"ഇന്ത്യ ഇപ്പോൾ ഉറങ്ങുന്നു.." സമ്പദ് വ്യവസ്ഥയുടെ തലവര മാറ്റിയ മണിമാൻ ഇനിയില്ല

ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ ​ഗതി മാറ്റി മറിച്ച മണി മാൻ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗ് അന്തരിച്ചു. 92ാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിയോ​ഗം. ഇന്നലെ ഡെൽഹിയിലെ എയ്ംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം രാജ്യം കണ്ട മികച്ച സാമ്പത്തിക വിദ​ഗ്ധൻ എന്ന വിശേഷം പരിപൂർണമായി യോ​ജിക്കുന്ന വ്യക്തിത്വമാണ് അദ്ദേ​ഹം.

പവറുള്ള പ്രസം​ഗത്തിലൂടെ ആളുകളെ കൈയിലെടുത്തിരുന്ന ഒരു ശരാശരി രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾക്ക് പഞ്ച് കിട്ടിയിരുന്നില്ല. വളരെ ദരിദ്രരായ ആളുകൾ വസിക്കുന്ന ഒരു സമ്പന്ന രാജ്യമാണ് ഇന്ത്യ എന്നാണ് മൻമോഹൻ സിം​ഗ് പറഞ്ഞിരിക്കുന്നത്. എന്നാൽ അതിന്റെ അർത്ഥം പോലും ആളുകൾക്ക് ഇനിയും വ്യക്തമായിട്ടില്ല എന്നതാണ് സത്യം. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ശക്തിയുണ്ടെന്ന് മനസിലാക്കാൻ ഇന്ത്യയുടെ വളർച്ച പരിശോധിച്ചാൽ വ്യക്തമാവും.

ധനമന്ത്രിയിൽ നിന്നും രാജ്യത്തിന്റ പ്രധാന മന്ത്രിയിലേക്ക്....

ഇന്ത്യൻ പാർലമെൻ്റിൽ 33 വർഷം സേവനമനുഷ്ഠിച്ച ശേഷം 2024 ഏപ്രിൽ മാസത്തിലാണ് സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. 2004 നും 2014 നും ഇടയിൽ രണ്ട് തവണ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിൻ്റെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയിച്ചിട്ടല്ല ഇദ്ദേഹം ഇന്ത്യയുടെ തലയായി മാറിയത്. 1991 ഒക്ടോബറിൽ അദ്ദേഹം കേന്ദ്ര ധനമന്ത്രിയായി നാല് മാസത്തിന് ശേഷം കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ആദ്യമായി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. അസമിനെ പ്രതിനിധീകരിച്ച് രാജ്യസഭയിൽ അഞ്ച് തവണ സിം​ഗ് നിന്നിരുന്നു. എന്നാൽ 2019 ൽ രാജസ്ഥാനിലേക്ക് മാറി.

1991 ജൂണിലാണ് മുൻ അക്കാദമിഷ്യനും ഉദ്യോഗസ്ഥനുമായ സിംഗ് കോൺഗ്രസിൽ ചേർന്നത്. അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവുവാണ് സിംഗിനെ ധനമന്ത്രിയായി നിയമിച്ചത്. ആ കാലഘട്ടമാണ് സിം​ഗിലെ രാഷ്ട്രീയക്കാരനെയും സാമ്പത്തിക വി​ദ​ഗ്ധനെയും സംയോജിപ്പിച്ചത്. ധനമന്ത്രിയായിരുന്നപ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങളായിരുന്നു അദ്ദേഹം കൊണ്ടു വന്നത്.

വിവാദങ്ങൾ നിറഞ്ഞ കാലം....

പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ച അവസാന വർഷങ്ങൾ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അഴിമതി കുംഭകോണങ്ങളും വിലക്കയറ്റവും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇതോടെ പ്രതിപക്ഷത്തുള്ള പലരും അദ്ദേഹത്തെ 'ദുർബല' പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചു. 2014-ൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ) വിജയിച്ചതോടെ നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയായിരുന്നു.

ശക്തമായ വാക്കുകൾ......

അദ്ദേഹത്തിന്റെ ആദ്യ പ്രസം​ഗം- ജൂലൈ 24, 1991ൽ പാർലമെൻ്റിൽ ധനമന്ത്രിയായിരിക്കെ നടന്നു. 'ഇന്ത്യ ഇപ്പോൾ ഉണർന്നിരിക്കുന്നു' എന്നായിരുന്നു സിം​ഗ് അന്ന് പറഞ്ഞിരുന്നത്.

"നമ്മൾ ആരംഭിച്ച ദീർഘവും ദുഷ്‌കരവുമായ യാത്രയിൽ വരാനിരിക്കുന്ന ബുദ്ധിമുട്ടുകൾ ഞാൻ ഇല്ലാതാക്കുന്നില്ല. എന്നാൽ വിക്ടർ ഹ്യൂഗോ ഒരിക്കൽ പറഞ്ഞതുപോലെ, "സമയമായെങ്കിൽ ഒരു ആശയം നടപ്പാക്കുന്നത് തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല". ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നുവരുന്നത് അത്തരത്തിലുള്ള ഒരു ആശയമാണെന്ന് ഞാൻ ഈ ആഗസ്റ്റ് ഹൗസിനോട് നിർദ്ദേശിക്കുന്നു. ലോകം മുഴുവൻ അത് ഉച്ചത്തിലും വ്യക്തമായും കേൾക്കട്ടെ. ഇന്ത്യ ഇപ്പോൾ ഉണർന്നിരിക്കുന്നു. നമ്മൾ ജയിക്കും. നമ്മൾ മറികടക്കും," സിംഗ് പറഞ്ഞു.

ജനുവരി 3, 2014: 'ചരിത്രം എന്നോട് ദയ കാണിക്കും'

2014 ജനുവരി 3 നായിരുന്നു മൻമോഹൻ സിംഗിൻ്റെ അവസാനത്തെ ടേം. അന്ന് അദ്ദേഹം നേരിട്ട വിമർശനങ്ങളോട് സിംഗ് പ്രതികരിച്ചത് ഇങ്ങനെയാണ്.

"ഞാൻ ദുർബലനായ പ്രധാനമന്ത്രിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, സമകാലിക മാധ്യമങ്ങളെക്കാളും അല്ലെങ്കിൽ പാർലമെൻ്റിലെ പ്രതിപക്ഷത്തെക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാൻ സത്യസന്ധമായി വിശ്വസിക്കുന്നു. രാഷ്ട്രീയ നിർബന്ധങ്ങൾ കണക്കിലെടുത്ത് ഞാൻ ഏറ്റവും മികച്ചത് ചെയ്തു. സാഹചര്യങ്ങൾക്കനുസരിച്ച് എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും, ഞാൻ എന്താണ് ചെയ്തതെന്നോ ചെയ്യാത്തത് എന്താണെന്നോ വിലയിരുത്തേണ്ടത് ചരിത്രമാണ്," അദ്ദേഹം പറഞ്ഞു. 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X