ഓഹരി വിപണി നിക്ഷേപകർക്ക് ഒരു ഓഹരിയിലുള്ള വിശ്വാസം ഉയർത്താൻ ഓഹരി പങ്കാളിത്തം കൂടി ഒരു ഘടകമാണ്. പ്രമോട്ടർമാരുടെ വലിയ പങ്കാളിത്തം ഓഹരിയിൽ ഉണ്ടെന്നത് നല്ല സൂചനയായാണ് നിക്ഷേപകർ കാണുന്നത്. ഇവിടെ 50 ശതമാനത്തിന് മുകളിൽ പ്രമോട്ടർമാർ ഓഹരി കൈവശം വച്ചിരിക്കുന്ന കേരളത്തിലെ കുഞ്ഞൻ ബാങ്കിൽ പ്രമോട്ടർ ഓഹരി വിൽക്കാൻ ഒരുങ്ങുകയാണ്. തൃശൂർ ആസ്ഥാനമായ ഇസാഫ് സമോൾ ഫിനാനൻസ് ബാങ്കാണ് ഓഹരി കൈമാറ്റത്തിന് ഒരുങ്ങുന്നത്.

ഇസാഫ് സമോൾ ഫിനാനൻസ് ബാങ്ക്
തൃശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മോൾ ഫിനാൻസ് ബാങ്കാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. സ്വാതന്ത്ര്യത്തിന് ശേഷം കേരളത്തിൽ നിന്നും പിറവിയെടുക്കുന്ന ആദ്യ ഷെഡ്യൂൾഡ് ബാങ്കാണിത്. 2015 ലാണ് റിസർവ് ബാങ്ക് രാജ്യത്ത് സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയത്. ഇക്കൂട്ടത്തിൽ ലൈസൻസ് കിട്ടിയ ബാങ്കുകളിലൊന്നാണ് ഇസാഫ്.
1992 ൽ എൻജിഒ ആയാണ് ഇസാഫിന്റെ തുടക്കം. ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്കിന്റെ വിജയത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് 2008 ൽ ഇസാഫ് മൈക്രോഫിനാൻസ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് ആരംഭിച്ചു. 2017 മാർച്ചിലാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ആരംഭിക്കുന്നത്. ബാങ്കിങ് സേവനങ്ങൾ എത്താത്ത മേഖലകളിൽ ബാങ്കിങ് സൗകര്യങ്ങളൊരുക്കുകയാണ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ലക്ഷ്യം.
പ്രമോട്ടർമാർ ഓഹരി വിൽക്കുന്നു
കേരളത്തിൽ നിന്നുള്ള കുഞ്ഞൻ ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രമോട്ടർമാർ ഓഹരി വിറ്റഴിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രമോട്ടർമാരായ ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്‌സ് റിസർവ് ബാങ്കിന് നിർദ്ദേശം സമർപ്പിച്ചു. നേരത്തെ സമർപ്പിച്ച പദ്ധതി ആർബിഐ തള്ളിയതിന് പിന്നാലെയാണ് പുതിയ നീക്കം.
പുതിയ പദ്ധതി പ്രകാരം ദിയ വികാസ് ക്യാപിറ്റൽ എന്ന കമ്പനിക്ക് അഞ്ച് ശതമാനത്തിൽ താഴെ ഓഹരികൾ കൈമാറും. നേരത്തെയുള്ള പദ്ധതി പ്രകാരം 12.17 ശതമാനം ഓഹരികൾ ദിയ വികാസ് ക്യാപിറ്റലിന് നൽകാനായിരുന്നു ഇസാഫ് ഫിനാൻഷ്യൽ് ഹോൾഡിങ്‌സിന്റെ പദ്ധതി. ഇതാണ് ആർബിഐ തള്ളിയത്.
പ്രമോട്ടർ ഓഹരി
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ 52.92 ശതമാനം ഓഹരി പങ്കാളിത്തമാണ് പ്രമോട്ടർമാരായ ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്‌സിനുള്ളത്. നിലവിലുള്ള ഓഹരി ഉടമകൾക്ക് പുറത്തുകടക്കാനുള്ള അവസരവും പുതിയ ഓഹരി ഉടമകളെ കമ്പനിയിലേക്ക് കൊണ്ടുവരാനുമാണ് പദ്ധതി. ഇതോടെ പ്രമോട്ടരുടെ ഓഹരി പങ്കാളിത്തം 44.42 ശതമാനമായി കുറയും. ഇസാഫ് ബാങ്ക് ഡയറക്ടറായ കെ. പോൾ തോമസിന് ബാങ്കിൽ 6.06 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇതടക്കം നിലവിൽ ബാങ്കിന്റെ പ്രമോട്ടർ ഹോൾഡിങ് 58.98 ശതമാനമാകും. നിലവിൽ സമർപ്പിച്ചിരിക്കുന്ന ഓഹരി വിൽപ്പനയിൽ പോൾ തോമസ് ഓഹരികളൊന്നും വിൽക്കുന്നില്ല.
ഓഹരി പ്രകടനം
ഓഹരി കൈമാറ്റത്തെ പറ്റിയുള്ള വാർത്ത വന്നതിന് പിന്നാലെ തിങ്കളാഴ്ച ഓഹരി രണ്ടു ശതമാനം ഇടിഞ്ഞിരുന്നു. ഈ വർഷം ഇതുവരെ 38.03 ശതമാനമാണ് ഓഹരി വിലയിലുണ്ടായ ഇടിവ്. 52 ആഴ്ചയിലെ ഉയർന്ന നിലവാരം 42.99 രൂപയാണ്. താഴ്ന്ന നിലവാരം 24.31 രൂപ. ബുധനാഴ്ച ഓഹരി 26.55 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
