ഓണമെന്നാൽ പൂക്കളവും സദ്യയും മാത്രമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് മലയാളികൾ. ഓണക്കാലത്തെ 10 ദിവസങ്ങളിൽ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി 826 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപ്പറേഷൻ വിറ്റഴിച്ചത്. അതായത് ഓണം പൂർണ്ണമാകണമെങ്കിൽ മലയാളികൾക്ക് മദ്യം കൂടി ചേരണമെന്ന് അർത്ഥം. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ ഓണക്കാലത്ത് 50 കോടി രൂപയുടെ വർധനവാണ് മദ്യ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 776 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
കൂടുതൽ ഉത്രാടദിനത്തിൽ
ശനിയാഴ്ച (അവിട്ടം) മാത്രം 94.36 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഒന്നാം ഓണമായ ഉത്രാടദിനത്തിലായിരുന്നു ഏറ്റവും അധികം മദ്യവിൽപ്പന നടന്നത്. ഉത്രാടദിനത്തിൽ മാത്രം 137.64 കോടി രൂപയുടെ വിൽപ്പന നടന്നു. 126 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ ഉത്രാടദിന വിൽപ്പന. ഓഗസ്റ്റ് 25-ന് 66.88 കോടി, 26-ന് 64.61 കോടി, 27-ന് 73.75 കോടി, 28-ന് 55.61 കോടി, 29-ന് 80.41 കോടി, 30-ന് 85.54 കോടി, 31-ന് 74.99 കോടി, സെപറ്റംബർ 2-ന് 90.43 കോടി, 3-ന് 96.52 കോടി, 4-ന് 137.64 കോടി, 6-ന് 94.36 കോടി എന്നിങ്ങനെയാണ് ഓണക്കാലത്ത് മദ്യവിൽപ്പന.
ബെവ്‌കോയുടെ ആറ് ഷോപ്പുകളില്‍ ഒരു കോടിയിലധികം രൂപയുടെ വില്‍പ്പന ലഭിച്ചതായും സൂപ്പര്‍ പ്രീമിയം ഷോപ്പില്‍ മാത്രം 67 ലക്ഷം രൂപ വരുമാനം നേടിയതായും ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ ഹര്‍ഷിത അട്ടലൂരി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണെന്നും ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ പറയുന്നു. സംസ്ഥാനത്ത് നിലവിൽ 278 ബെവ്കോ ഔട്ട്ലെറ്റുകളും 155 സെൽഫ് സർവീസ് സ്റ്റോറുകളുമുണ്ട്. ഓണം ദിനമായ വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം ബെവ്കോ ഔട്ട്ലെറ്റുകൾ അടച്ചിരുന്നു.

പാൽ വിൽപ്പനയിലും റെക്കോര്‍ഡ്
എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ഇടുക്കി എന്നി ജില്ലകള്‍ ഉള്‍പ്പെടുന്ന മില്‍മ എറണാകുളം മേഖലാ യൂണിയന്‍ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ ഈ ഓണക്കാലത്ത് സര്‍വ്വകാല റെക്കോര്‍ഡിലാണ്. അത്തം മുതല്‍ തിരുവോണം വരെയുള്ള ഓണക്കാലത്ത് 58 ലക്ഷം ലിറ്റര്‍ പാലും, 3,83,000 കിലോ തൈരും കൂടാതെ 2.35 മെട്രിക് ടണ്‍ നെയ്യും, 70,000 പാക്കറ്റ് പായസം മിക്‌സും ഉള്‍പ്പെടെ 6 കോടി രൂപയുടെ ഉല്‍പ്പന്നം വിപണനം നടത്തി.
കൺസ്യൂമർഫെഡ് 187 കോടി രൂപയുടെ വിറ്റുവരവ് നേടി
കൺസ്യൂമർഫെഡിന്‍റെ ഓണക്കാല വിൽപ്പനയിൽ ഈ വർഷം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തി.187 കോടി രൂപയുടെ വിറ്റുവരവാണ്
കൺസ്യൂമർഫെഡ് ഇത്തവണ നേടിയത്. കേരളത്തിലുടനീളമുള്ള 1,579 ഓണം മാർക്കറ്റുകളും 164 ത്രിവേണി സൂപ്പർമാർക്കറ്റുകളും വഴിയാണ് വിൽപ്പന സാധ്യമായത്.
ഉത്സവ സീസണിൽ 13 അവശ്യവസ്തുക്കൾ സബ്സിഡി വിലയ്ക്ക് വിതരണം ചെയ്തു. അതേസമയം മറ്റ് ദൈനംദിന ഉപയോഗ വസ്തുക്കൾക്ക് 10 മുതൽ 40 ശതമാനം വരെ കിഴിവുകൾ നൽകി. മൊത്തം വിൽപ്പനയിൽ 110 കോടി രൂപയുടെ സാധനങ്ങൾ സർക്കാർ സബ്സിഡി പദ്ധതി പ്രകാരം വിതരണം ചെയ്തു.
More From GoodReturns

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐടിആർ ഫയലിംഗിൽ ചലാൻ മിസ്മാച്ച് പ്രശ്നമാണോ? അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications