ന്യൂഡല്‍ഹി: ഇഎസ്ഐ പദ്ധതിയിലെ അംഗങ്ങള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഇടപെടല്‍. അടിയന്തര സാഹചര്യങ്ങളില്‍ പദ്ധതിയിലെ അംഗങ്ങള്‍ക്ക് നേരിട്ട് അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നേടാം. നിലവിലെ സാഹചര്യത്തില്‍ ഇന്‍ഷൂറന്‍സ് ഉള്ള കുടുംബാങ്ങങ്ങള്‍ക്കോ ,വ്യക്തിക്കോ അപകടം ഉണ്ടായാല്‍ ഇഎസ്ഐസി ഡിസ്പന്‍സറികളിലോ ആശുപത്രികളിലോ ആണ് ചികിത്സ തേടേണ്ടത്.
ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്യുന്നതിന് അനുസരിച്ചാണ് ഇഎസ്ഐ അധിഷ്ടിത ആശുപത്രികളിലോ മറ്റ് സ്വകാര്യ ആശുപത്രികളിലോ തുടര്‍ ചികിത്സ ലഭിക്കുന്നത്. ഇതിനാണ് ഇനി മാറ്റം വരുന്നത്. ഇഎസ്ഐസി പദ്ധതിക്ക് കീഴിലെ അംഗങ്ങള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഇനി ഇഎസ്ഐ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോ അല്ലാത്തതോ ആയ സ്വകാര്യ ആശുപത്രികളില്‍ നേരിട്ട് ചികിത്സ തേടാം.

ഇഎസ് ഐ അംഗങ്ങള്‍ക്ക് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എസ്പി തിവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇഎസ്ഐ പട്ടികയിലുള്ള സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും. പട്ടികയില്‍ ഇല്ലാത്ത ആശുപത്രികളിലെ ചികിത്സാ തുക സെന്‍ട്രല്‍ ഗവണ്മെന്റ് ഹെല്‍ത്ത് സര്‍വീസ് നിര്‍ദേശപ്രകാരം ലഭിക്കും.
ഇഎസ്ഐ ആശുപത്രികളില്‍ തന്നെ ഉന്നത ഗുണനിലവാരമുള്ള ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 26 ആശുപത്രികള്‍ ആണ് പുതിയതായി നിര്‍മാണത്തിലുള്ളത്. നിലവില്‍ 110ഓളം സ്വകാര്യ ആശുപത്രികള്‍ ഇഎസ്ഐസി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇഎസ്ഐക്ക് കീഴിലെ അടല്‍ ഭീമിത് വ്യക്തി കല്യാണ്‍ യോജനക്ക് ധന സഹായത്തിനായി അപേക്ഷിക്കണ്ട അവസാന തിയതി 2021 ജൂണ്‍ 30 ലേക്ക് നീട്ടി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
