മലയാളികളുടെ ഇഷ്ട നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. രാജ്യത്ത് ഏറ്റവും വേഗത്തിൽ വികസിച്ച് കൊണ്ടിരിക്കുന്ന നഗരം. കാഴ്ചകൾ കൊണ്ടും സംസ്കാരം കൊണ്ടും സമ്പന്നമായ നഗരം. ഐടി നഗരമായത് കൊണ്ടുതന്നെ നിരവധി മലയാളികൾ ബെംഗളൂരുവിൽ താമസിക്കുന്നുണ്ട്. അതോടൊപ്പം പഠനം, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി ആളുകൾ അവിടെ എത്താറുണ്ട്. എന്നാൽ ബെംഗളൂരുവിലേക്കുള്ള യാത്ര അത്ര സന്തോഷമുള്ള കാര്യമല്ല. കാരണം സ്വകാര്യ ബസ് ടിക്കറ്റുകൾക്ക് ഉയർന്ന തുകയാണ്. ട്രെയിനിനാണെങ്കിൽ ടിക്കറ്റ് കിട്ടാനുമില്ല. പക്ഷെ യാത്ര നേരത്തെ പ്ലാൻ ചെയ്താൽ കുറഞ്ഞ നിരക്കിൽ ട്രെയിൻ ടിക്കറ്റ് കിട്ടാൻ വഴിയുണ്ട്.
ഇന്‍റർസിറ്റി എക്സപ്രസ്
ബെംഗളൂരു മുതല്‍ എറണാകുളം ജങ്ഷന്‍ വരെ സര്‍വീസ് നടത്തുന്ന 16377 നമ്പർ ഇന്‍റർസിറ്റി എക്സപ്രസ് ട്രെയിനിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. രാവിലെ 6.20-ന് ബെംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.10ന് എറണാകുളം ജങ്ഷനിലെത്തും. നാല് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍, 11 ജനറല്‍ സിറ്റിങ്, 1 പാന്‍ട്രി കാര്‍, രണ്ട് ചെയര്‍ കാര്‍ കോച്ചുകള്‍ എന്നിവയാണ് ട്രെയിനിലുള്ളത്. എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ട്രെയിനായതിനാല്‍ സീറ്റുകള്‍ ധാരാളം ഉണ്ടായിരിക്കും.
215 രൂപയ്ക്ക് നാട്ടിലെത്താം
ആകെ 14 സ്റ്റേഷനുകളിലാണ് ഇന്‍റർസിറ്റി എക്സപ്രസ് നിർത്തുന്നത്. അതിൽ രണ്ട് സ്റ്റോപ്പുകൾ ട്രെയിൻ പുറപ്പെടുന്ന ബെംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനും അവസാനം എത്തുന്ന എറണാകുളവുമാണ്. ഇതിനിടയിൽ കാര്‍മേലാരം, ഹോസൂര്‍, ധര്‍മപുരി, സേലം ജങ്ഷന്‍, ശങ്കരിദുര്‍ഗ്, ഈറോഡ് ജങ്ഷന്‍, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജങ്ഷന്‍, പാലക്കാട് ജങ്ഷന്‍, തൃശൂര്‍, ആലുവ എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തും. 215 രൂപയാണ് 2എസ് ടിക്കറ്റിന്‍റെ വില. ചെയർ കാർ ആണെങ്കിൽ 785 രൂപയും നൽകണം. എന്തായാലും ദിവസവും യാത്ര നടത്തുന്ന ട്രെയിൻ ആയത് കൊണ്ടു തന്നെ ഇന്‍റർസിറ്റി എക്സപ്രസ് ട്രെയിനിൽ ടിക്കറ്റ് കിട്ടുക എന്നതും എളുപ്പമാണ്.

ബെംഗളൂരു-എറണാകുളം വന്ദേഭാരത്
കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിൻ സർവ്വീസ് ആരംഭിച്ചത്. 1095 രൂപയാണ് ബെംഗളൂരു - എറണാകുളം റൂട്ടിലെ ഏറ്റവും കുറഞ്ഞ ചാർജ്. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിലാണ് 1095 രൂപ നൽകേണ്ടത്. എക്സിക്യൂട്ടിവ് ചെയർകാറിൽ 2289 രൂപ നൽകണം. റിസർവേഷൻ ചാർജും ജിഎസ്ടിയും ഒഴികെയുള്ള തുകയാണ് ഇത്. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറുദിവസം സർവീസ് നടത്തുന്ന ഈ ട്രെയിൻ 8 മണിക്കൂർ 40 മിനിറ്റ് കൊണ്ടാണ് ബെംഗളൂരുവിൽ നിന്ന് 638 കിലോമീറ്റർ താണ്ടി ട്രെയിൻ എറണാകുളത്തെത്തുക.
എറണാകുളത്തിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രയിൽ വന്ദേ ഭാരത് ട്രെയിൻ ഏഴ് സ്റ്റേഷനുകളിൽ നിർത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് സ്റ്റേഷനുകൾ.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications