രാജ്യത്ത് കൊവിഡ് 19 പ്രതിസന്ധി പിടിമുറുക്കുന്നതിനാല്‍ ഇക്കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നിലവിലെ മൂല്യനിര്‍ണയം പരിതാപകരമായതിനാല്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ എസ്ഐപി വഴി ഇക്വിറ്റികളില്‍ നിക്ഷേപം ആരംഭിക്കാനുള്ള ശരിയായ സമയമാണിതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ നിലവിലുള്ള സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണ, ടെലികോം മേഖലകള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. നിക്ഷേപര്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും (ഇടിഎഫ്), ഇന്‍ഡക്സ് ഫണ്ടുകളിലും നിക്ഷേപം നടത്തണമെന്ന് നിപ്പോണ്‍ ഇന്ത്യ ഇഡിയും സിഇഒ സന്ദീപ് സിക്കയും അഭിപ്രായപ്പെട്ടു. ഉല്‍പ്പന്നത്തിന്റെ ഘടന കാരണം ഇവയ്ക്ക് നിശ്ചിത അളവിലുള്ള 'അഷ്വേര്‍ഡ് ലിക്വിഡിറ്റിയുള്ളതാണ് ഈ അഭിപ്രായത്തിനു കാരണം.
ക്ലയന്റുകളില്‍ ലിക്വിഡിറ്റി ലഭ്യമാണെങ്കില്‍ ദീര്‍ഘകാല ഹൊറൈസണ്‍ മനസില്‍ വച്ചുകൊണ്ട് മാര്‍ക്കറ്റുകളില്‍ നിക്ഷേപം തുടരാനാണ് യെല് എഎംസി സിഇഒ കണ്വര് വിവേക് ഉപദേശിക്കുന്നത്. കൊവിഡ് 19 വ്യാപനവും അന്തരാഷ്ട്ര തലത്തില്‍ അസംസ്കൃത എണ്ണവിലയിലെ ഇടിവും വിപണിയുടെ സ്ഥിരത നഷ്ടപ്പെടുത്തുകയും ഇക്വിറ്റി മാര്‍ക്കറ്റുകളിലെ ഉയര്‍ന്ന ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. 34,000 ലെവലില്‍ നിന്ന് 29,000 ലെവലിലേക്ക് താഴ്ന്ന സെന്‍സെക്സ്, ഈ മാസത്തില്‍ 12 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സമയമായി ബെയര്‍ വിപണികളെ കണക്കാക്കുന്നുവെന്ന സമാനമായ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിച്ചുകൊണ്ട് ആഷിക വെല്‍ത്ത് അഡൈ്വസേഴ്സ് സഹസ്ഥാപകനും സിഇഒയുമായ അമിത് ജെയിന് പറഞ്ഞു. മാര്‍ക്കറ്റിന്റെ പ്രകടനം മോശമാണ്, ഇടത്തരം-ദീര്‍ഘകാല നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിക്ഷേപകര്‍ക്ക് അവരുടെ 40 ശതമാനം കോര്‍പ്പസ് ആര്‍ബിട്രേജ് ഫണ്ടുകളില്‍ അനുവദിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇത് 7-8 ശതമാനം വരെ വരുമാനം നല്കാന് ഇടയാക്കും. മള്‍ട്ടി അസറ്റ്, മിഡ് ക്യാപ് സ്കീമുകളില്‍ അടുത്ത ആറുമാസത്തേക്ക് 60 ശതമാനം വരെ നിക്ഷേപിക്കണമെന്നും അമിത് പറയുന്നു. ക്യൂബ് വെല്‍ത്ത് സ്ഥാപകനും സിഇഒയുമായ സത്യന് കോത്താരി, എസ്ഐപി വഴിയുള്ള നിക്ഷേപമാണ് നിര്‍ദേശിക്കുന്നത്. ഇത് നിക്ഷേപങ്ങളെ സന്തുലിതമാക്കുകയും റുപ്പീ-കോസ്റ്റ് ശരാശരിയില്‍ നിന്ന് പ്രയോജനം നേടാനും കാരണമാക്കും. വിവേകപൂര്‍ണമായ നിക്ഷേപത്തിന്റെ ഭാഗമായ ഇന്‍ഡക്സ് ഫണ്ടുകള്‍ ഇതാദ്യമായാണ് പരിചയസമ്പന്നരായ നിക്ഷേപകര്‍ക്കും തുടക്കക്കാര്‍ക്കും ഒരുപോലെ അനുയോജ്യമാവുന്നതെന്ന് സന്ദീപ് സിക്ക കൂട്ടിച്ചേര്‍ത്തു. ദൃഢമായ ഒരു ദീര്‍ഘകാല പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കുന്നതിന് സജീവമായി കൈകാര്യം ചെയ്യുന്ന ഫണ്ടുകളുമായി സംയോജിച്ച് ഒരു നിക്ഷേപകന് ഈ അവസരങ്ങള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications