ഇന്ത്യൻ റെയിൽവേ വളർച്ചയുടെ പാതയിലേക്ക് ചുവടു മാറ്റിക്കൊണ്ടിരിക്കുന്നു. വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം വർദ്ധിച്ച് ഇപ്പോൾ 164ൽ എത്തിയതും ഈ വളർച്ചയുടെ ഭാഗമായിട്ടാണ്. കഴിഞ്ഞ ദിവസം പുതിയ 4 വന്ദേ ഭാരത് ട്രെയിനുകൾ കൂടെ ലോഞ്ച് ചെയ്തു. ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളായ കേരളം, കർണാടക, തമിഴ്നാട് എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ എത്തിയിരിക്കുന്നത്. ട്രെയിൻ ലോഞ്ച് ചെയ്തപ്പോൾ മുതൽ ടിക്കറ്റ് ഡിമാൻഡും കുതിക്കുന്നു.
കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണിത്. സത്യത്തിൽ കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ യാത്ര ചെയ്യാൻ ഏറ്റവും മികച്ച മാർഗവും ഇതു തന്നെയാണ്. ബാംഗ്ലൂർ മലയാളികൾക്കും ഇത് സുവർണ്ണാവസരമാണ്. ഇതാണ് ടിക്കറ്റ് ഡിമാൻഡ് വർദ്ധിക്കാൻ കാരണമായതും. മറ്റു ട്രെയിനുകളിൽ 12 മണിക്കൂറിലധികം യാത്ര ചെയ്യേണ്ടി വരുമ്പോൾ വന്ദേ ഭാരതിൽ 8-9 മണിക്കൂറിനുള്ളിൽ തന്നെ കേരളത്തിൽ നിന്നും ബാംഗ്ലൂരിൽ എത്തിച്ചേരാനാവും എന്നതാണ് പ്രത്യേകത.
ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ടോ?
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞു. മാത്രമല്ല അടുത്ത കുറേ ദിവസത്തേക്ക് ബുക്ക് ചെയ്യാനുള്ള ടിക്കറ്റുകളും നിലവിൽ ഇല്ല. 26652 എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എന്ന ട്രെയിൻ നമ്പറിന്റെ ടിക്കറ്റുകൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടു. എക്സിക്യൂട്ടീവ് ചെയർ കാർ അടുത്ത 10 ദിവസത്തേക്ക് വെയിറ്റിംഗ് ലിസ്റ്റിലാണ് കാണിക്കുന്നത്. മാത്രമല്ല, നവംബർ 16-ലെ എസി ചെയർ കാർ ടിക്കറ്റുകളും വിറ്റുതീർന്നു.

ടിക്കറ്റ് നിരക്ക് എത്രയാണ്?
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിനിൽ മൊത്തം എട്ട് കോച്ചുകളാണുള്ളത്. മറ്റു രണ്ടു വന്ദേ ഭാരത് പോലെ തന്നെ എസി ചെയർ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നീ രണ്ട് തരം സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു. രണ്ടിൻ്റെ ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്. എറണാകുളത്ത് നിന്നും അവസാന സ്റ്റേഷനായ കെഎസ്ആർ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുമ്പോൾ എസി ചെയർ കാറിൽ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് നിരക്ക് 1615 രൂപയാണ്. എക്സിക്യൂട്ടീവ് ചെയർ കാറിന് 2980 രൂപ വരെയാണ്.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയക്രമം
ട്രെയിൻ നമ്പർ 26651 ബാംഗ്ലൂർ-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 05:10 ന് കെ.എസ്.ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 13:50 ന് എറണാകുളത്ത് എത്തിച്ചേരും. തിരിച്ചുള്ള യാത്ര, ട്രെയിൻ നമ്പർ 26652 എറണാകുളം-കെ.എസ്.ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 14:20 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 23:00 ന് കെ.എസ്.ആർ ബെംഗളൂരുവിൽ എത്തിച്ചേരും.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് സ്റ്റോപ്പുകൾ
ട്രെയിൻ നമ്പർ 26651/26652 എറണാകുളം-കെഎസ്ആർ ബെംഗളൂരു ട്രെയിൻ പ്രധാനമായും 7 സ്റ്റേഷനുകളിലാണ് നിർത്തുന്നത്. ഇത് കോയമ്പത്തൂർ, പാലക്കാട് റൂട്ട് വഴി ഓടും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് പ്രധാനപ്പെട്ട സ്റ്റോപ്പുകൾ.
ട്രെയിൻ യാത്ര ദുരിത യാത്രയായിരുന്ന കാലം മാറി, കൂടുതൽ സുഖപ്രദമാക്കി മാറ്റുന്നതിൽ ഇന്ത്യൻ റെയിൽവേ ഒരു പരിധി വരെ വിജയിക്കുന്നുണ്ട്. വന്ദേ ഭാരത് എന്ന ട്രെയിൻ രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് പ്രത്യക്ഷത്തിൽ ഈ മാറ്റം വ്യക്തമാവുന്നുണ്ട്. ഈ ട്രെയിനും വിജയിച്ചാൽ കൂടുതൽ വന്ദേ ഭാരത് സർവ്വീസുകൾ കേരളത്തിലും എത്തിച്ചേരാൻ സാധ്യതയുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
