ഇപിഎഫ് എന്നറിയപ്പെടുന്ന എംപ്ലോയി പ്രൊവിഡൻറ് ഫണ്ട് എല്ലാ ശമ്പളക്കാരായ ജീവനക്കാർക്കും ലഭ്യമാകുന്ന ഒരു റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ്. എംപ്ലോയി പ്രൊവിഡൻറ് ഫണ്ടിലേക്ക് ജീവനക്കാരും തൊഴിലുടമയും അവരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്ന് ഒരു നിശ്ചിത തുക സംഭാവന ചെയ്യും. ഇതൊരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. ജീവനക്കാരനും തൊഴിലുടമയും ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെയും അലവൻസിന്റെയും (ഡിഎ) 12 ശതമാനമാണ് ഇപിഎഫിലേക്ക് സംഭാവന ചെയ്യുന്നത്. നിലവിൽ, പിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.65 ശതമാനമാണ്.
എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ( ഇപിഎഫ്ഒ) വരിക്കാരെ ഇപ്പോൾ അവരുടെ പിഎഫ് അക്കൗണ്ടിലെ തെറ്റുകൾ തിരുത്താൻ അനുവദിക്കുന്നുണ്ട്. അതായത് പിഎഫ് അംഗങ്ങൾക്ക് അവരുടെ പേര്, ജനന തീയതി, മറ്റ് വിശദാംശങ്ങൾ എന്നിവയിൽ എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ, ഇപിഎഫ്ഒ റെക്കോർഡിൽ ഓൺലൈനായി തിരുത്തലുകൾ വരുത്താൻ കഴിയും.

നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ, അത് എങ്ങനെ ശരിയാക്കാമെന്ന് നോക്കാം;
1. ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം, യുഎഎൻ, പാസ്‌വേഡ് എന്നിവ നൽകി നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് ലോഗിൻ ചെയ്യുക.
2. അക്കൗണ്ട് തുറന്ന ശേഷം 'മോഡിഫൈ ബേസിക് ഡീറ്റൈൽസ്' എന്നത് ക്ലിക്കുചെയ്യുക.
3. നിങ്ങൾക്ക് ആധാർ കാർഡുണ്ടെങ്കിൽ, അക്കൗണ്ടിന്റെ വിശദാംശങ്ങൾ കാർഡിലുള്ളത് പോലെയായിരിക്കും, മാത്രമല്ല അവ എഡിറ്റുചെയ്യാനും കഴിയില്ല.
4. ഇല്ലെങ്കിൽ, ശരിയായ വിവരങ്ങൾ നൽകുന്നതിന് വിശദാംശങ്ങൾ എഡിറ്റുചെയ്യുക.
5. 'അപ്‌ഡേറ്റ് ഡീറ്റൈൽസ്' എന്നതിൽ ക്ലിക്ക് ചെയ്‌ത് അംഗീകാരത്തിനായി സമർപ്പിക്കുക.
നിങ്ങൾ നൽകിയ വിശദാംശങ്ങൾ തൊഴിലുടമ അംഗീകരിക്കേണ്ടതുണ്ട്, അംഗീകരിച്ചു കഴിഞ്ഞാൽ ആ വിവരങ്ങൾ പോർട്ടലിൽ ദൃശ്യമാകും. പരിശോധനയ്‌ക്ക് ശേഷം, വകുപ്പ് സൂപ്പർവൈസർക്ക് ശുപാർശകൾ സമർപ്പിക്കും. നിങ്ങൾ നൽകിയ വിശദാംശങ്ങൾ പരിഷ്‌കരിക്കാനുള്ള അഭ്യർത്ഥന അംഗീകരിക്കാനോ നിരസിക്കാനോ എപിഎഫ്‌സി / ആർപിഎഫ്‌സിക്ക് കഴിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
