നഗരസഭ സ്ഥാപനങ്ങളിലെ താല്‍ക്കാലിക, കരാര്‍ ജീവനക്കാര്‍ക്കും ഇനി ഇഎസ്ഐ ആനുകൂല്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി;ഇനി രാജ്യത്തെ മുനിസിപ്പൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ കാഷ്വൽ, കരാർ തൊഴിലാളികൾക്കും എം‌പ്ലോയീസ് സ്റ്റേറ്റ് ഇൻ‌ഷുറൻസ് കോർപ്പറേഷൻ (ഇ‌എസ്‌ഐസി) ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പുതിയ തിരുമാനം സംബന്ധിച്ച വിജ്‍ഞാപനം ഇറക്കാൻ അതാത് ഇഎസ്ഐകൾക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര തൊഴിൽ സഹമന്ത്രി സന്തോഷ് ഗംഗ്വാർ അറിയിച്ചു.

 
നഗരസഭ സ്ഥാപനങ്ങളിലെ താല്‍ക്കാലിക, കരാര്‍ ജീവനക്കാര്‍ക്കും ഇനി ഇഎസ്ഐ ആനുകൂല്യം

കേന്ദ്രസര്‍കാറിന്റെ 1948 ലെ ഇഎസ്‌ഐ ആക്ട് പ്രകാരമുള്ള സേവനങ്ങള്‍ ഇതിനകം നടപ്പാക്കിയ പ്രദേശങ്ങള്‍ക്കുള്ളിലെ കാഷ്വല്‍, കരാര്‍ ജീവനക്കാര്‍ / ഏജന്‍സികള്‍ / സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് കൂടി കവറേജ് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ നഗരസഭാ സ്ഥാപനങ്ങളിൽ താൽക്കാലിക , കരാർ വ്യവസ്ഥയിൽ ധാരാളംതൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. എന്നാൽ , മുനിസിപ്പൽ കോർപ്പറേഷനുകളുടെയോ മുനിസിപ്പൽ കൗൺസിലുകളിലെയോ സ്ഥിരം ജീവനക്കാരല്ലാത്തതിനാൽ, ഈ തൊഴിലാളികൾ സാമൂഹ്യ സുരക്ഷാ വലയിൽ നിന്ന് പുറത്താവുകയും അത് അവരുടെ ജീവിതത്തെ ദുർബലപ്പെടുത്തുകയും ചെയുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ഈ സുപ്രധാന തീരുമാനം എടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ എന്ന് ശക്തി പ്രാപിക്കും? ഇനിയും കാത്തിരിക്കണം... ക്രിസില്‍ വിലയിരുത്തല്‍

വിജ്‍ഞാപനം ഇറങ്ങിയാൽ തൊഴിലാളികൾക്ക് ഇഎസ്ഐ നിയമപ്രകാരം ലഭ്യമായ ,അസുഖ ആനുകൂല്യങ്ങൾ, പ്രസവാനുകൂല്യങ്ങൾ, ആശ്രിതരുടെ ആനുകൂല്യം, ശവസംസ്കാര ചെലവുകൾ തുടങ്ങിയ മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണു്. കൂടാതെ, ഈ തൊഴിലാളികൾക്ക് ഇ.എസ്.ഐ സൗകര്യങ്ങളിലൂടെയുള്ള മെഡിക്കൽ സേവനങ്ങൾക്കും അർഹത ലഭിക്കുന്നതാണെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം വര്‍ധിപ്പിച്ചു

English summary

ESI benefit for temporary and contract employees of municipal corporations

ESI benefit for temporary and contract employees of municipal corporations
Story first published: Thursday, June 10, 2021, 21:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X