ദില്ലി: കൊറോണ കാരണം രാജ്യത്തെ എല്ലാ മേഖലയില്‍ നിന്നുമുള്ള നികുതി വരുമാനം വളരെ കുറഞ്ഞിരുന്നു. എന്നാല്‍ കുതിച്ചുയര്‍ന്നത് ഇന്ധനങ്ങള്‍ക്കുള്ള എക്സൈസ് നികുതിയാണ്. ഈ മേഖലയില്‍ സര്‍ക്കാരിന് വന്‍ വരുമാനം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ഏഴ് മാസത്തിനിടെ കേന്ദ്രസര്‍ക്കാരിന് ഇന്ധന നികുതിയായി ലഭിച്ചത് 1.6 ലക്ഷം കോടി രൂപയാണ്. ഈ ഇനത്തില്‍ 40 ശതമാനം വരുമാനമാണ് വര്‍ധിച്ചത്. മൊത്തം നികുതി വരുമാനത്തില്‍ 16 ശതമാനം ഇടിവ് വന്നിരിക്കെയാണ് ഇന്ധന നികുതിയില്‍ വന്‍ വര്‍ധനവുണ്ടായത്.

പെട്രോള്‍, ഡീസല്‍, ക്രൂഡ് ഓയില്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന നികുതി വരുമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ 1.6 ലക്ഷം കോടി രൂപ എക്സൈസ് നികുതിയായി ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 1.14 ലക്ഷം കോടി രൂപയായിരുന്നു ഇന്ധന നികുതി വരുമാനം എന്ന് കണ്ട്രോളര് ജനറല്‍ ഓഫ് അക്കൗണ്ട്സ് (സിജിഎ) കണക്കുകള്‍ വ്യക്തമാക്കുന്നു. കൊറോണ കാലത്തും കാര്യമായ ഇടവ് എക്സൈസ് നികുതിയിലുണ്ടായില്ല എന്ന് വ്യക്തം. അതേമസയം, കോര്‍പറേറ്റ് നികുതി, ആദായ നികുതി, ജിഎസ്ടി, സെസ്സ് എന്നിവയില്‍ നിന്നെല്ലാമുള്ള വരുമാനം കുറഞ്ഞു.
ഈ മേഖലയില്‍ വരുമാനം വര്‍ധിക്കാന്‍ കാരണം ആഗോള വിപണയില്‍ എണ്ണവില കുറഞ്ഞതാണ്. കൊറോണ കാരണം പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ധന ചെലവ് കുറഞ്ഞു. അതേസമയം, ഉല്‍പ്പാദന രാജ്യങ്ങള്‍ എണ്ണ ഖനനം തുടരുകയും ചെയ്തു. ഇതോടെ കുത്തനെ വില താഴ്ന്നു. ഈ ഘട്ടത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്തു. ബാരലിന് 20 ഡോളര്‍ വരെ വിലയിലെത്തിയിരുന്നു. മിക്ക രാജ്യങ്ങളും ആഭ്യന്തര വിലയില്‍ കുറവ് വരുത്തി ആനുകൂല്യം ജനങ്ങളിലെത്തിച്ചു. എന്നാല്‍ ഇന്ത്യ കുറച്ചില്ല.
ആഗോള വിപണിയില്‍ വില കുറഞ്ഞതിന്റെ മെച്ചം ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവച്ചു. എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് വില നിലനിര്‍ത്തി. ഈ സാഹചര്യത്തിലാണ് വന്‍തോതില്‍ നികുതി ലാഭം സര്‍ക്കാരിന് ലഭിച്ചത്. ഇപ്പോള്‍ ബാരലിന് 48 ഡോളര്‍ ആണ് എണ്ണവില. അടുത്തിടെയായി ആഗോള വിപണിയില്‍ നേരിയ വര്‍ധനവ് പ്രകടമാണ്. എന്നാല്‍ അതിന് ആനുപാതികമായി ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. പെട്രോള്‍ വില 83-90 രൂപയും ഡീസല്‍ വില 73-80 രൂപയുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
