എടിഎം തകരാറുമൂലമോ മറ്റോ എടിഎം ഇടപാടുകൾ പരാജയപ്പെട്ടാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലെ തുക ബാങ്ക് ക്രെഡിറ്റ് ചെയ്യും. എന്നാൽ നിങ്ങളുടെ എടിഎം ഇടപാട് പരാജയപ്പെടുകയും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്ത പണം നിങ്ങളുടെ ബാങ്ക് തിരിച്ചടയ്ക്കുകയും ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കഴിഞ്ഞ ദിവസം ഒരു ട്വീറ്റിൽ വ്യക്തമാക്കി.
പരാതി നൽകുക
എടിഎമ്മുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് റിസർവ് ബാങ്ക് ഉത്തരം നൽകിയിരിക്കുന്നത്. ഇത്തരം ഇടപാടുകൾ നടന്നാൽ ബാങ്കുകൾ സ്വന്തമായി പണം തിരികെ നൽകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എന്നാൽ പണം നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട കാർഡ് ഇഷ്യൂ ചെയ്ത ബാങ്കിനോ എടിഎം ഉടമയായ ബാങ്കിനോ ഉടൻ തന്നെ പരാതി നൽകണമെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു.
അഞ്ച് ദിവസത്തിനകം
എടിഎം ഇടപാട് പരാജയപ്പെട്ട സാഹചര്യത്തിൽ, ഇടപാട് നടന്ന തീയതി മുതൽ 5 കലണ്ടർ ദിവസത്തിനുള്ളിൽ ഉപഭോക്താവിന്റെ അക്കൌണ്ടിൽ വീണ്ടും പണം ക്രെഡിറ്റ് ചെയ്യാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എടിഎം ഇടപാട് പരാജയപ്പെട്ട തീയതി മുതൽ 5 കലണ്ടർ ദിവസങ്ങൾക്കപ്പുറം ഉപഭോക്താവിന്റെ തുക വീണ്ടും ക്രെഡിറ്റ് ചെയ്യുന്നതിൽ കാലതാമസത്തിന് കാർഡ് നൽകുന്ന ബാങ്ക് പ്രതിദിനം 100 രൂപ നഷ്ടപരിഹാരം നൽകണം.
ബാങ്കിംഗ് ഓംബുഡ്സ്മാൻ
ഉപഭോക്താവ് ബാങ്കിനെ സമീപിച്ച് നേരിട്ട് വിഷയം അവതരിപ്പിക്കുക. ബാങ്കിൽ നിന്ന് മറുപടി ലഭിച്ച് 30 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ ബാങ്കിൽ നിന്ന് മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ, ഉപഭോക്താവിന് ബാങ്കിംഗ് ഓംബുഡ്സ്മാന്റെ സഹായം തേടാം.
ഒക്ടോബർ ഒന്നു മുതലുള്ള പുതിയ മാറ്റങ്ങൾ
എല്ലാ പുതിയ ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകളും ഒക്ടോബർ മുതൽ എടിഎമ്മുകളും പിഒഎസ് ടെർമിനലുകളിലും ആഭ്യന്തര ഇടപാടുകൾ നടത്താൻ മാത്രമേ കഴിയൂ. ഓൺലൈൻ ഇടപാടുകൾക്ക് കാർഡ് ഉപയോഗിക്കേണ്ടതായി വന്നാൽ കാർഡ് ഉടമകൾ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്. ഒക്ടോബർ ഒന്ന് മുതലാണ് ഈ പരിഷ്കാരങ്ങൾ നിലവിൽ വന്നിട്ടുള്ളത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
