വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രികരെ യുഎഇയിലെത്തിക്കുന്നതിനായി ഇത്തിഹാദ് എയര്‍വേയ്സ് അബുദാബിയില്‍ നിന്ന് പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചു. യുഎഇ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് സര്‍വീസുകള്‍.
പതിവ് വാണിജ്യ സര്‍വീസുകള്‍ എയര്‍ലൈന്‍ ഇപ്പോഴും നിര്‍ത്തിവച്ചിരിക്കയാണ്.

നിര്‍ദ്ദിഷ്ട അനുമതിയ്ക്ക് കീഴില്‍, സുരക്ഷാ അംഗീകാരങ്ങള്‍ക്ക് വിധേയമായി ആംസ്റ്റര്‍ഡാം, ലണ്ടന്‍, മോസ്കോ, മുംബൈ, ഡല്‍ഹി, ഇസ്ലാമാബാദ്, കൊച്ചി, ബെംഗളൂരു, റിയാദ്, ദമ്മാം, ജിദ്ദ, മസ്കറ്റ്, കെയ്റോ എന്നിവിടങ്ങളിലേക്ക് ഇത്തിഹാദ് പ്രത്യേക സര്‍വീസുകള്‍ നടത്തും. കാര്‍ഗോ സര്‍വീസുകളും ഇതില്‍ പെടുന്നു.
''സുരക്ഷ സമ്പൂര്‍ണ്ണ മുന്‍ഗണനയായി തുടരുന്നു, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകഴിഞ്ഞാല്‍ മാത്രമേ സേവനങ്ങള്‍ പ്രവര്‍ത്തിക്കൂ'' ഇത്തിഹാദ് കൂട്ടിച്ചേര്‍ത്തു.
വാണിജ്യ പ്രവര്‍ത്തനങ്ങള്‍
മാര്‍ച്ച് 3 ചൊവ്വാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 2 മണി വരെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ എയര്‍ലൈന്‍ നിര്‍ത്തിവച്ചു. ''പ്രാദേശിക വ്യോമാതിര്‍ത്തി അടച്ചിടല്‍ ഇത്തിഹാദ് എയര്‍വേയ്സിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു, അബുദാബിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും മാര്‍ച്ച് 3 ചൊവ്വാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചിരിക്കുന്നു.'' കാരിയര്‍ അറിയിച്ചു.
മാര്‍ച്ച് 18 വരെ യോഗ്യതയുള്ള ടിക്കറ്റുകള്‍ക്ക് സൗജന്യ റീബുക്കിംഗും മാര്‍ച്ച് 7 വരെ വിമാനങ്ങള്‍ക്ക് പൂര്‍ണ്ണ റീഫണ്ടും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ''സുരക്ഷ ഞങ്ങളുടെ പരമമായ മുന്‍ഗണനയായി തുടരുന്നു, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകഴിഞ്ഞാല്‍ മാത്രമേ സേവനങ്ങള്‍ പ്രവര്‍ത്തിക്കൂ.' എയര്‍ലൈന്‍ ആവര്‍ത്തിച്ചു.
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെയാണ് ഇത്തിഹാദുള്പ്പടെയുള്ള ഇന്ത്യന്‍, ഗള്‍ഫ് വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിവച്ചത്. ഇതോടെ നിരവധി യാത്രികര്‍ ഇന്ത്യയിലേയും ഗള്‍ഫ് രാജ്യങ്ങളിലേയും വിമാനത്താവളങ്ങളില്‍ കുടുങ്ങി.
ഇന്ത്യന്‍ വ്യോമയാന കമ്പനികളായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നിവയ്ക്ക് പുറമെ മലയാളികള്‍ ഏറെ ആശ്രയിക്കുന്ന ഖത്തര്‍ എയര്‍വേസ്, എമിറേറ്റ്സ്, ഒമാന്‍ എയര്‍ എന്നിവയും സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. സര്‍വീസുകള്‍ നിര്‍ത്തലാക്കുകയാണെന്ന് കുവൈത്ത് വ്യോമയാന മന്ത്രാലയവും അറിയിച്ചു. സര്‍വീസുകള്‍ തടസ്സപ്പെടുമെന്ന് ഫ്ലൈ ദുബായി അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications