ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്ന എഫ്.സി കോലി അന്തരിച്ചു. 96-ാം വയസ്സിലാണ് നിര്യാണം. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) സ്ഥാപകനും ആദ്യത്തെ സിഇഒയുമായിരുന്നു ഇദ്ദേഹം. ടാറ്റ എൽക്സി ഇന്ത്യ ലിമിറ്റഡ്, ഡബ്ല്യുടിഐ അഡ്വാൻസ്ഡ് ടെക്നോളജി ലിമിറ്റഡ് എന്നിവയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
ടാറ്റ സൺസ് ലിമിറ്റഡ്, ടാറ്റ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ യൂനിസിസ് ലിമിറ്റഡ്, ടാറ്റ ഇലക്ട്രിക് കമ്പനി, ടാറ്റ ഹണിവെൽ ലിമിറ്റഡ്, ബ്രാഡ്മ ഓഫ് ഇന്ത്യ ലിമിറ്റഡ്, എയർലൈൻ ഫിനാൻഷ്യൽ സപ്പോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റ ടെക്നോളജീസ് ലിമിറ്റഡ് സിംഗപ്പൂർ, ഇൻവെസ്റ്റർ സർവീസസ്, ഇന്ത്യ ലിമിറ്റഡ്, ത്രിവേണി എഞ്ചിനീയറിംഗ് വർക്ക്സ്, അബാക്കസ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റംസ്, എയർലൈൻ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കൺസൾട്ടൻസി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോർഡ് ഡയറക്ടറായും കോഹ്‌ലി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1973-74 വരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സിന്റെ (ഐഇഇഇ) ഡയറക്ടർ ബോർഡുകളിൽ ഒരാളായിരുന്നു കോലി. ഇന്ത്യൻ കൗൺസിൽ ചെയർമാനായിരുന്നു. കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റും 1976 ൽ സിംഗപ്പൂരിൽ നടന്ന തെക്കുകിഴക്കൻ ഏഷ്യ റീജിയണൽ കമ്പ്യൂട്ടർ കോൺഫറൻസിന്റെ ചെയർമാനും 1988 ൽ ന്യൂഡൽഹിയിൽ നടന്ന തെക്കുകിഴക്കൻ ഏഷ്യ റീജിയണൽ കമ്പ്യൂട്ടർ കോൺഫറൻസിന്റെ പരമോന്നത സമിതിയുടെ ചെയർമാനുമായിരുന്നു.
1975 മുതൽ 1976 വരെ മാനേജ്‌മെന്റ് കൺസൾട്ടന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. 1975-77 വരെ ബോംബെയിലെ ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയേഴ്സിന്റെ ചെയർമാനായിരുന്നു. 1989 ൽ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ കമ്പ്യൂട്ടർ കോൺഫെഡറേഷന്റെ ഉപദേശകനായി നിയമിതനായി. 1995-96 വരെ നാസ്കോമിന്റെ പ്രസിഡന്റായിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications