ചെന്നൈ: രാജ്യം മുഴുവന്‍ ഇന്ന് കൊവിഡ് ഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വീഡിയോ ചാറ്റ് സംവിധാനമൊരുക്കി രംഗത്തെത്തിയിരിക്കുകയാണ് ഫെഡറല്‍ ബാങ്ക്. ലോകത്തുള്ളു മുഴവന്‍ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്. ഇനി ഉപഭോക്താക്കള്‍ക്ക് ബാങ്കിലെ ജീവനക്കാരെ നേരിട്ട് കണ്ട് ആവശ്യങ്ങള്‍ അറിയിക്കാന്‍ സാധിക്കും. വി മീറ്റ് എന്ന പേരിലുള്ള വീഡിയോ കോള്‍ സംവിധാനമാണ് ബാങ്ക് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.

ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജരുമായും വിവിധ ശാഖയിലെ മേധാവിമാരും തമ്മില്‍ സുരക്ഷിതമായ രീതിയില്‍ കൂടിക്കാഴ്ച നടത്താന്‍ സാധിക്കും. ഈ സംവിധാനം വഴിയുള്ള ചര്‍ച്ചകള്‍ രഹസ്യസ്വഭാവമുള്ളതായിരിക്കുമെന്ന് ബാങ്ക് അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പത്ത് വയസുള്ള സംഗീത താരമായ സൗപര്‍ണിക നായരുമായി ആശയവിനിമയം നടത്തിക്കൊണ്ട് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും സിഇഒയുമായ ശാലിനി വാര്യറാണ് പുതിയ വി മീറ്റ് സംവിധാനം അവതരിപ്പിച്ചത്.
ഈ കൊവിഡ് കാലത്ത് വ്യക്തിഗത കൂടിക്കാഴ്ചകള്‍ക്കുള്ള നിയന്ത്രണങ്ങളുള്ളപ്പോഴും ബാങ്ക് അധികൃതര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്താനാവും. ബാങ്കിംഗ് മേഖലയില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ഫെഡറല്‍ ബാങ്ക് ചുവടുവച്ചിരിക്കുന്നത്. അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ ബാങ്കിംഗ് സന്ദര്‍ശിക്കുന്നതിനും മുന്‍കൂട്ടി ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
