ദില്ലി: കൊറോണ പ്രതിസന്ധിയിലും ലോകത്തെ നിക്ഷേപകര്‍ ഇന്ത്യയെ സുരക്ഷിത കേന്ദ്രമായി കരുതുന്നു എന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഈ വര്‍ഷവും ഉയര്‍ന്നു. 15 ശതമാനം ഉയര്‍ച്ചയാണ് എഫ്ഡിഐയിലുണ്ടായത്. നേരത്തെ ഇന്ത്യയില്‍ നിക്ഷേപം ഇറക്കുന്നതില്‍ വളരെ മുന്നിലുണ്ടായിരുന്ന മൗറീഷ്യസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് മറ്റൊരു കാര്യം. കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നിക്ഷേപ പ്രോല്‍സാഹന വകുപ്പാണ് എഫ്ഡിഐ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 30 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലെത്തിയ എഫ്ഡിഐ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26 ബില്യണ്‍ ഡോളറായിരുന്നു. അതായത് നാല് ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊറോണ വ്യാപനം ഇന്ത്യയില്‍ തുടങ്ങിയത് മാര്‍ച്ച് അവസാന വാരമാണ്. ഏപ്രില്‍ മുതല്‍ രാജ്യം ലോക്ക്ഡൗണിലായിരുന്നു. പിന്നീട് ഘട്ടങ്ങളായി വിപണികള്‍ സജീവമായപ്പോഴേക്കും മാസങ്ങള്‍ പിടിച്ചു. എങ്കിലും ഇക്കാലയളവിലും രാജ്യത്തേക്ക് വിദേശ നിക്ഷേപം വന്നുകൊണ്ടിരുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
സിംഗപ്പൂര്‍, അമേരിക്ക, നെതര്‍ലാന്റ്സ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് നിക്ഷേപം കൂടുതല്‍ എത്തിയത്. മുകേഷ് അംബാനിയുടെ റിലയന്‍സും റിലയന്‍സ് റീട്ടേയ്ലുമാണ് ഇക്കാലയളവില്‍ ലാഭം കൊയ്ത പ്രധാന കമ്പനികള്‍. ഈ കമ്പനികള്‍ മുഖേനയാണ് രാജ്യത്തേക്ക് കൂടുതല്‍ എഫ്ഡിഐ എത്തിയത്. കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ തുടങ്ങിയ ഒമ്പത് മേഖലകളിലാണ് നിക്ഷേപം കൂടുതലായി എത്തിയത്. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ച സംസ്ഥാനം ഗുജറാത്താണ്. സാധാരണ ഈ പദവി മഹാരാഷ്ട്രയ്ക്കാണുണ്ടായിരുന്നത്. എന്നാല്‍ മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനം കര്‍ണാടകയ്ക്കാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
