യാത്ര ചെയ്യാൻ ആഗ്രഹമില്ലാത്ത ആരാണുള്ളത്. എല്ലാവർക്കും ഇഷ്ടമാണ്. ഒരുപക്ഷെ വിനോദ യാത്രകളെക്കാൾ ആത്മീയ യാത്രയ്ക്കാണ് ആളുകൾ ഇപ്പോൾ പ്രധാന്യം കൊടുക്കുന്നത്. നമ്മുടെ രാജ്യത്തിന്‍റെ പുരാണവും ചരിത്രവും എല്ലാം തൊട്ടറിയാൻ കഴിയുന്നു യാത്രകൾ. വടക്കേ ഇന്ത്യയിലേക്ക് പോയാൽ കാശി ആണ് എല്ലാവരുടേയും ഇഷ്ട കേന്ദ്രം. പക്ഷെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയവയെല്ലാം ആശങ്കകളാണ്. എന്നാൽ ഇനി അത്തരത്തിലുള്ള ആശങ്കകളൊന്നും വേണ്ട. ധൈര്യമായി വാരണാസി, പ്രയാഗ്‌രാജ് , അയോധ്യ , ബോധ് ഗയ എന്നീ സ്ഥലങ്ങൾ കണ്ട് അനുഭവിച്ച് തിരിച്ച് വരാം. കാരണം യാത്ര ഒരുക്കുന്നത് മറ്റാരുമല്ല, നമ്മുടെ ഇന്ത്യൻ റെയിൽവേ ആണ്.
വിശുദ്ധ കാശി യാത്ര
വടക്കേ ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങൾ, പഴയ ഘട്ടുകൾ, ബുദ്ധ തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവയിലൂടെ യാത്രക്കാരെ കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവേ ആരംഭിച്ച യാത്ര പദ്ധതിയാണ് വിശുദ്ധ കാശി യാത്ര. അഞ്ച് രാത്രികളും ആറ് പകലും അടങ്ങുന്ന യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് (ഐആര്‍സിടിസി). 2025 നവംബർ 18 ന് കോയമ്പത്തൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര നവംബർ 23 വരെ (അഞ്ച് രാത്രികളും ആറ് പകലും) പര്യടനം നടക്കും.
ഏതൊക്കെ സ്ഥലങ്ങൾ..?
വാരണാസി : ഇന്ത്യയിലെ ഒരു ആത്മീയ യാത്രയും വാരണാസി ഇല്ലാതെ പൂർണ്ണമാകില്ല. വെളിച്ചങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇത് ശിവഭക്തർക്ക് സമാധാനം കണ്ടെത്തുന്ന സ്ഥലമാണ്. ആത്മീയ അനുഭവത്തിനായി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുക.
പ്രയാഗ്‌രാജ് : ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്ന്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ 'ത്രിവേണി സംഗമം' എന്ന പേരിലും ഈ നഗരം അറിയപ്പെടുന്നു.
അയോധ്യ : പുണ്യ സരയു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നു. നിങ്ങൾക്ക് ഇവിടെ രാമ മന്ദിറും സന്ദർശിക്കാം.
ബോധ്ഗയ: ബീഹാറിലെ ബോധ്ഗയയിലാണ് ഗൗതമ ബുദ്ധൻ ജ്ഞാനോദയം നേടിയതെന്ന് പറയപ്പെടുന്നത്.

പാക്കേജ് വിശദാംശങ്ങളും വിലയും
ഇൻഡിഗോ എയർലൈൻസിന്റെ വിമാന ടിക്കറ്റുകൾ (ഇക്കണോമി ക്ലാസ്: കോയമ്പത്തൂർ-പട്‌ന, അയോധ്യ-കോയമ്പത്തൂർ).
വാരണാസിയിൽ പ്രഭാതഭക്ഷണവും അത്താഴവും ഉൾപ്പെടെ രണ്ട് രാത്രി ഹോട്ടൽ താമസം (എസി മുറികൾ).
പ്രഭാതഭക്ഷണവും അത്താഴവും ഉൾപ്പെടെ അയോധ്യയിൽ രണ്ട് രാത്രി ഹോട്ടൽ താമസം (എസി മുറികൾ).
ബോധ്ഗയയിൽ പ്രഭാതഭക്ഷണവും അത്താഴവും ഉൾപ്പെടെ ഒരു രാത്രി ഹോട്ടൽ താമസം (എസി മുറികൾ).
ഐആർസിടിസി ടൂർ കോർഡിനേറ്ററുടെ സേവനങ്ങൾ
39,750 രൂപ മുതലാണ് യാത്ര നിരക്കുകൾ ആരംഭിക്കുന്നത്. ഐആർസിടിസി ടൂർ പാക്കേജുകൾക്കുള്ള ബുക്കിംഗുകൾ ഔദ്യോഗിക ഐആർസിടിസി ടൂറിസം പോർട്ടൽ വഴി നടത്താം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications