കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 2021 ജൂലൈ വരെ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക് ഇൻകോർപ്പറേഷൻ അറിയിച്ചു. ഹോം ഓഫീസ് ആവശ്യങ്ങൾക്കായി ജീവനക്കാർക്ക് 1,000 ഡോളർ നൽകുമെന്നും സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ വക്താവ് അറിയിച്ചു. അടുത്തിടെ സമാനമായ നടപടികൾ മറ്റ് വൻകിട സാങ്കേതിക സ്ഥാപനങ്ങളും കൈക്കൊണ്ടിരുന്നു.
2021 ജൂൺ അവസാനം വരെ ഓഫീസിൽ ആവശ്യമില്ലാത്ത ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്ന് ജൂലൈ അവസാനത്തോടെ ഗൂഗിൾ അറിയിച്ചിരുന്നു. അതേസമയം ട്വിറ്റർ ചില ജീവനക്കാരെ അനിശ്ചിത കാലത്തേയ്ക്കാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്.

ആരോഗ്യ, സർക്കാർ വിദഗ്ധരുടെ മാർഗനിർദേശവും കമ്പനിയുടെ ആഭ്യന്തര ചർച്ചകളിൽ നിന്ന് എടുത്ത തീരുമാനങ്ങളും അടിസ്ഥാനമാക്കി, 2021 ജൂലൈ വരെ സ്വമേധയാ വീട്ടിൽ നിന്ന് ജോലി തുടരാൻ ജീവനക്കാരെ അനുവദിക്കുന്നുവെന്ന് ഫേസ്ബുക്ക് വക്താവ് ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, ജീവനക്കാർക്ക് ഹോം ഓഫീസ് ആവശ്യങ്ങൾക്കായി 1,000 ഡോളർ അധികമായി നൽകുമെന്നും വക്താവ് കൂട്ടിച്ചേർത്തു. സർക്കാർ നിർദ്ദേശം വരികയപം വൈറസ് ലഘൂകരണമുണ്ടായാലും നിയന്ത്രിത ശേഷിയിൽ കമ്പനി ഓഫീസുകൾ വീണ്ടും തുറക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
കൊവിഡ്-19 കേസുകളുടെ എണ്ണം കൂടുതലായതിനാൽ വർഷാവസാനത്തിനു മുമ്പ് അമേരിക്കയിലും ലാറ്റിൻ അമേരിക്കയിലും പല സ്ഥലങ്ങളും വീണ്ടും തുറക്കാൻ സാധ്യതയില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
