ഡിസംബർ മാസം അവധിക്കാലങ്ങളുടേത് കൂടിയാണ്. ക്രിസ്മസ്, ന്യൂഇയർ എല്ലാം അടിച്ച് പൊളിച്ച് ആഘോഷിക്കുന്ന മാസം. ആ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വിനോദ യാത്രകൾക്ക് സാധിക്കും. എന്നാൽ എവിടെ, എങ്ങനെ പോകണമെന്നാണോ ആലോചിക്കുന്നത്. വിഷമിക്കേണ്ട.. ക്രിസ്മസ്-ന്യൂഇയർ ആഘോഷിക്കാൻ നമ്മുടെ സ്വന്തം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വഴി നിരവധി സ്ഥലങ്ങളിലേക്ക് യാത്ര പോകാം. അതും കുറഞ്ഞ ചിലവിൽ.
എല്ലാ ജില്ലകളിൽ നിന്നും വിവിധ ഇടങ്ങളിലേക്ക് കെഎസ്ആർടിസിയുടെ സർവ്വീസുകളുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നും ഡിസംബർ മാസം ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് കെഎസ്ആർടിസി യാത്ര എന്ന് നോക്കാം.
•ഡിസംബർ 12 - മണൽക്കുളം - മൂകാില്ലാംബിക, വാഗമണ്ണ്, മൂകാില്ലാംബിക, മണൽകുളം
•ഡിസംബർ 13 - പൈതൽമല, നിലമ്പൂർ
•ഡിസംബർ 14 - വയനാട്
•ഡിസംബർ 19 - മൂകാംബിക, മുരുഡേശ്വരം
•ഡിസംബർ 23 - മൂന്നാർ, മറയൂർ, സൈലൻ്റ് വാലി, ഓക്സി വാലി
•ഡിസംബർ 25 - ഗവി, കമ്പം, നെല്ലിയാമ്പതി, നിലമ്പൂർ
•ഡിസംബർ 26 - വാഗമൺ, ഇല്ലിക്കൽ കല്ല്
•ഡിസംബർ, 28-ന് നിലമ്പൂർ
മറ്റ് ജില്ലകളിൽ നിന്നുള്ള ബജറ്റ് ടൂറിസം യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക്, കെഎസ്ആർടിസി ടൂർ കോർഡിനേറ്റർമാരുമായി ബന്ധപ്പെടാം. തിരുവനന്തപുരം നോർത്ത് - 9188619378, തിരുവനന്തപുരം സൗത്ത് - 9188938522, കൊല്ലം - 9188938523, പത്തനംതിട്ട - 9188938524, ആലപ്പുഴ - 9188938525, കോട്ടയം- 9188938526, ഇടുക്കി - 9188938527, എറണാകുളം - 9188938528, തൃശൂർ - 9188938529, പാലക്കാട് - 9188938530, മലപ്പുറം - 9188938531, കോഴിക്കോട് - 9188938531, കോഴിക്കോട് - 9188938532, വയനാട് - 9188938533, കണ്ണൂർ & കാസർകോട് - 9188938534 എന്നിങ്ങനെയാണ് ബന്ധപ്പെടേണ്ട നമ്പരുകൾ.

കൂടുതൽ ബസ്, മികച്ച സൌകര്യം
ബജറ്റ് ടൂറിസം സെല്ലിലേക്ക് കൂടുതൽ ബസുകൾ പുറത്തിറക്കുകയാണ് കെഎസ്ആർടിസി. മഞ്ഞയും പച്ചയും കലർന്ന നിറത്തിലുള്ള 150 ബസുകളാണ് ബിടിസിക്കായി കെഎസ്ആർടിസി പുറത്തിറിക്കിയത്. ആദ്യഘട്ടമായി 15 ബസുകൾ വിവിധ ഡിപ്പോകൾക്ക് കൈമാറി. 10 വർഷത്തിൽ താഴെ പഴക്കമുള്ള സൂപ്പർ ഫാസ്റ്റ് ബസുകളാണ് മഞ്ഞയും പച്ചയും നിറത്തിൽ നവീകരിച്ച് പുറത്തിറക്കുന്നത്. മൊബൈൽ ചാർജിങ്ങ് പോയിന്റുകൾ, ഹെഡ് റെസ്റ്റുള്ള സീറ്റുകൾ, മ്യൂസിക് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
1600 വിനോദയാത്രകളുടെ പാക്കേജുകളാണ് ബിടിസി പ്രസിദ്ധപ്പെടുത്തിയത്. തമിഴ്നാട്ടിലെ തഞ്ചാവൂർ, ഊട്ടി, കൊടൈക്കനാൽ, മഹാബലിപുരം, കന്യാകുമാരി, കുംഭകോണം, പളനി, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രത്യേക യാത്രകൾ സംഘടിപ്പിക്കും. നിലവിൽ സംസ്ഥാനത്തിന് പുറത്ത് റൂട്ട് പെർമിറ്റ് നേടിയ മധുര, രാമേശ്വരം, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്രകൾ നടത്തുന്നത്. കർണാടകയിലെ വിവിധ വിനോദ- തീർഥാടനകേന്ദ്രങ്ങളിലേക്ക് യാത്രകൾ നടത്താനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications