ദില്ലി: ഇന്ത്യയിലെ വിപണിയില്‍ കള്ളനോട്ടിന്റെ വിതരണം വ്യാപകമാകുന്നതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വ്യാജ കറന്‍സിയുടെ വിതരണത്തില്‍ 29.7% കുറവുണ്ടായിയിരുന്നു. എന്നാല്‍ 500 രൂപ കള്ള നോട്ടുകള്‍ വ്യാപകമായെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതില്‍ 31 ശതമാനം വര്‍ദ്ധിച്ചെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇവയില്‍ 3.9 ശതമാനം റിസര്‍വ് ബാങ്കാണ്് കണ്ടെത്തിയത്, 96.1% മറ്റ് ബാങ്കുകളും കണ്ടെത്തി. ഇതില്‍ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അതേസമയം, രാജ്യത്തെ പൊലീസ്, എന്‍ഫോസ്മെന്റ് സംവിധാനത്തിലൂടെ പിടികൂടിയ കള്ള നോട്ടിന്റെ വിവരം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ ഇന്ത്യന്‍ വിപണിയിലെ 68.4 ശതമാനവും 500 രൂപയുടെ നോട്ടുകളാണ്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കനുസരിച്ച്, വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ (എഫ്ഐസിഎന്‍) പ്രകാരം 25.3 കോടി വിലമതിക്കുന്ന 287,404 നോട്ടുകള്‍ 2019 ല്‍ പിടിച്ചെടുത്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11.7 ശതമാനമാണ് ഇതില്‍ സംഭവിച്ച വര്‍ദ്ധന. കഴിഞ്ഞ മാസം മാത്രം കൊച്ചിയിലെ പോലീസ് 1.8 കോടിയുടെ വ്യാജ കറന്‍സി പിടിച്ചെടുത്തിരുന്നു. അസമില്‍ ദിബ്രുഗഡില്‍ നിന്ന് 26 ലക്ഷത്തിന്റെ വ്യാജ കറന്‍സി കണ്ടെടുത്തിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
