ദീപീന്ദര്‍ ഗോയലിന്റെ പിന്മാറ്റവും മൂന്നാംപാദ ഫലങ്ങളും; എറ്റേര്‍ണല്‍ ഓഹരി കുതിച്ചുചാട്ടത്തിനൊരുങ്ങുന്നോ?
ഫുഡ് ഡെലിവറി അഗ്രഗേറ്ററായ സൊമാറ്റോയുടെയും ക്വിക്ക് കൊമേഴ്സ് ഓപ്പറേറ്ററായ ബ്ലിങ്കിറ്റിന്റെയും മാതൃ കമ്പനി എറ്റേണലിന്റെ ഓഹരികള്‍ നിക്ഷേപ ശ്രദ്ധ നേടി. മൂന്നാംപാദഫലങ്ങളുടേയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്ന സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയലിന്റെ പ്രഖ്യാപനത്തേയും തുടര്‍ന്നാണിത്. ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ ഓഹരിയ്ക്ക് ഏറ്റവും ഉയര്‍ന്ന ലക്ഷ്യവില നല്‍കി.

506 രൂപ എന്ന പുതുക്കിയ ലക്ഷ്യവിലയോടെ (Target Price) 'ഉയര്‍ന്ന ബോധ്യത്തോടെയുള്ള മികച്ച പ്രകടനം' (high-conviction outperform) റേറ്റിംഗാണ് സിഎല്‍എസ്എ നല്‍കിയിരിക്കുന്നത്. ഇത് നിലവിലെ വിലയില്‍ നിന്നും 80 ശതമാനം ഉയര്‍ച്ചയാണ്.
വിലയിരുത്തല്‍ പ്രകാരം, ഓരോ ഓര്‍ഡറുകളില്‍ നിന്നും ബ്ലിങ്കിറ്റ് പ്രതീക്ഷച്ചതിനേക്കാളേറെ പണം നേടുന്നു. ബ്രോക്കറേജ് കണക്കാക്കിയ 28 രൂപയ്ക്ക് പകരം ഓരോ ഓര്‍ഡറില്‍ നിന്നും 30 രൂപയാണ് കമ്പനി നേടുന്നത്. കൂടാതെ ഉത്പന്നങ്ങളുടെ ശ്രേണി വര്‍ദ്ധിപ്പിച്ചതു കാരണം സേവനങ്ങള്‍ തേടുന്നവരുടെ എണ്ണം മാസം തോറും വര്‍ദ്ധിച്ചു. 2026-2028 വര്‍ഷങ്ങളിലെ എറ്റേര്‍ണലിന്റെ ലാഭത്തില്‍ 5-15 ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. കവറേജുള്ള 33 അനലിസ്റ്റുകളില്‍ 30 പേരും ഓഹരിയ്ക്ക് 'വാങ്ങല്‍' റേറ്റിംഗ് നല്‍കി. മൂന്നുപേര്‍ മാത്രമാണ് ഓഹരി വില്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.
ദീപീന്ദര്‍ ഗോയലിന്റ പിന്മാറ്റം
ഓഹരിയുടമകള്‍ക്ക് അയച്ച കത്തിലാണ് സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ സ്ഥാനം ഉപേക്ഷിച്ചത്.പകരം അല്‍ബിന്ദര്‍ ദിന്‍ഡ്‌സയെ പുതിയ സിഇഒയായി നിയമിച്ചിട്ടുണ്ട്. പുതിയ ആശയങ്ങള്‍ പിന്തുടരാനാണ് രാജിയെന്നും അത് കമ്പനിയ്ക്ക് പുറത്ത് മാത്രം സാധ്യമാകുന്നതാണെന്നും ഗോയല്‍ വ്യക്തമാക്കി.
മൂന്നാംപാദ ഫലങ്ങള്‍
കമ്പനി ശക്തമായ മൂന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 102 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 73 ശതമാനം അധികം. പ്രധാന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 201 ശതമാനം ഉയര്‍ന്ന് 16315 കോടി രൂപയിലെത്തിയപ്പോള്‍ അതിവേഗ ഡെലിവറി വിഭാഗമായ ബ്ലിങ്കിറ്റ് അവരുടെ വരുമാനം 776 ശതമാനം ഉയര്‍ത്തി 12256 കോടി രൂപയാക്കി.
വിശകലന വിദഗ്ധര്‍ക്ക് പറയാനുള്ളത്:
ജെഫറീസ് 480 രൂപ ലക്ഷ്യവിലയോട് കൂടിയ 'വാങ്ങല്‍' റേറ്റിംഗ് നിലനിര്‍ത്തുന്നു. ബ്രോക്കറേജുകള്‍ക്കിടയിലെ രണ്ടാമത്തെ ഉയര്‍ന്ന ലക്ഷ്യവില. ശക്തമായ മത്സരത്തെ അതിജീവിച്ച് ബ്ലിങ്കിറ്റ് പോസിറ്റീവ് ഇബിറ്റ റിപ്പോര്‍ട്ട് ചെയ്തു. അത് ബിസിനസിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. ജെഫറീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഗോയല്‍ ആല്‍ബിന്ദര്‍ ദിന്‍ഡ്‌സയ്ക്ക് ബാറ്റണ്‍ കൈമാറിയത് എറ്റേര്‍ണലിന്റെ ഭാഗത്തുനിന്നുമുള്ള മറ്റൊരു അപ്രതീക്ഷിത നീക്കമായി.
എച്ച്എസ്ബിസി
ഈ പാദത്തില്‍ ഒന്നിലധികം പോസിറ്റീവായതും ആശ്ചര്യമുയര്‍ത്തുന്നതുമായ നീക്കങ്ങള്‍ കമ്പനി നടത്തി. എങ്കിലും 15-20 ശതമാനം വരെ വാര്‍ഷിക വരുമാന വളര്‍ച്ച എച്ച്എസ്ബിസി പ്രതീക്ഷിക്കുന്നു. 350 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ് ബ്രോക്കറേജ് നല്‍കുന്നത്.
നോമുറ
380 രൂപ എന്ന വില ലക്ഷ്യവിലയോട് കൂടിയ 'വാങ്ങല്‍' റേറ്റിംഗ് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും, സ്ഥാപന പരിവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് ബ്രോക്കറേജ് പറഞ്ഞു. ക്വിക്ക് കൊമേഴ്സ് ബിസിനസിന് ദീര്‍ഘകാലത്തേക്ക് കുറഞ്ഞ ലാഭക്ഷമതയാണുണ്ടാകുക. എറ്റേണലിന്റെ ഓഹരികള്‍ വ്യാഴാഴ്ച 4.3% ഉയര്‍ന്ന് 295.6 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


