ഗ്രീന്‍ലാന്‍ഡിനായുള്ള പ്രസിഡന്റ് ട്രംപിന്റെ അവകാശവാദവും അതിനെ എതിര്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ അദ്ദേഹം ചുമത്തിയ 10 ശതമാനം അധിക തീരുവയും വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. യുഎസുമായി ജൂലൈയില്‍ ഒപ്പുവച്ച വ്യാപാരക്കരാറില്‍ നിന്നും പിന്മാറുകയാണെന്ന് യൂറോപ്യന്‍ യൂണിയന് (ഇയു) പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച തീരുമാനം യൂറോപ്യന്‍ പാര്‍ലമെന്റ് (ഇപി) ഉടന്‍ പ്രഖ്യാപിക്കും. കരാര്‍ താല്‍ക്കാലികമായി.

ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ ചേരുന്ന സമ്മേളനത്തില്‍ യൂറോപ്യന്‍ യൂണിയന് തീരുമാനം പ്രഖ്യാപിക്കും. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് യുഎസ്, യൂറോപ്യന്‍ ഓഹരി വിപണികള്‍ ഇടിവ് നേരിട്ടു.
യൂറോപ്യന്‍ യൂണിയന്-യുഎസ് വ്യാപാരക്കരാര്‍
ജൂലൈയില്‍ സ്ക്കോട്ട്ലന്‍ഡില്‍ വച്ച് ഒപ്പുവച്ച കരാര്‍ പ്രകാരം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേലുള്ള തീരുവ 15 ശതമാനമായി കുറയ്ക്കാന്‍ യുഎസ് തയ്യാറായി. നേരത്തെയിത് 30 ശതമാനമായിരുന്നു. യുഎസില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി വര്‍ദ്ധിപ്പിക്കാനും ഇയുവും സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ കരാര്‍ നിലവില്‍ വരാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. ഈ ഘട്ടത്തില്‍ അതിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
കരാര്‍ നടപ്പിലാക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയനിലെ ജര്‍മ്മന്‍ അംഗം മാന്‍ഫ്രെഡ് വെബര്‍ അറിയിച്ചു. ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കരാര്‍ നിര്‍ത്തിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഇയു അന്താരാഷ്ട്ര വ്യാപാരക്കമ്മിറ്റി അധ്യക്ഷന്‍ ബെര്‍ണ്ട് ലാങ്ങും പറഞ്ഞു.
കരാറിന് സാധുത നല്കുന്ന കമ്മിറ്റിയുടെ അധ്യക്ഷനാണ് ബെര്‍ണ്ട് ലാങ്. "അംഗരാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണി ഉയരുന്ന സാഹചര്യം യുഎസ്-ഇയു വ്യാപാര വ്യാപാര ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തുന്നു," ലാങ് കൂട്ടിച്ചേര്‍ത്തു.
ഇയു മറ്റ് കടുത്ത നടപടികളിലേയ്ക്ക് കടക്കുമോ?
വ്യാപാരക്കരാര്‍ നിര്‍ത്തിവയ്ക്കുന്നതിന് പുറമെ യുഎസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്താനുള്ള സാധ്യതയും ഇയു തേടുന്നു. നേരത്തെ ട്രംപിന്റെ 'ലിബറേഷന്‍ ഡേ' തീരുവയ്ക്ക് മറുപടിയായി 109 ബില്യണ്‍ ഡോളറിന്റെ യൂഎസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്താന്‍ ഇയു തയ്യാറായിരുന്നു. എന്നാല്‍ വ്യാപാരക്കരാറിന്റെ പശ്ചാത്തലത്തില്‍ നടപടി നിര്‍ത്തിവച്ചു.
വ്യാപാരക്കരാറില്‍ നിന്നും പിന്മാറുന്ന പക്ഷം അധിക തീരുവകള്‍ ഫെബ്രുവരി 6 ന് നിലവില്‍ വരും. പരസ്പരം ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് യൂറോപ്യന്‍ യൂണിയനും യുഎസും. ഇരുകക്ഷികളും 2024 ല്‍ 1.9 ട്രില്യണ്‍ ഡോളറിന്റെ സാധനങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
