ദില്ലി: സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ വമ്പന്‍ പ്രവര്‍ത്തന ലാഭവുമായി ഫെഡറല്‍ ബാങ്ക്. 1,135 കോടി രൂപ ബാങ്കിന്റെ ആദ്യ പാദത്തിലെ പ്രവര്‍ത്തന ലാഭം. ഇതിന് മുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ 932.38 കോടി രൂപയായിരുന്നു പ്രവര്‍ത്തന ലാഭം. ഈ വര്‍ഷം 22 ശതമാനമാണ് വര്‍ദ്ധിച്ചത്. എന്നാല്‍ നിഷ്ക്രിയ ആസ്തി നേരിടാനുള്ള നീക്കിയിരിപ്പ് കൂടിയതിനാല്‍ അറ്റാദായം 8.4% കുറഞ്ഞ് 367.29 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 400.77 കോടിയായിരുന്നു അറ്റാദായം.

അതേസമയം, ബാങ്കിന്റെ മൊത്തം വരുമാനം 4005.86 കോടിയായി ഉയര്‍ന്നിട്ടുണ്ട്. മൊത്തം കിട്ടാക്കടം മൊത്തം വായ്പകളുടെ 3.50% ആണ്. ഏപ്രില്‍ജൂണ്‍ പാദത്തിലെ കിട്ടാക്കടം 1.23%. ഇതിനായുള്ള നീക്കിയിരിപ്പ് 641.83 കോടിയാണ്. മൊത്തം ബിസിനസ് 2,99,158.36 കോടി രൂപയിലെത്തി; 8.30 % വളര്‍ച്ച. അറ്റ പലിശ വരുമാനം 9.41% വര്‍ധിച്ച് 1,418 കോടി രൂപയായി. കൊവിഡ് കാലത്തെ വെല്ലുവിളിയിലാണ് ബാങ്കിന്റെ ഈ നേട്ടം.
ബാങ്കിന്റെ ഈ നേട്ടത്തില്‍ പ്രതികരിച്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന് രംഗത്തെത്തി. വലിയ വെല്ലുവിളികള്‍ നിറഞ്ഞ സാമ്പത്തിക കാലാവസ്ഥയിലാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ പ്രവര്‍ത്തന ലാഭം നേടാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കുള്ള വ്യക്തിഗത റെമിറ്റന്‍സിന്റെ 18.20 ശതമാനം ഫെഡറല്‍ ബാങ്ക് വഴിയാണ് എന്നത് പ്രവാസികള്‍ക്കു തങ്ങളോടുള്ള താല്പര്യത്തിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
