ദില്ലി: വലിയ ഗുണഫലങ്ങൾ പ്രതീക്ഷിക്കുന്ന കുടുംബ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി പെൻഷന്റെ ഉയർന്ന പരിധി പ്രതിമാസം 45,000 രൂപയിൽ നിന്ന് 1,25,000 രൂപയായി ഉയർത്തി കേന്ദ്ര സഹമന്ത്രി മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ നടപടി മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ ജീവിതം സുഗമമാക്കുമെന്നും ("ഈസ് ഓഫ് ലിവിംഗ്") അവർക്ക് മതിയായ സാമ്പത്തിക സുരക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടെ മരണശേഷം ഒരു കുട്ടിക്ക് രണ്ട് കുടുംബ പെൻഷനുകൾക്ക് അർഹതയുണ്ടെങ്കിൽ അനുവദിക്കേണ്ട തുകയെക്കുറിച്ച് പെൻഷൻ, പെൻഷൻകാരുടെ ക്ഷേമം എന്നിവ സംബന്ധിച്ച വകുപ്പ് വ്യക്തത വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രണ്ട് കുടുംബ പെൻഷനുകളും ചേർന്ന തുക ഇപ്പോൾ പ്രതിമാസം 1,25,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ഇത് മുമ്പ് നിശ്ചയിച്ചിരുന്ന പരിധിയേക്കാൾ രണ്ടര ഇരട്ടി കൂടുതലാണെന്നും ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങൾ 1972 ന്റെ ചട്ടം 54, ഉപചട്ടം 11അനുസരിച്ച്,ഭാര്യയും ഭർത്താവും സർക്കാർ ജോലിക്കാരാണെങ്കിൽ, അവരുടെ മരണശേഷം കുട്ടിക്ക്,മരണപ്പെട്ട മാതാപിതാക്കളുടെ രണ്ട് കുടുംബ പെൻഷനുകൾക്ക് അർഹതയുണ്ട്.

അത്തരം കേസുകളിൽ രണ്ട് പെൻഷനുകളുടെ ആകെ തുക പ്രതിമാസം 45,000 രൂപയിലും 27,000 / - രൂപയിലും കവിയരുത് എന്നും ശമ്പളത്തിന്റെ 50%, 30% എന്ന നിരക്കുകളിൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ളതും,ഇത് ആറാം സി.പി.സി. ശുപാർശ പ്രകാരമുള്ള ഏറ്റവും ഉയർന്ന ശമ്പളമായ 90,000 ആയി നേരത്തെ കണക്കാക്കിയുള്ളതുമാണ്. ഏഴാം സി.പി.സി. ശുപാർശകൾ നടപ്പിലാക്കിയ ശേഷം ഏറ്റവും ഉയർന്ന ശമ്പളം പ്രതിമാസം 2,50,000 രൂപ, ആയതോടെ സി.സി.എസ്. (പെൻഷൻ) ചട്ടങ്ങളുടെ റൂൾ 54 (11) ൽ നിർദ്ദേശിച്ചിട്ടുള്ള തുകയും പ്രതിമാസം 1,25,000 രൂപയായി പരിഷ്‌ക്കരിച്ചു. 250,000 രൂപയുടെ 50% - പ്രതിമാസം 125000 രൂപയും, 250,000 രൂപയുടെ 30% പ്രതിമാസം -75000 രൂപയുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും പുറത്തിറക്കിയ സൂചനകളിൽ ഇത് സംബന്ധിച്ച വിശദീകരണം നൽകിയിട്ടുണ്ട്. നിലവിലുള്ള ചട്ടമനുസരിച്ച്, മാതാപിതാക്കൾ സർക്കാർ ജോലിക്കാരാണെങ്കിൽ അവരിൽ ഒരാൾ സേവനത്തിലായിരിക്കുമ്പോഴോ വിരമിച്ച ശേഷമോ മരിക്കുകയാണെങ്കിൽ, മരണപ്പെട്ടയാളുടെ കുടുംബ പെൻഷൻ ഭാര്യക്കോ / ഭർത്താവിനോ , അവരുടെ കാല ശേഷം കുട്ടിക്കും നൽകും.നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾക്കനുസൃതമായി കുട്ടിക്കും രണ്ട് കുടുംബ പെൻഷനുകൾക്ക് അർഹതയുണ്ടാകും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications