ് ലിമിറ്റഡ് എന്ന പേരിലാണ് ആരംഭിച്ചത്. അതിനു ശേഷമാണ് എരായ എന്ന പേരിലേക്ക് എത്തിയത്. നേരത്തെ, കമ്പനി ട്രൈസൈക്കിളുകളുടെയും പ്ലാസ്റ്റിക് വസ്തുക്കളുടെയും വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. നിലവിൽ, ഇത് ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങളുടെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നു, കൂടാതെ സെക്യൂരിറ്റികളിലും ഷെയറുകളിലും വ്യാപാരം ആരംഭിക്കാൻ പദ്ധതിയിടുന്നു.
എരായ ലൈഫ്‌സ്‌പെയ്‌സസ് മാറ്റങ്ങൾ...
ഇൻഷുറൻസ്, ഫിനാൻസ്, ഹെൽത്ത്കെയർ, ഇ-ലേണിംഗ് മേഖലകളിലുടനീളമുള്ള ഓൺ-ഡിമാൻഡ് സോഫ്റ്റ്‌വെയർ, ഇ-കൊമേഴ്‌സ് സേവനങ്ങളുടെ ഒരു പ്രധാന ആഗോള ദാതാവായ എബിക്‌സ് ഇൻകോർപ്പറേറ്റഡിന്റെ അനുബന്ധ സ്ഥാപനമായ എബിക്‌സ്‌കാഷ് ലിമിറ്റഡ് എരായ ലൈഫ്‌സ്‌പെയ്‌സിന്റെ പുതുതായി ഏറ്റെടുത്ത ഒരു അനുബന്ധ സ്ഥാപനമാണ്. ഇത് എരായ കമ്പനിയുടെ വലിയൊരു വളർച്ചയുടെ ഭാഗമാണ്.
എബിക്സ്കാഷ് ലിമിറ്റഡിന്റെ പ്രധാന അനുബന്ധ സ്ഥാപനവും വിദേശനാണ്യ സേവനങ്ങളുടെ മുൻനിര ദാതാവുമായ എബിക്സ്കാഷ് വേൾഡ് മണി, അഭിമാനകരമായ 'ഗ്രേറ്റ് പ്ലേസ് ടു വർക്ക്' സർട്ടിഫിക്കേഷൻ നേടിയതായി എരായ ലൈഫ്‌സ്‌പെയ്‌സസ് പ്രഖ്യാപിച്ചു. മികച്ചതും ഉയർച്ച നൽകുന്നതുമായ ജോലിസ്ഥലം വളർത്തിയെടുക്കുന്ന സംസ്കാരമാണ് ഇതിലൂടെ കമ്പനി സൃഷ്ടിക്കുന്നത്.


Click it and Unblock the Notifications