ദില്ലി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുത്തനെ ഉയരുകയാണ്. പല സംസ്ഥാനങ്ങളിലും ലിറ്റര്‍ വില 100 കടന്നു. കേരളത്തില്‍ ചില ജില്ലകളില്‍ പ്രീമിയം പെട്രോളിന് സെഞ്ച്വറി തികഞ്ഞിട്ടുണ്ട്. വില കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെടുകയാണ്. നികുതിയാണ് ഇത്രയും ഉയര്‍ന്ന വിലയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത് എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രതികരണം.

കൊറോണ വ്യാപനവും സര്‍ക്കാരിനുണ്ടായ അമിത ചെലവും സൂചിപ്പിച്ചാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ആരോഗ്യ മേഖലയിലെ ചെലവ് കൂടിയിരിക്കുന്നു. ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ പെട്രോള്‍ നികുതി കുറയ്ക്കുന്ന വിഷയം ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്- നികുതി കുറയ്ക്കാന്‍ സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പെട്രോള്‍-ഡീസല്‍ എന്നിവ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്ന വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ഇതുവരെ ഇക്കാര്യത്തില്‍ ധാരണയായിട്ടില്ല. ജിഎസ്ടി കൗണ്‍സിലാണ് തീരുമാനം എടുക്കേണ്ടത്. അവിടെ ഭിന്ന അഭിപ്രായം നിലനില്‍ക്കുകയാണ്. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമാണിതെന്നും ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നിരിക്കുകയാണ്. അതാണ് ഇന്ത്യയിലും വില വര്‍ധിക്കാന്‍ കാരണം. രാജ്യത്ത് ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications