ലോക്ക് ഡൗണില്‍ സ്‌റ്റോറുകള്‍ അടച്ചു; ഓണ്‍ലൈനില്‍ വമ്പന്‍ ഡിസ്‌കൗണ്ട് നല്‍കി ഫാഷന്‍ ബ്രാന്‍ഡുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി സ്റ്റോറുകള്‍ അടച്ചതിനാല്‍ മുന്‍നിര ഫാഷന്‍, ജീവിതശൈലി ബ്രാന്‍ഡുകളായ ഗ്യാപ്, ഹമ്മല്‍, അഡിഡാസ്, എയ്‌റോപോസ്‌റ്റേല്‍, ആസിക്‌സ് എന്നിവ വന്‍ കിഴിവുകളാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സ്‌റ്റോക്കുകള്‍ വിറ്റഴിക്കാന്‍ സാധിക്കാത്തതാണ് വിലക്കിഴിവുകള്‍ക്ക് കാരണം. രാജ്യവ്യാപക ലോക്ക് ഡൗണില്‍ മാളുകള്‍ അടയ്ക്കുന്നതുള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ചത് ഫാഷന്‍, ജീവിതശൈലി ബ്രാന്‍ഡുകളുടെ റീട്ടെയിലര്‍മാരെ സാരമായി ബാധിച്ചിട്ടുണ്ട്. വൈറസ് ഭീതി രൂക്ഷമായതിനെ തുടര്‍ന്ന് ഈ മാസം തുടക്കം മുതല്‍ വില്‍പ്പന 70 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് ബ്രാന്‍ഡുകള്‍ വ്യക്തമാക്കി.

കൊവിഡ് 19 പ്രതിസന്ധി രൂക്ഷമാവുന്നതിന് മുമ്പ് തന്നെ, ഉപഭോക്താക്കള്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള ചെലവുകള്‍ വെട്ടിക്കുറച്ചതിനാല്‍ വില്‍പ്പന 15 ശതമാനം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഗ്യാപ്, ഹമ്മല്‍, അഡിഡാസ്, എയ്‌റോപോസ്‌റ്റേല്‍, ആസിക്‌സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 30-60 ശതമാനം വരെ കിഴിവുകള്‍ നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ജനങ്ങള്‍ വീടിനകത്ത് കഴിയുമ്പോള്‍, ഇവര്‍ക്കാവശ്യമായ ഫാഷനും സൗന്ദര്യ ആവശ്യങ്ങള്‍ക്കുമായി അടുത്ത് തന്നെയുണ്ടെന്ന് രാജ്യത്തെ ലിസ്റ്റ് ചെയ്യപ്പെട്ട ഏറ്റവും വലിയ ഡിപ്പാര്‍ട്‌മെന്റ് സ്റ്റോര്‍ ശൃംഖലായായ ഷോപ്പോഴ്‌സ് സ്‌റ്റോപ്പ് ഒരു ടെക്സ്റ്റ് സന്ദേശത്തില്‍ അറിയിച്ചു.

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ട് തുറക്കേണ്ടതെങ്ങനെ?പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ട് തുറക്കേണ്ടതെങ്ങനെ?

ലോക്ക് ഡൗണില്‍ സ്‌റ്റോറുകള്‍ അടച്ചു; ഓണ്‍ലൈനില്‍ വമ്പന്‍ ഡിസ്‌കൗണ്ട് നല്‍കി ഫാഷന്‍ ബ്രാന്‍ഡുകള്‍

ബ്രാന്‍ഡിന്റെ സാധന, സാമഗ്രികള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാണെന്ന പരസ്യത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദേശം. തങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഫാഷനും അനുബന്ധ ഉല്‍പ്പന്നങ്ങളും ഷോപ്പേഴ്‌സ് സ്റ്റോപ്പ് അണിനിരത്തിയിട്ടുണ്ട്. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ കിഴിവ് കമ്പനി നല്‍കുന്നു. സീസണ്‍ അവസാന വില്‍പ്പനയുടെ ഭാഗമായി ഷൂ കമ്പനികളായ ക്ലാര്‍ക്ക്‌സ്, ലിബര്‍ട്ടി ഷൂസ് തുടങ്ങിയവ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്. സാധാരണയായി മെയ്-ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ഒരു ദ്വിവാര്‍ഷിക വില്‍പ്പന ഇവന്റാണിത്.

വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ എല്ലാ മാളുകളും ഇപ്പോള്‍ അടച്ചുപൂട്ടുകയാണെന്നും, ഒട്ടും വൈകാതെ തന്നെ ഓഫ്‌ലൈന്‍ വിപണി ബ്രാന്‍ഡുകള്‍ വീണ്ടെടുക്കുമെന്നും വിവിധ കമ്പനി അധികൃതര്‍ പറയുന്നു. ലോക്ക് ഡൗണ്‍ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനാല്‍ കമ്പനികള്‍ ക്ലയന്റുകള്‍ക്ക് സേവനം നല്‍കുന്നതില്‍ ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read more about: online
English summary

ലോക്ക് ഡൗണില്‍ സ്‌റ്റോറുകള്‍ അടച്ചു; ഓണ്‍ലൈനില്‍ വമ്പന്‍ ഡിസ്‌കൗണ്ട് നല്‍കി ഫാഷന്‍ ബ്രാന്‍ഡുകള്‍ | fashion brands offer huge discounts to clear inventory as stores stay shut

fashion brands offer huge discounts to clear inventory as stores stay shut
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X