Ernakulam - Bengaluru Vande Bharat: കോച്ചുകൾക്കുള്ളിൽ ശുചിത്വം പാലിക്കാത്തതിന് ഇന്ത്യൻ റെയിൽവേയ്ക്ക് പലപ്പോഴും പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ വരവോടെ കാര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. മികച്ച യാത്ര സൌകര്യങ്ങളാണ് വന്ദേ ഭാരത് യാത്രക്കാർക്ക് നൽകുന്നത്. മികച്ച ഭക്ഷണം, വൃത്തിയുള്ള ഇന്റീരിയർ, സുഗമമായ അനുഭവം എന്നിവ കാരണം ദീർഘദൂര യാത്രകളെ മികച്ചതാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേക്ക് സാധിച്ചു. കേരളത്തിന് ലഭിച്ച മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണ് എറണാകുളം-ബെംഗലൂരു.
മികച്ച യാത്രയും ഭക്ഷണവും
പാലക്കാടിനും കോയമ്പത്തൂരിനും ഇടയിലുള്ള പച്ചപ്പു നിറഞ്ഞ പാടങ്ങൾക്കും മലകൾക്കും നടുവിലൂടെയുള്ള വന്ദേ ഭാരത് യാത്ര പുതിയ കാഴ്ചാനുഭവമാണ് സൃഷ്ടിക്കുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. മനോഹരമായ പ്രകൃതിഭംഗിയും ആസ്വദിച്ചുള്ള യാത്രയുടെ പുതിയ വീഡിയോയും പലരും പങ്കുവച്ചിട്ടുണ്ട്. "നല്ല ഭക്ഷണം, വൃത്തിയുള്ള കോച്ചുകൾ, പുറത്ത് പച്ചപ്പ് നിറഞ്ഞ മലനിരകൾ - ലോകോത്തര യാത്ര പോലെയാണ് തോന്നുന്നത്" എന്ന അടിക്കുറിപ്പോടെയാണ് പലരും വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തത്.
"വന്ദേ ഭാരതിന് ഏറ്റവും ലാഭകരമായ റൂട്ട് കേരളം ആണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർ വിരളമാണ്" എന്ന് ഒരു ഉപയോക്താവ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് എഴുതി. "റെയിൽവേ മറ്റേതു പോലെയും പുരോഗമിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നിരുന്നാലും, ഇനിയും മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്. വളരെ കുറഞ്ഞ ചെലവിൽ സമ്പന്നമായ എഞ്ചിനീയറിംഗിന്റെയും നവീകരണത്തിന്റെയും ഒരു ഉദാഹരണമാണ് വന്ദേ ഭാരത്," ഒരാൾ കൂടി കൂട്ടിച്ചേർത്തു.

കുറഞ്ഞ ടിക്കറ്റ് നിരക്ക്
1095 രൂപയാണ് ബെംഗളൂരു - എറണാകുളം റൂട്ടിലെ ഏറ്റവും കുറഞ്ഞ ചാർജ്. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിലാണ് 1095 രൂപ നൽകേണ്ടത്. എക്സിക്യൂട്ടിവ് ചെയർകാറിൽ 2289 രൂപ നൽകണം. റിസർവേഷൻ ചാർജും ജിഎസ്ടിയും ഒഴികെയുള്ള തുകയാണ് ഇത്. 8 മണിക്കൂർ 40 മിനിട്ട് കൊണ്ടാണ് ബെംഗളൂരുവിൽ നിന്ന് 638 കിലോമീറ്റർ താണ്ടി ട്രെയിൻ എറണാകുളത്തെത്തുക.
ബുധനാഴ്ച സർവീസ് ഉണ്ടാവില്ല. ആകെ 9 സ്റ്റേഷനുകളിൽ നിർത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് സ്റ്റേഷനുകൾ. 600ല്‍ കൂടുതല്‍ സീറ്റുകളുണ്ടെന്നതാണ് സവിശേഷത. എട്ട് കോച്ചുകളുള്ള ഈ ട്രെയിൻ കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേ ഭാരത് സർവീസും ദക്ഷിണ റെയിൽവേ ശൃംഖലയിൽ സർവീസ് നടത്തുന്ന പന്ത്രണ്ടാമത്തെ ജോഡിയുമാണ് എറണാകുളം-ബെംഗലൂരു വന്ദേ ഭാരത്. ആയിരക്കണക്കിന് മലയാളികൾക്ക്, പ്രത്യേകിച്ച് ഐടി പ്രൊഫഷണലുകൾക്കും കേരളത്തിനും ബെംഗളൂരുവിനും ഇടയിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും ഈ ട്രെയിൻ യാത്ര വേഗത്തിലും സുരക്ഷിതമായും കൂടുതൽ സുഖകരവുമാക്കും.
വന്ദേ ഭാരത് സ്ലീപ്പർ പതിപ്പ് ഉടൻ പുറത്തിറങ്ങും
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ യാത്രക്കാർക്ക് ഇരിപ്പിട സൗകര്യങ്ങൾ മാത്രമേ ഉള്ളൂ. എന്നാൽ സ്ലീപ്പർ പതിപ്പ് വരുന്നുണ്ടെന്ന് ഇന്ത്യൻ റെയിൽവേ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സ്ലീപ്പർ ട്രെയിൻ വരും മാസങ്ങളിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
