എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി) അംഗങ്ങൾക്ക് പ്രയോജനപ്പെടുന്ന പുതിയ ഒരു നിർദ്ദേശവുമായി രംഗത്ത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷ്വർ ചെയ്ത സ്ത്രീക്കോ ഇൻഷ്വർ ചെയ്ത വ്യക്തിക്കോ നൽകുന്ന പ്രസവ ചെലവുകൾക്കുള്ള തുക 5,000 രൂപയിൽ നിന്ന് 50 ശതമാനം വർദ്ധിപ്പിച്ച് 7,500 രൂപയായി ഉയർത്താൻ ഇഎസ്ഐസി നിർദ്ദേശിച്ചു.
പരിഗണനയിൽ
തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം, ഇഎസ്ഐ ഇൻഷുറൻസ് പദ്ധതി പ്രകാരം പ്രസവാനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശത്തെക്കുറിച്ച് ബന്ധപ്പെട്ടവർക്ക് അവരുടെ അഭിപ്രായം നൽകുന്നതിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. അഭിപ്രായങ്ങൾ പരിഗണിച്ച് സർക്കാർ അന്തിമ തീരുമാനമെടുക്കും. സാധാരണഗതിയിൽ, സർക്കാർ പങ്കാളികളിൽ നിന്നുള്ള ഫീഡ്‌ബാക്കിനായി കരട് വിജ്ഞാപനം പുറത്തിറക്കുകയും അതിനുശേഷം നിർദേശങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിന് നിശ്ചിത കാലയളവിനുശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും.
50% വർദ്ധനവ്
തൊഴിൽ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം, 1950 ലെ ജീവനക്കാരുടെ സ്റ്റേറ്റ് ഇൻഷുറൻസ് (സെൻട്രൽ) ചട്ടത്തിലെ റൂൾ 56 എയിൽ മാറ്റം വരുത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. "അയ്യായിരം രൂപ" എന്നതിന് പകരമായി "ഏഴായിരത്തി അഞ്ഞൂറ് രൂപ"എന്ന് മാറ്റാനാണ് പദ്ധതി. റൂൾ 56 എ പ്രകാരം, നിലവിൽ ഇൻഷ്വർ ചെയ്ത സ്ത്രീകൾക്ക് അല്ലെങ്കിൽ ജീവനക്കാരന്റെ ഭാര്യയ്ക്ക് പ്രസവ ചെലവുകൾക്കായി ഒരു പ്രസവത്തിന് 5,000 രൂപ വീതമാണ് നൽകുന്നത്.
ആനുകൂല്യം
രണ്ട് പ്രസവത്തിന് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. സർക്കാർ കണക്കുകൾ പ്രകാരം, ഈ വർഷം മെയ് മാസത്തിൽ 4.63 ലക്ഷം പുതിയ അംഗങ്ങൾ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ഈ വർഷം ഏപ്രിൽ മാസത്തിൽ 2.55 ലക്ഷം പുതിയ അംഗങ്ങൾ ചേർന്നു. 2020 മാർച്ചിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ നടത്തുന്ന പദ്ധതിയിൽ 8.21 ലക്ഷം പുതിയ അംഗങ്ങൾ ചേർന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഇത് 11.83 ലക്ഷം വരിക്കാരായിരുന്നുവെന്ന് മെയ് മാസത്തിൽ പുറത്തിറക്കിയ ശമ്പള കണക്കുകൾ വ്യക്തമാക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
