കേരളത്തിൽ മതം ഒരു വലിയ ആയുധമായി പ്രവർത്തിക്കുന്നവരുണ്ട്. അത് പല രീതിയിലാണ് പ്രതിഫലിക്കുന്നത്. കുറച്ച് ദിവസങ്ങൾക്കു മുന്നേ സമൂഹ മാധ്യമങ്ങളിലൂടെ ഒരു വീഡിയോ വൈറലായി. അതായത് യൂണിഫോമിലുള്ള ചിലർ മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് ഒരു റാലി നടത്തുന്ന വീഡിയോ ആണ് വൈറലായത്. എന്നാൽ ഈ റാലി നടത്തിയത് കേരള പോലീസിലെ ചിലരാണെന്നും, അവർ ജയ് ഹിന്ദ് വിളിക്കുന്നതിനു പകരം ജയ് ഹാദിസം എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു എന്നാണ് ഈ വീഡിയോ കണ്ടവരെല്ലാം അവകാശപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ പരാമർശത്തിൽ എന്തെങ്കിലും സത്യമുണ്ടോ? കേരള പോലീസ് ഇത്തരത്തിൽ ഒരു മതത്തിനും വേണ്ടി മുദ്രാവാക്യം വിളിക്കുമോ? എന്നാൽ BOOM പ്ലാറ്റ്ഫോം നടത്തിയ അന്വേഷണത്തിലാണ് ഈ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയത്. ഈ വൈറൽ വീഡിയോക്ക് പിന്നിലുള്ള സത്യം അറിയാം;
ഇത് കേരള പോലീസ് അല്ല
പ്രസ്തുത വൈറൽ വീഡിയോയിൽ കണ്ടത് കേരള പോലീസ് അല്ല, മറിച്ച് കേരളത്തിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ (IUML) യൂത്ത് ക്ലബ്ബിലെ അംഗങ്ങളാണ്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച തെറ്റായ വാദങ്ങളാണ് ഇവിടെ പൊളിയുന്നത്. IUML യൂത്ത് ക്ലബ്ബിലെ അംഗങ്ങളായ ഒരു കൂട്ടം ചെറുപ്പക്കാർ ഈ മാസം സെപ്റ്റംബർ 5 ന് ഈദ്-മിലാദ്-ഉൻ-നബി ദിനത്തിൽ നടത്തിയ ഒരു മതപരമായ ഘോഷയാത്രയായിരുന്നു അത്.

ഇൻസ്റ്റഗ്രാം പേജ്
കേരള പോലീസിനെതിരായി ഉയർന്ന പരാമർശങ്ങൾ തെറ്റാണെന്ന് തെളിയിച്ചു കൊണ്ടായിരുന്നു BOOMൻ്റെ കണ്ടെത്തൽ. അതിനാൽ BOOM പ്ലാറ്റ്ഫോം ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഈ വൈറൽ വീഡിയോയുടെ ചില ഫ്രെയിമുകൾ തിരഞ്ഞു. 2025 സെപ്റ്റംബർ 6 ന് arangadi_official_page എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ഈ വീഡിയോ പങ്കിട്ടതെന്ന് കണ്ടെത്തി.
ഈ പേജിന്റെ ബയോയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ചാണ് ഇത് കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ആറങ്ങാടി ഗ്രാമത്തിലെ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ (IUML) ഒരു പ്രാദേശിക പേജാണെന്ന് മനസിലായത്. ഇതുമായി കേരള പോലീസിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
ഈ ഇൻസ്റ്റാഗ്രാം പേജിൽ നിരവധി കുട്ടികളുടെയും യുവാക്കളുടെയും ചിത്രങ്ങളുണ്ട്. മാത്രമല്ല ഈ വൈറൽ വീഡിയോയിൽ കാണുന്ന യുവാക്കളുടെ വസ്ത്രധാരണവും വ്യത്യസ്തമാണ്. അതായത് ഇവർ സകൗട്ട് ടീമാണെന്ന് ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിൽ എഴുതിയിരിക്കുന്നു.
കേരള പോലീസിനെ അപകീർത്തിപ്പെടുത്തി
വൈറൽ വീഡിയോയിൽ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയത് കേരള പോലീസാണെന്ന വാദം തെറ്റാണെന്ന് പോലീസ് വകുപ്പും വ്യക്തമാക്കുന്നു. ഈ വ്യാജ വാർത്തക്കെതിരെ ശക്തമായ ഭാഷയിൽ കേരള പോലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ മീഡിയ സെന്ററിൽ ഒരു പോസ്റ്റ് പോസ്റ്റ് ചെയ്തു.
BOOM പ്ലാറ്റ്ഫോമാണ് ഈ പ്രശ്നത്തിൻ്റെ സത്യാവസ്ഥ അന്വേഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കായി അവർ കേരള പോലീസിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ എസ്.ആർ. പ്രവീണിനെയും ബന്ധപ്പെട്ടിരുന്നു. "കേരളത്തിന്റെയും വടക്കൻ സംസ്ഥാനങ്ങളിലെ പോലീസിന്റെയും പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ മനഃപൂർവ്വം ശ്രമിച്ചതു പോലെയാണ് തോന്നുന്നത്" എന്നാണ് അദ്ദേഹം ഈ വീഡിയോയുമായി ബന്ധപ്പെട്ട് BOOMനോട് പ്രതികരിച്ചത്.
അറിയിപ്പ്:
ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications