ഒരിക്കൽ വാണിജ്യപരമായി തീർത്തും പരാജയപ്പെട്ടുപോയ കയ്യെത്തും ദൂരത്ത് എന്ന സിനിമയിലെ നടനായി മാത്രമാണ് ഫഹദ് ഫാസിൽ അടയാളപ്പെട്ടിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്ന് ഫഹദ് എന്നാൽ മലയാള സിനിമയിലെ ഏറ്റവും മികച്ച നടനും ഒരു വലിയ ബ്രാൻഡുമാണ്. ഫഹദ് എന്ന പേരുണ്ടെങ്കിൽ സിനിമകൾ ഇന്ന് നിസ്സാരമായി വിജയിക്കും. ഫഹദിന്റെ ബ്രാൻഡ് നെയ്മിൽ ഇറങ്ങിയ സിനിമകൾക്കും വിജയസാധ്യത കൂടുതലാണ് ഉള്ളത്. ഇതോടെ തോൽവികളിൽ നിന്ന് ഉയർച്ചയിലേക്ക് എത്തിയ നടൻ എന്ന രീതിയിൽ ഫഹദ് ഫാസിലിനെ എല്ലാവരും വാഴ്ത്തിയിരുന്നു. ഈ ലേഖനം ചർച്ച ചെയ്യുന്നത് ഫഹദിന്റെ ആസ്തിയും മറ്റു ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളുമാണ്.
മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ നടനും നിർമ്മാതാവുമാണ് ഫഹദ് ഫാസിൽ. പ്രശസ്ത സംവിധായകൻ ഫാസിലിന്റെയും റോസീനയുടെയും മകനായി ആലപ്പുഴയിൽ ജനിച്ച ഫഹദ്, തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലും ഊട്ടിയിലെ ലോറൻസ് സ്കൂളിലും വിദ്യാഭ്യാസം നേടി. എസ്.ഡി. കോളേജിൽ നിന്ന് ബി.കോം ബിരുദം നേടിയ ശേഷം, മിയാമി സർവകലാശാലയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയാണ് ഫഹദ് മലയാള സിനിമയിലേക്കുള്ള ഒരു വലിയ തിരിച്ചുവരവ് നടത്തിയത്.

2009-ൽ "കേരള കഫേ" എന്ന ആന്തോളജി ചിത്രത്തിലെ "മൃത്യുഞ്ജയം" സെഗ്മെന്റിലൂടെ ഫഹദ് തിരിച്ചെത്തി, ഇത് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ മാറ്റത്തിന്റെ തുടക്കമായി. "ചാപ്പാ കുരിശ്", "22 ഫീമെയിൽ കോട്ടയം", "ഡയമണ്ട് നെക്ലേസ്" തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമികവ് അദ്ദേഹത്തെ മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാക്കി. അതായത് വെറും ഒന്നോ രണ്ടോ സിനിമകൾ മാത്രമായിരുന്നു അതിന്റെ വളർച്ചയ്ക്ക് കാരണമായത്. അത് മാത്രം മതിയായിരുന്നു അയാളുടെ പ്രതിഭയെ വെളിപ്പെടുത്താൻ.
റിപ്പബ്ലിക്ക് വേൾഡിന്റെ 2024 ലെ റിപ്പോർട്ട് പ്രകാരം നടൻ്റെ ആസ്തി 7.14 കോടി രൂപയിലധികമാണ്. ഫഹദ് ഫാസിലിൻ്റെ ആഡംബര ജീവിതത്തിൽ വാഹനങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അന്ന് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. കോടികൾ വിലമതിക്കുന്ന വാഹന ശേഖരമാണ് അദ്ദേഹത്തിനുള്ളത്. അതിലൊന്ന് 2.65 കോടി രൂപയുടെ സ്ലീക്ക് പോർഷെ 911 കരേര എസ് ആണ്. ഇത് പൂർണമായും കസ്റ്റമൈസ് ചെയ്തതാണ് എന്നും അന്നത്തെ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
70 ലക്ഷം രൂപയുടെ മെഴ്സിഡസ് ബെൻസ് ഇ ക്ലാസും 2.35 കോടി വിലമതിക്കുന്ന റേഞ്ച് റോവറും ഫഹദിന്റെ കാർ ശേഖരങ്ങളിൽ ഉണ്ടായിരുന്നു.
പ്രതിഫലമായി 70 ലക്ഷം രൂപ വാങ്ങിയിരുന്ന താരം പിന്നീട് ഇത് 80 ലക്ഷം ആക്കുകയും പുഷ്പയുടെ വിജയത്തോടെ ഇത് 3.5 കോടിയാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഫഹദിന്റെ ആസ്തിയും ഉയർന്നിട്ടുണ്ട്. ഇ ടി നൗ, 2024 ഡിസംബറിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഫഹദ് ഫാസിലിന്റെ ആസ്തി 36 കോടിയാണ്. എന്നാൽ നിലവിൽ പുറത്തിറങ്ങുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത് 50 കോടിയിലേക്ക് ഉയർന്നിട്ടുണ്ട്. സിനിമ നിർമ്മാണത്തിലേക്ക് കുറേക്കൂടി ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഫഹദ് ഫാസിലിന്റെ ആസ്തിയിൽ ഇത്രയധികം ഉയർച്ച ഉണ്ടാക്കാൻ കാരണമെന്ന് സൂചനകൾ ഉണ്ട്.
ഇയ്യോബിന്റെ പുസ്തകം മുതൽക്ക് കോ- പ്രൊഡ്യൂസർ ആയ ഫഹദ് ഫാസിൽ, ജോജി, പാൽത്തു ജാൻവർ തുടങ്ങി 2025 ൽ പുറത്തിറങ്ങിയ പൈങ്കിളി വരേയ്ക്ക് പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. ഈ സിനിമകൾ നൽകിയ മികച്ച വിജയം തന്നെയാണ് ഫഹദ് ഫാസിലിന്റെ ആസ്തി ഉയർത്തിയത്. ധാരാളം പുതിയ സിനിമകൾ ഫഹദിന്റേതായി വരാനിരിക്കുന്നുണ്ട് അതുകൊണ്ടുതന്നെ താരത്തിന്റെ ആസ്തി ഇനിയും കൂടും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications