2026 മാർച്ചോടെ എടിഎമ്മുകൾ വഴി 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് റിസർവ് ബാങ്ക് നിർത്തലാക്കുമെന്ന രീതിയിൽ വലിയ പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടു. എന്നാൽ ഈ പ്രചരണത്തെ തള്ളുകയാണ് കേന്ദ്രസർക്കാർ. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധനാ യൂണിറ്റായ പിഐബി ഫാക്റ്റ് ചെക്ക്, ഈ അവകാശവാദം പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി.
"ആർബിഐ 2026 മാർച്ചോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ നിർത്തലാക്കും. ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ 2026 മാർച്ചോടെ റിസർവ് ബാങ്ക് 500 രൂപ നോട്ടുകളുടെ വിതരണം നിർത്തുമെന്ന് അവകാശപ്പെടുന്നു. ഈ അവകാശവാദം വ്യാജമാണ്." പിഐബി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
പിഐബി മുന്നറിയിപ്പ്
500 രൂപയുടെ നോട്ടുകൾ ഇപ്പോഴും സാധുവായ നിയമപരമായ കറൻസിയായി തുടരുമെന്നും എല്ലാ ഇടപാടുകൾക്കും അവ സ്വതന്ത്രമായി ഉപയോഗിക്കാമെന്നും ഏജൻസി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളിലോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളിലോ വീഴരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. 500 രൂപയുടെ നോട്ടുകൾ നിർത്തലാക്കിയിട്ടില്ല, അവ ഇപ്പോഴും നിയമസാധുതയുള്ളവയാണ്. വാർത്തകൾ വിശ്വസിക്കുകയോ പങ്കിടുകയോ ചെയ്യുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് പരിശോധിക്കണമെന്നും പിഐബി അഭ്യാർത്ഥിച്ചു.

അസത്യങ്ങൾ നിരവധി
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സമാനമായ ഒരു വാട്സ് ആപ്പ് സന്ദേശം പ്രചരിച്ചിരുന്നു. സെപ്റ്റംബർ 30 നകം എടിഎമ്മുകൾ വഴി 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ആർബിഐ ബാങ്കുകളോട് ഉത്തരവിട്ടതായും 2026 മാർച്ച് 31 നകം 90 ശതമാനം എടിഎമ്മുകളും 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തുമെന്നും തുടർന്ന് സെപ്റ്റംബർ 30 നകം 75 ശതമാനം എടിഎമ്മുകളും നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തുമെന്നും ആ സന്ദേശത്തിൽ അവകാശപ്പെട്ടിരുന്നു.
എന്നാൽ ആ സമയത്ത്, ആർബിഐ അത്തരം നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും 500 രൂപ നോട്ടുകൾ നിയമപരമായി തുടർന്നും ലഭ്യമാകുമെന്നും പിഐബി ഫാക്റ്റ് ചെക്ക് വ്യക്തമാക്കിയിരുന്നു. അത്തരം തെറ്റായ വിവരങ്ങൾ വിശ്വസിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് നിർദ്ദേശിച്ചിരുന്നു.
സർക്കാരിന്‍റെ വിശദീകരണത്തെ പിന്തുണച്ചുകൊണ്ട് 500 രൂപ മൂല്യമുള്ള നോട്ടുകളുടെ വിതരണം നിർത്തലാക്കാൻ പദ്ധതിയില്ലെന്ന് ഓഗസ്റ്റിൽ പാർലമെന്റിനെ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു . കൂടാതെ, എടിഎമ്മുകൾ 100, 200 പോലുള്ള മറ്റ് മൂല്യമുള്ള നോട്ടുകൾക്കൊപ്പം 500 രൂപ നോട്ടുകളും വിതരണം ചെയ്യുന്നത് തുടരുമെന്നും ഏതെങ്കിലും തരത്തിലുള്ള പിൻവലിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള സാമ്പത്തിക അപ്‌ഡേറ്റുകൾ ഇടയ്ക്കിടക്ക് പരിശോധിക്കണമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇത്തരം വ്യാജ സന്ദേശങ്ങൾ ആളുകളെ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആരും വിശ്വസിക്കരുതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications