ഫാസ് ടാഗ് ആധാര്‍, വസ്തു രജിസ്ട്രേഷന് നിയമങ്ങള്‍ ഫെബ്രുവരി 1 മുതല്‍ മാറ്റങ്ങള്‍ക്ക് വിധേയമാകും. മാറ്റങ്ങള്‍ അറിയേണ്ടത് അനിവാര്യമാണ്.

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; കെവൈസി പ്രക്രിയ റദ്ദാക്കി
ഫാസ് ടാഗിനായി പാലിക്കേണ്ട നോ യുവര്‍ വെഹിക്കിള്‍ (കെവൈവി) പ്രക്രിയ നിര്‍ത്തലാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) തീരുമാനിച്ചു. ഫെബ്രുവരി 1 മുതല്‍, ആക്ടിവേറ്റ് ചെയ്ത ഫാസ്ടാഗുകള്ക്ക് അധിക കെവൈസി പരിശോധന ആവശ്യമില്ല. അതേസമയം പരാതി, ദുരുപയോഗം, പൊരുത്തക്കേടുകള്‍, അയഞ്ഞ ടാഗുകള്‍ എന്നിവ നിലനില്‍ക്കുന്നപക്ഷം ഫാസ്ടാഗ് പുന: പരിശോധനയ്ക്ക് വിധേയമാക്കും. പുതുക്കിയ സംവിധാനത്തില്‍ വാഹന വിശദാംശങ്ങള്‍ പരിശോധിക്കേണ്ട ഉത്തരവാദിത്തം പൂര്‍ണ്ണമായും ബാങ്കുകള്‍ക്കാണ്. ബാങ്കുകള്‍ വാഹന പരിശോധന നടത്തുകയും വിശദാശംങ്ങള്‍ ഡാറ്റ ബേസുമായി ഒത്തുനോക്കുകയും ചെയ്യും. ഓണ്‍ലൈനായി വാങ്ങിയ ഫാസ്ടാഗുകള്‍ക്കും ഈ പ്രക്രിയ ബാധകമാണ്. ആവര്‍ത്തിച്ചുള്ള കെവൈസി പരിശോധകള്‍ ഡോക്യുമെന്റ് അപ്ലോഡുകള്‍, വൈകിയ സ്ഥിരീകരണം, ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് എന്നിവയ്ക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് നടപടി.
ഭൂമി, സ്വത്ത് രജിസ്ട്രേഷന് പ്രക്രിയകളില്‍ മാറ്റം
ഭൂമി, സ്വത്ത് രജിസ്ട്രേഷന് ആധാര്‍ പരിശോധന ഫെബ്രുവരി 1 മുതല്‍ നിര്‍ബന്ധമാകും. വാങ്ങുന്നവരുടേയും വില്‍ക്കുന്നവരുടേയും മാത്രമല്ല സാക്ഷികളുടെയും ആധാര്‍ പരിശോധിക്കപ്പെടും. ഇതിനായി എല്ലാ സബ്-രജിസ്ട്രാര്‍ ഓഫീസുകളിലും ബയോമെട്രിക് മെഷീനുകള്‍ സ്ഥാപിക്കുകയും ഇവ യുഐഡിഎഐ സെര്‍വറുമായി ബന്ധിപ്പിക്കുകയും ചെയ്തു.
വിരലടയാള പ്രാമാണീകരണം വഴിയാണ് ഐഡന്റിറ്റി ഉറപ്പുവരുത്തുക. പരിശോധന വിജയകരമായെങ്കില്‍ മാത്രമേ രജിസ്ട്രേഷന് നടത്തൂ. വ്യാജ ആധാര്‍ ഉപയോഗിച്ചുള്ള സ്വത്ത് തട്ടിപ്പ് തടയുകയാണ് നീക്കത്തിന്റെ ലക്ഷ്യം.
മുഖ പ്രാമാണീകരണവും ഒടിപി ഓപ്ഷനും
വിരലടയാളം പൊരുത്തപ്പെടാത്ത പ്രായമായ വ്യക്തികള്‍, തൊഴിലാളികള്‍ എന്നിവര്‍ മുഖ പ്രാമാണീകരണത്തിന് വിധേയരാകണം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേയ്ക്ക് അയക്കുന്ന ഒടിപി വഴിയുള്ള പരിശോധനയും നടത്തും. ബിനാമി സ്വത്ത് രജിസ്ട്രേഷനുകള്‍ പരിശോധിക്കാനും വ്യാജ സാക്ഷികളെ തിരിച്ചറിയാനും നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനുമുദ്ദേശിച്ചാണ് നടപടി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
