ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വ്യാപാര രംഗത്ത് ആഗോള ഭീമനായ ആമസോണും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും തമ്മിലുളള മത്സരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന വിലയിരുത്തലുമായി വിദഗ്ധര്‍. ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര രംഗം പിടിച്ചടക്കാനുളള പോരാട്ടമാണ് ഇരുകമ്പനികളും നടത്തുന്നത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമാകുന്ന ഓണ്‍ലൈന്‍ വ്യാപാര അന്തരീക്ഷം സൃഷ്ടിക്കാന്‍ ആമസോണും റിലയന്‍സും ഒരുപോലെ മത്സരിക്കുകയാണ്.
ഈ വര്‍ഷം വമ്പന്മാര്ക്കിടയിലെ മത്സരം കൂടുതല്‍ കടുക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിലയന്‍സിനെ പോലെ തന്നെ ആമസോണും രാജ്യത്തെ നിരവധി കമ്പനികളില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഫിന്‍ടെക് കമ്പനികളായ ആക്കോ, ക്യാപിറ്റല്‍ ഫ്ളോട്ട്, എംവാന്ഡേജ്, ടോണ്‍ടാഗ്, വില്‍പ്പനക്കാരായ ക്ലൗഡ് ടെയില്‍, അപ്പാരിയോ, ധനകാര്യ സര്‍വ്വീസായ ബാങ്ക് ബസാര്‍, ഹോം സര്‍വ്വീസായ ഹൗസ് ജോയ്, ബസ് അഗ്രഗേറ്റര്‍മാരായ ഷട്ടില്‍, പുസ്തക പ്രസാധകരും വില്‍പ്പനക്കാരുമായ വെസ്റ്റ് ലാന്‍ഡ് അടക്കമുളളവയില്‍ ആമസോണ്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ആമസോണ്‍ ഫാര്‍മസിയെ വെല്ലാന്‍ ഓണ്‍ലൈന്‍ ഫാര്‍മസിയായ നെറ്റ്മെഡ്സില്‍ നിക്ഷേപം നടത്തിയിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ആമസോണ്‍ ഫുഡുമായി കൊമ്പ് കോര്‍ക്കാന്‍ റിലയന്‍സ് ലോജിസ്റ്റിക്സ് സ്റ്റാര്‍ട്ട് അപ് ഗ്രാബിനെ സ്വന്തമാക്കി. ജിയോ ടിവിയും ജിയോ സിനിമയും റിലയന്‍സ് ആരംഭിച്ചു. മാത്രമല്ല ആമസോണിനെ തോല്പ്പിക്കാനായി മ്യൂസിക് ആപ് ആയ സാവനും റിലയന്‍സ് വാങ്ങി.
ഇന്ത്യയിലെ 33 ബില്യണ്‍ ഡോളര്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഭരിക്കുന്ന ആമസോണും ഫ്ളിപ്കാര്‍ട്ടുമാണ്. മാര്‍ക്കറ്റ് ഷെയറിന്റെ 81 ശതമാനവും കയ്യാളുന്നത് ഈ വമ്പന്മാരാണ്. 2020ല്‍ റിലയന്‍സിന്റെ നാസെന്റ് ഓണ്‍ലൈന്‍ സര്വ്വീസസിനുളള വിപണി വിഹിതം 1 ശതമാനം മാത്രമാണ്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications