ദേശീയ പാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഉപകാരപ്രദമാണ് വാര്‍ഷിക ഫാസ്റ്റാഗ് പാസ്.
ടോളടക്കാതെ ഗേറ്റുകള്‍ കടക്കാനും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താനും ഇതുവഴിയാകുന്നു. പാസ് റീച്ചാര്‍ജ്ജിംഗ് എളുപ്പത്തില്‍ നിര്‍വഹിക്കാം.

വാര്‍ഷിക ഫാസ്റ്റാഗ് പാസ് ഫീസ് വര്‍ദ്ധിപ്പിച്ചിരിക്കയാണ് ഇപ്പോള്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ).2008ലെ ദേശീയ പാത ഫീസ് നിര്‍ണ്ണയ ചട്ടങ്ങള്‍ പ്രകാരമാണ് പരിഷ്കരണം.
ഏപ്രില്‍ ഒന്ന് മുതല്‍ നിരക്ക് 3075 രൂപയായി ഉയരും. നിലവിലിത് 3000 രൂപയാണ്. വാര്‍ഷിക ഫാസ്റ്റാഗ് പാസുപയോഗിച്ച് ഒരു വര്‍ഷം അല്ലെങ്കില്‍ 200 ടോള്‍ ഗേറ്റുകള്‍ കടന്നുപോകാം.സമയലാഭത്തിനും റീചാര്‍ജ്ജ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഇതുവഴിയാകുന്നു.
സാധുവായ ഫാസ്റ്റാഗ് ഉള്ള സ്വകാര്യ (വാണിജ്യേതര) വാഹനങ്ങള്‍ക്കാണ് വാര്‍ഷിക പാസ് ബാധകമാകുന്നത്. രാജ്യത്തെ ഏകദേശം 1,150 ടോള്‍ പ്ലാസകളില്‍ സൗകര്യം ലഭ്യമാണ്. 56 ലക്ഷംത്തിലധികം വാഹന ഉടമകള്‍ സംവിധാനം ഉപയോഗിക്കുന്നു.
വാര്‍ഷിക പാസ് എടുക്കുക വഴി ഓരോ യാത്രയ്ക്കും പ്രത്യേകം ടോള്‍ അടയ്ക്കേണ്ട അസൗകര്യം ഒഴിവാകുന്നു. . ഒരുതവണ പണമടച്ച് ഒരു വര്‍ഷം മുഴുവന്‍ ഉപയോഗിക്കാം.
നിരന്തരം ബാലന്‍സ് പരിശോധിക്കേണ്ടതില്ല. ഇടയ്ക്കിടെ റീചാര്‍ജ് ചെയ്യുന്നതും ഒഴിവാകുന്നു.
ആക്ടിവേഷന് പ്രക്രിയയും ലളിതമാണ്. രാജ്മാര്‍ഗ് യാത്ര ആപ്പ് വഴിയോ എന്‍എച്ച്എഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഫീസ് അടയ്ക്കാം. നിലവിലുള്ള ഫാസ്റ്റാഗില്‍ രണ്ട് മണിക്കൂറിനകം വാര്‍ഷിക പാസ് ലഭ്യമാകും. യാത്രിയിലാണെങ്കില് തടസ്സമില്ലാതെ യാത്ര തുടരാം.
2025 ഓഗസ്റ്റ് 15ന് ആരംഭിച്ച ഈ പദ്ധതി, തുടക്കത്തില്‍ തന്നെ വലിയ സ്വീകാര്യത നേടി. കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യത്തോടെ യാത്ര ചെയ്യാന്‍ സാധിക്കുന്നതിനാല്‍, സാധാരണ വാഹന ഉടമകള്‍ക്ക് ഇത് ഫലപ്രദമാണ്.
ദിനം തോറും ദേശീയ പാത ഉപയോഗിക്കുന്നവര്‍ക്കും നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കും വളരയെധികം പ്രയോജനം ചെയ്യുന്ന സംവിധാനമാണിത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications