മൊബൈല്‍ ബേസ്ഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിനായി ഫിന്ടെത് കമ്പനിയായ വണ്‍കാര്‍ഡുമായി തങ്ങള്‍ കരാറിലെത്തിക്കഴിഞ്ഞുവെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. ഉത്സവ സീസണിനോടനുബന്ധിച്ചാവും മൊബൈല്‍ ബേസ്ഡ് ക്രെഡിറ്റ് കാര്‍ഡ് ഫെഡ
മൊബൈല്‍ ബേസ്ഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിനായി ഫിന്ടെത് കമ്പനിയായ വണ്‍കാര്‍ഡുമായി തങ്ങള്‍ കരാറിലെത്തിക്കഴിഞ്ഞുവെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. ഉത്സവ സീസണിനോടനുബന്ധിച്ചാവും മൊബൈല്‍ ബേസ്ഡ് ക്രെഡിറ്റ് കാര്‍ഡ് ഫെഡറല്‍ ബാങ്ക് ലോഞ്ച് ചെയ്യുന്നത്. രാജ്യം സാമ്പത്തീക ഉണര്വിലേക്കെത്തുന്നതിനൊപ്പം ഉത്സവ കാലത്ത് ഉപയോക്താക്കളുടെ ആവശ്യകതയും ഉയരുമെന്നും ഈ അവസരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത് നേട്ടമാകുമെന്നുമാണ് ഫെഡറല്‍ ബാങ്കിന്റെ വിലയിരുത്തല്‍.

വണ്‍കാര്‍ഡ് ആപ്പിലൂടെയാകും ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുക. മൂന്ന് മിനിട്ടിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് കാര്‍ഡ് ലഭിക്കും. കമ്പനിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കാര്‍ഡ് ലഭിച്ച ഉടന്‍ തന്നെ ് ആക്ടിവേറ്റ് ചെയ്യുകയും ഫിസിക്കല്‍ കാര്‍ഡ് കൈയ്യിലെത്തും വരെ വേര്‍ച്വല്‍ രൂപത്തില്‍ അത് ഉപയോഗപ്പെടുത്തുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുകയും ചെയ്യും.
ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് കാര്‍ഡ് നിയന്ത്രിക്കുവാനും കഴിയും. അതായത് ആപ്പിലൂടെ തന്നെ ചിലവുകളും റിവാര്‍ഡുകളും ട്രാക്ക് ചെയ്യുന്നത് തുടങ്ങി കാര്‍ഡിന്റെ ട്രാന്സാക്ഷന് പരിധി സെറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാം. 23 വയസ്സ് മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള യുവാക്കളെയാണ് പുതിയ ക്രെഡിറ്റ് കാര്‍ഡ് സേവനത്തിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയുടെ 35 ശതമാനത്തിലേറെ മില്ലേനിയല്‍സും 27 ശതമാനത്തോളം ജനറേഷന് ഇസെഡുമാണ്. ഈ വിഭാഗത്തെയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷം കഴിയും തോറും ക്രെഡിറ്റ് കാര്‍ഡിനായുള്ള ആവശ്യക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
അതേ സമയം രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് മുന്‍നിര ഓണ്‍ലൈന്‍ പെയ്മെന്റ് സേവന ദാതാക്കളായ പേടിഎമ്മുമായി ചേര്‍ന്ന് പങ്കാളിത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ വില്‍പ്പന നടത്തുവാന്‍ തയ്യാറെടുക്കുന്നു. ഉത്സവ സീസണ് ആരംഭിക്കുന്നതിന് മുമ്പായി കമ്പനി ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യൂ ചെയ്ത് തുടങ്ങും. ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത് വിസ മുഖേനയായിരിക്കുമെന്നും ബാങ്ക് പുറത്തു വിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖ്യമായും ലക്ഷ്യമിടുന്ന മില്ലേനിയല്‍സിനെ (1981നും 1996നും ഇടയില്‍ ജനിച്ച വ്യക്തികള്‍) യാണെന്നും എച്ച്ഡിഎഫ്സി ബാങ്ക് വ്യക്തമാക്കുന്നു. ഒപ്പം ബിസിനസ് സംരംഭകരെയും, കച്ചവടക്കാരെയും പുതിയ ക്രെഡിറ്റ് കാര്‍ഡ് ലക്ഷ്യം വയ്ക്കുന്നു.
പേടിഎമ്മിന് 33 കോടിയിലേറെ ഉപയോക്താക്കള്‍ നിലവിലുണ്ട്. 21 കോടിയ്ക്ക് മുകളില്‍ കച്ചവടക്കാരുമായും പേടിഎമ്മിന് ബന്ധമുണ്ട്. അതേ സമയം എച്ച്ഡിഎഫ്സി ബാങ്കിന് 50 ലക്ഷത്തിന് മുകളില്‍ ഡെബ്റ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് , പ്രീപെയ്ഡ് കാര്‍ഡ് ഉപയോക്താക്കളും 20 ലക്ഷത്തിന് മേലെ വ്യാപാന സ്ഥാപനങ്ങളുമായി വ്യാപാര ബന്ധവുമുണ്ട്. ഉത്സവ കാല സീസണിലേക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് പുതിയ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത്. ഉത്സവ കാലത്താണ് ഉപയോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതെന്നും ബാങ്ക് പറഞ്ഞു. ഇതില്‍ ഉള്‍പ്പെടുന്ന ഉത്പ്പന്നങ്ങളെല്ലാം ഡിസംബര്‍ മാസത്തിലാണ് ലോഞ്ച് ചെയ്യുക.
ഈ പുതിയ സംവിധാനം ഡിജിറ്റല്‍ പെയ്മെന്റുകള്‍ക്ക് വീണ്ടും ഉണര്‍വ് നല്‍കും. പേടിഎമ്മിന്റെ കോടിക്കണക്കിന് ഉപയോക്താക്കളുടെ പിന്തുണ ഈ പുതിയ സംരംഭത്തിന് ലഭിക്കുമെന്നും രാജ്യത്തെ ചെറു ചെറു നഗരങ്ങളില്‍ ബാങ്കിന് കൂടുതല്‍ വേരോട്ടം നടത്തുവാന്‍ സാധിക്കുമെന്നും എച്ച്ഡിഎഫ്സി ബാങ്ക് പ്രത്യാശിക്കുന്നു. ക്രെഡിറ്റ് കാര്‍ഡുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായിരിക്കും ബാങ്ക് പ്രഥമ പരിഗണന നല്‍കുക. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പന പ്രതിമാസം 5 ലക്ഷമെന്ന നിലയിലേക്ക് പുതിയ കൂട്ടു സംരംഭത്തിലൂടെ ഉയര്‍ത്തുവാന്‍ സാധിക്കുമെന്നും ബാങ്ക് പ്രത്യാശിക്കുന്നു. 2021 നവംബര്‍ മാസത്തോടു കൂടി ഓരോ മാസവും 3 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പനയെന്ന ലക്ഷ്യം ബാങ്ക് കൈവരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
