ദില്ലി: പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടായിരുന്നു അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുമായുള്ള വിദേശനിക്ഷേപ നയത്തിൽ മാറ്റം വരുത്തിയത്. മുന്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ ചെറിയ തോതിലുള്ള ചൈനീസ് നിക്ഷേപങ്ങള്‍ക്ക് പോലും കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി ആവശ്യമാണ്. അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള എഫ്ഡിഐ നിർദേശങ്ങൾ പരിശോധിക്കുന്നതിനുള്ള പദ്ധതിക്ക് ഏപ്രിലിൽ മന്ത്രിസഭ അംഗീകാരം നൽകിയപ്പോൾ തന്നെ അതിന്‍റെ പരിധി കമ്പനി ആക്ട് അനുസരിച്ചുള്ള 10 ശതമാനമോ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകളനുസരിച്ചുള്ള 25 ശതമാനമോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിരുന്നു.
എന്നാൽ ആറുമാസം പിന്നിട്ടപ്പോള്‍ ഒന്നിലധികം ഘട്ട ചർച്ചകൾക്ക് ശേഷം, കേന്ദ്രത്തിന്‍റെ കാഴ്ചയിൽ മാറ്റം വന്നതായി തോന്നുന്നകയാണ്. കാബിനറ്റ് തീരുമാനത്തിൽ മിനിമം അല്ലെങ്കിൽ പരമാവധി പരിധി പരാമർശിച്ചിട്ടില്ല. അതിനാൽ, ഇത് ഒരു ചെറിയ ഭാഗം പോലും ഉൾക്കൊള്ളുന്നുന്നുവെന്നാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിംഗപ്പൂർ അല്ലെങ്കിൽ മൗറീഷ്യസ് പോലുള്ള മൂന്നാം രാജ്യങ്ങൾ വഴി ചൈനീസ് കമ്പനികൾ ഇന്ത്യയിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ''സിഗ്നിഫിക്കന്റ് ബെനഫിഷ്യൽ ഓണർഷിപ്പിനു'' പരിധി നിശ്ചയിച്ചിട്ടുള്ളത്.

ചൈനീസ് നിക്ഷേപമുള്ള പേടിഎം, സൊമാറ്റോ മുതൽ ബിഗ് ബാസ്‌ക്കറ്റ് വരെയുള്ള സ്റ്റാർട്ടപ്പുകളുടെ നീക്കം നിരീക്ഷിച്ചുവരികയാണ്. സർക്കാർ അനുമതിക്കായി ഒട്ടേറെ പദ്ധതികളാണ് കാത്തിരിക്കുന്നത്. വാണിജ്യമ, വ്യവസായം മുതൽ വൈദ്യുതി, ടെലികോം വരെയുള്ള മന്ത്രാലയങ്ങൾക്ക് മർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനനായി ഈ ആഴ്ച തന്നെ ഒരു മന്ത്രിതല സമിതി ചേരുന്നുണ്ട്. മന്ത്രിമാർക്ക് മാർഗനിർദേശം നൽകാൻ ഈ നിർദേശങ്ങൾ സഹായിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞുതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
