സാമൂഹ്യ മാധ്യമ ഭീമനായ ഫെയ്സ്ബുക്കിന് ലോകത്താകമാനം 2.5 ബില്യണ്‍ ഉപയോക്താക്കളാണുള്ളത്. ഇത് നമ്മുടെ വിവരങ്ങള്‍ (ഡേറ്റ) സംഭരിക്കുകയും പങ്കിടുകയും ചെയ്യുന്നു. മാത്രമല്ല, ഡേറ്റ പരിരക്ഷണത്തെയും ഓണ്‍ലൈന്‍ സുരക്ഷയെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ മുന്‍പന്തിയിലാണ് കമ്പനി. എന്നാല്‍, ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകള്‍ നിങ്ങള്‍ക്ക് വിശ്വനീയമാണോ? ഈ ചോദ്യത്തിന് ഇപ്പോഴുള്ള പ്രസക്തിയെന്തെന്നാല്, 'ദ് ലിബ്ര അസോസിയേഷന്' എന്ന പേരിലുള്ള ക്രിപ്റ്റോകറന്‍സി ദാതാവായ കമ്പനി ആരംഭിച്ചിരിക്കുകയായാണ് ഫെയ്സ്ബുക്ക്.
കാശിന് പകരമാവാന്‍ ലിബ്രയ്ക്കാവുമോ?
ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് മേഖലിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനും പണമിടപാടില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടു വരുന്നതിനുമായി പോയ വര്‍ഷം ജൂണിലാണ് ഫെയ്സ്ബുക്ക് ലിബ്ര പദ്ധതി പ്രഖ്യാപിക്കുന്നത്. ബിറ്റ്കോയിനെക്കാളും എന്തുകൊണ്ടും സ്ഥിരത പുലര്‍ത്തുന്നത് ക്രിപ്റ്റോകറന്സിയാണെന്നായിരുന്നു ഫെയ്സ്ബുക്കിന്റെ വാദം. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിന് ഓണ്‍ലൈന്‍ കറന്‍സിയുടെ നേരിട്ടുള്ള രൂപമായി ലിബ്ര ടോക്കണുകള്‍ ആവശ്യമായിരുന്നെങ്കിലും ഇതിന് റെഗുലേറ്റര്‍മാരില്‍ നിന്ന് കടുത്ത സമ്മര്‍ദമാണ് നേരിടേണ്ടി വന്നത്.
ഇക്കാരണത്താല്‍ തന്നെ ലാഭേച്ഛയില്ലാത്ത വാലറ്റായ കാലിബ്ര എന്ന സഹസ്ഥാപനത്തിന് കമ്പനി രൂപം നല്കി. കാലിബ്രയുടെ സമാരംഭത്തില്‍ മാസ്റ്റര്‍കാര്‍ഡ്, വിസ, സ്ട്രൈപ് ഉള്‍പ്പടെ ലാഭേച്ഛയില്ലാതെ പങ്കെടുക്കുന്ന 27 മറ്റു കമ്പനികളും ഫെയ്സ്ബുക്കിനൊപ്പം ചേര്‍ന്നു. പുതിയ കറന്‍സിയുടെ വര്‍ഗീകരണം പണമിടപാടുകള്‍ മറച്ചുവെക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിമിനല്‍ സംഘങ്ങളെ സഹായിക്കുന്നതിനും കാരണമായേക്കാമെന്ന ആശങ്കയാണ് രാഷ്ട്രീയ മേഖലയിലുള്ളവര്‍ പങ്കുവെക്കുന്നത്.
ലിബ്ര എപ്പോള്‍ വരും?
പണത്തിനുമേല്‍ രാജ്യങ്ങള്‍ക്കുള്ള പരമാധികാരത്തിന് ക്രിപ്റ്റോകറന്‍സി ഭീഷണിയാണെന്നും ഇത് ആഗോള സാമ്പത്തിക വിപണിയെ ദുര്‍ബലമാക്കുമെന്നുമാണ് ഫ്രാന്‍സിന്റെ അഭിപ്രായം. എന്നാല്‍, ഈ ആരോപണങ്ങള്‍ക്കിടയിലും ലിബ്രയ്ക്കായുള്ള ഇടപെടലുകള്‍ ഫെയ്സ്ബുക്ക് ശക്തമായി തന്നെ നടത്തുന്നുണ്ട്. ലിബ്ര ടോക്കണിന്റെ വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആഗോള കറന്‍സികളായ യൂറോ, ഡോളര്‍ എന്നിവയുമായി പൊരുത്തപ്പെടുന്ന കറന്‍സിയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഫെയ്സ്ബുക്ക് ഇപ്പോള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇത് ആഗോള സാമ്പത്തിക വിപണിയില്‍ പ്രവര്‍ത്തിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കും. വരുന്ന സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഫെയ്സ്ബുക്കിന്റെ ഡിജിറ്റല്‍ വാലറ്റ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications